പിണറായി പോലീസ് വീണ്ടും പ്രതിക്കൂട്ടിൽ! കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹർത്താൽ, തിരുവഞ്ചൂരിന്റെ സമരം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവരും ഗാന്ധിനഗറിൽ എത്തിയിട്ടുണ്ട്.
കോട്ടയം: കെവിന്റെ മരണത്തിന് കാരണം പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ബിജെപിയും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യസർവ്വീസുകള ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, കെവിന്റെ മരണത്തിൽ പോലീസ് അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ്, ബിജെപി, എഐവൈഎഫ്, എസ്ഡിപിഐ, പ്രവർത്തകരാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല ഉപവാസ സമരവും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവരും ഗാന്ധിനഗറിൽ എത്തിയിട്ടുണ്ട്.
അതിനിടെ, കെവിന്റെ മരണത്തിൽ പോലീസ് അലംഭാവം കാണിച്ചതായി വ്യക്തമായതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. കെവിന്റെ ഭാര്യ നീനു പരാതി നൽകിയിട്ടും കേസെടുക്കാൻ വിസമ്മതിച്ച ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം എസ്പി റഫീഖിനെ സ്ഥലംമാറ്റി.
Recommended Video













Click it and Unblock the Notifications