വീണുപോയി പക്ഷെ പൊരുതിക്കയറണം; കെവിന്റെ പിതാവ് വീണ്ടും മെക്കാനിക്ക് പണിയിലേക്ക്
കോട്ടയം: പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്ന ഒരു തെറ്റേ കെവിന്‍ ചെയ്തിട്ടുള്ളു. അതിന് അവന് കിട്ടിയ ശിക്ഷ മരണം ആയിരുന്നു. തെന്‍മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരില്‍ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊട്ടുപോയ നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം ചാലിക്കരയിലെ പുഴയില്‍ ആണ് പിന്നീട് കണ്ടെത്തുന്നത്. സംഘത്തിന്റെ പിടിയല്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ വീണ് മരിച്ചതാകാമെന്ന് പോലീസും അതല്ല കൊലപാതകം തന്നെയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കെവിന്റെ മരണത്തിന് ശേഷം നീനുവിനേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാനായി കേരളത്തിലെ അറിയപ്പെടുന്നതും അറിപ്പെടാത്തതുമായ നിരവധി ആളുകള്‍ പിലാത്തറ വീട്ടിലേക്ക് എത്തി. അവരുടെ ഒഴുക്കെല്ലാം അവസാനിച്ചു. ഇപ്പോള്‍ വീട്ടില്‍ ജോസഫും ഭാര്യയും മകളും പിന്നെ കെവിനെ വിശ്വസിച്ച് ഇറങ്ങിപ്പോന്ന്, ഒരു ദിവസം പോലും അവനൊപ്പം ജീവിക്കാന്‍ സാധിച്ചിട്ടില്ലാത്ത നീനുവും തനിച്ചാണ്. ഏക ആശ്വാസമാവുമായിരുന്ന മകന്‍ ഇന്നില്ല. ഇനി കുടുംബത്തെ പോറ്റണം. മകന്റെ വിയോഗം ശൂന്യമാക്കിയ മനസ്സും പ്രായാധിക്യത്താല്‍ തളര്‍ന്ന ശരീരവുമായി ജോസഫ് വീണ്ടും ചവിട്ടുവാരി ജങ്ഷനിലെ തന്റെ പഴയ മെക്കാനിക്ക് പണിയിലേക്ക് ഇറങ്ങുകയാണ്.

എല്ലാം നഷ്ടമായ ആ ദിനം
രണ്ടാഴ്ച്ച മുമ്പുവരെ ജോസഫ് കോട്ടയം ചവിട്ടുവാരി ജങ്ങ്ഷനിലെ വര്‍ക്കഷോപ്പിലെ സാധാരണ മെക്കാനിക്ക് മാത്രം ആയിരുന്നു. എന്നാല്‍ മെയ് 28 തിങ്കളാഴ്ച്ച രാവിലെയോടെ ജോസഫിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം അന്ന് രാവിലെയാണ് ചാലിക്കരിയിലെ പുഴയില്‍ കണ്ടെത്തുന്നത്. മകന്‍ നഷ്ടപ്പെട്ട ജോസഫ് എന്ന ആ പിതാവ് ഒരു അച്ഛന്റെ കരുതലോടെ തന്നെ ഒറ്റദിവസം പോലും കെവിനോടൊപ്പം ജീവിക്കാന്‍ കഴിയാതെ പോയെ നീനുവിനെ മകളെയെന്ന പോലെ ചേര്‍ത്തണച്ചു. ആ കാഴ്ച്ച കണ്ട് ഈറനണിയാത്തവരില്ല.

വീണ്ടും തൊഴിലിലേക്ക്
പ്രായാധിക്യം തളര്‍ത്തുന്ന തന്റെ കാലശേഷം ശേഷം കുടുംബത്തിന് കാവലാകേണ്ടിയിരുന്ന മകന്‍ ഇന്നില്ല. ഭാര്യയും മകളും പിന്നെ നീനുവും അടങ്ങുന്ന കുടുംബത്തെ ഇനിയും ജോസഫ് തന്നെ ചുമലിലേറ്റണം. അതിനായി വീണ്ടും തന്റെ തൊഴിലേക്ക് കടക്കുകയാണ് ജോസഫ്. കോട്ടയം ചവിട്ടുവാരി ജങ്ഷനിലെ വര്‍ക്കഷോപ്പിലെ തകരാറിലായ വാഹനങ്ങള്‍ക്കിടയിലേക്ക് അതിലേറെ തകര്‍ന്ന മനസ്സുമായി ജോസഫ് മടങ്ങിയെത്തുകയാണ്.

ആരോഗ്യമുള്ളിടത്തോളം കാലം
തനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ജോലി ചെയ്ത് കുടുംബം പോറ്റും എന്നാണ് ജോസഫിന്റെ ആഗ്രഹം. മകനൊപ്പം ഇറങ്ങി വന്ന നീനുവിന്റെ ഭാവിയെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ആ ചോദ്യങ്ങള്‍ക്ക് ജോസഫിനും നീനുവിനും ഉറച്ച നിലാപാടുണ്ടായിരുന്നു. കെവിന്റെ വീട്ടില്‍ ജീവിക്കണം എന്ന് നീനുവിന്റെ ഉറച്ച നിലപാടിന് ജോസഫ് പിന്തുണയുമായി നിന്നു. ഇനി ഭാര്യയേയും മകളേയും നീനുവിനേയും പോറ്റണം. ഇപ്പോള്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് സ്വന്തമായി ഒരു വീട്ടിലേക്ക് മാറണം. അതിനായി തന്റെ ചവിട്ടുവരിയിലെ വര്‍ക്ക്‌ഷോപ്പിലേക്ക് വീണ്ടും പോവുകയാണ് ജോസഫ്.
Recommended Video


നീനുവ് മാനസിക അസ്വാസ്ഥ്യം
ഇതിനിടേയാണ് നീനു മാനസിക അസ്വാസ്ഥ്യത്തിനും ചികിത്സ തേടിയിരുന്നവെന്ന ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ രംഗത്തെത്തിയത്. കെവിന്‍ വധക്കേസില്‍ പ്രതിയായ ചാക്കോവിന്റെ വെളിപ്പെടുത്തല്‍ കോടതിയിലാണ് ഉണ്ടായത്. നീനുവിന്റെ തുടര്‍ ചികിത്സക്കായി അവളെ കെവിന്റേ വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അച്ഛനും അമ്മയും സ്‌നേഹിച്ചിരുന്നത് സഹോദരന്‍ ഷാനിവിനെ മാത്രമായിരുന്നെന്നും വീട്ടിലെ പീഡനം മൂലം രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും നീനു പറയുന്നു












Click it and Unblock the Notifications