കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്‍ വധക്കേസില്‍ ശിക്ഷാ വിധി ചൊവ്വാഴ്ച്ച അറിയാം; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍

Google Oneindia Malayalam News

കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി ചൊവ്വാഴച്ചത്തേക്ക് മാറ്റി. ദുരഭിമാനക്കൊലയാണെങ്കില്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. അതേസമയം പ്രതികള്‍ക്ക് തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. ശിക്ഷാവിധിയില്‍ വാദം കേള്‍ക്കവെ പ്രതികള്‍ പൊട്ടിക്കരയുന്നതിനും കോടതി സാക്ഷ്യം വഹിച്ചു.

കെവിന്‍ വധക്കേസില്‍ ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്നും കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധിപ്രസ്താവിച്ചത്.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചുമുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ആകെ 14 പ്രതികളുണ്ടായിരുന്നു കേസില്‍ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. ഇവര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കേസില്‍ അഞ്ചാംപ്രതിയാണ് ചാക്കോ. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹെക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മുന്ന് മാസത്തിനുള്ളിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ പ്രോസിക്യൂഷനേയും അന്വേഷണ ഉദ്യോഗസ്ഥനേയും വിധിപറയുമ്പോള്‍ കോടതി അഭിനന്ദിച്ചിരുന്നു.

kevindg

ചാക്കോ ഉള്‍പ്പടെ നാലുപേരെ വെറുതെ വിട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് കെവിന്‍റെ പിതാവ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തെ വെറുതെവിട്ട നടപടി വിഷമം ഉണ്ടാക്കുന്നതാണെന്നും ജോസഫ് അഭിപ്രായപ്പെട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗവും അറിയിച്ചിട്ടുണ്ട്.

ശ്രീശാന്തിന്‍റെ വീട്ടില്‍ തീപിടുത്തം; ഒരു മുറി കത്തി നശിച്ചു, ഭാര്യയേയും കുട്ടികളെയും രക്ഷപ്പെടുത്തിശ്രീശാന്തിന്‍റെ വീട്ടില്‍ തീപിടുത്തം; ഒരു മുറി കത്തി നശിച്ചു, ഭാര്യയേയും കുട്ടികളെയും രക്ഷപ്പെടുത്തി

2018 മെയ് 27നാണ് കെവിന്‍ ജോസഫ് കൊല്ലപ്പെടുന്നത്. നീനുവിനെ പ്രണയ വിവാഹം ചെയ്തതിന് പിന്നാലെയാണ് കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മെയ് 28ന് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. സാനു ചാക്കോവിന്റെ നേതൃത്വത്തിലുളള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നീനുവിന്റെ മൊഴിയും കെവിന്റെ സുഹൃത്ത് അനീഷിന്റെ സാക്ഷിമൊഴിയുമാണ് നിര്‍ണായകമായത്

English summary
Kevin case: Veridct is on tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X