കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ മരണം; കോട്ടയത്ത് ബിജെപി, യുഡിഎഫ് ഹർത്താൽ തുടങ്ങി, പരീക്ഷകൾക്ക് മാറ്റമില്ല...

സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്.

Google Oneindia Malayalam News

Recommended Video

cmsvideo
കോട്ടയം ജില്ലയില്‍ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഹര്‍ത്താല്‍ | Oneindia Malaylam

കോട്ടയം: കെവിന്റെ കൊലപാതകത്തിലും, പോലീസ് അനാസ്ഥയിലും പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ കോട്ടയത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കോട്ടയം നഗരത്തിലടക്കം ജില്ലയുടെ വിവിധ മേഖലകളിൽ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തുന്നുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടത്തുന്ന ഹർത്താലിൽ നിന്ന് അവശ്യസർവ്വീസുകളെ ഒഴിവാക്കിയിരുന്നു. എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾക്കും മാറ്റമില്ല.

kottayamharthal

കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപി, യുഡിഎഫ്, ബിഎസ്പി എന്നീ രാഷ്ട്രീയകക്ഷികളാണ് ജില്ലാ ഹർത്താലിന് ആഹ്വാനം ചെയ്തത്. കേരള കോൺഗ്രസും, കേരള പുലയർ മഹാസഭ, കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ്, അഖില കേരള ചേരമർ ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...

അതേസമയം, കഴിഞ്ഞദിവസം വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കെവിന്റെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ട് ചെയ്യും. ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ സീനിയർ ഫോറൻസിക് സർജനായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകുന്നത്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളെല്ലാം വീഡിയോയിലും പകർത്തും.

കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം... കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...

English summary
kevin death; bjp, udf harthal in kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X