കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യമതസ്ഥരായ കമിതാക്കള്‍ക്ക് ആശ്വാസം! ഒരുമിച്ച് ജീവിക്കാന്‍ അനുവാദം നല്‍കി കോടതി

  • By Desk
Google Oneindia Malayalam News

ജാത്യാഭിമാനത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കെവിന്‍റെ ഗതി തനിക്കും ഉണ്ടാകുമെന്ന് വ്യക്തമാക്കി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച കമിതാക്കള്‍ക്ക് കോടതിയുടെ അനുകൂല വിധി. ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയത്.

തൊടുപുഴ ചിലവ് സ്വദേശികളായ അമലും ഭീമ നാസറും കഴിഞ്ഞ ദിവസം രാത്രിയാണ് വീടുവിട്ട് ഇറങ്ങിയത്. ഇരുവരേയും കൊല്ലുമെന്ന പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് ഇരുവരും ചെര്‍പുളശ്ശേരിയിലെ അമലിന്‍റെ അമ്മാവന്‍റെ വീട്ടില്‍ എത്തുകയും പിന്നാലെ ചെര്‍പ്പുളശ്ശേരി പോലീസില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. തനിക്കും കെവിന്‍റെ അനുഭവം ഉണ്ടാകുമെന്ന് വ്യക്തമാക്കി പോലീസ് സ്റ്റേഷനില്‍ വെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

വധഭീഷണി

വധഭീഷണി

ഭീമയുടെ പിതാവ് നസീര്‍ ഫോണിലൂടെ വധഭീഷണിമുഴക്കിയതായും അമല്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 ദിവസം പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതല്ലേ. അതുകൊണ്ട് തന്നെ ഞാന്‍ ഇനി ജീവിക്കുന്നത് തന്നെ നിന്നെ കൊല്ലാന്‍ വേണ്ടിയാണ്' എന്നാണ് പിതാവ് അമലിന് മൊബൈലിലേക്ക് സന്ദേശം അയച്ചത്.

സുഹൃത്തുക്കള്‍ക്കും

സുഹൃത്തുക്കള്‍ക്കും

അമലിനേയും ഭീമയേയും സഹായിച്ച സുഹൃത്തുക്കളേയും പെണ്‍വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. സ്റ്റേഷനില്‍ എത്തിയ പെണ്‍വീട്ടുകാര്‍ യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെ അടുത്ത് വിളിച്ച് നീയൊന്നും നാളെത്തെ സൂര്യോദയം കാണില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അമലും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇനിയുള്ള മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും വ്യക്തമാക്കിയായിരുന്നു അമല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അമലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

അമലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ
ഇനിയുള്ള മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങൾക്കകമോ എന്താണെനിക് സംഭവിക്കുക എന്ന് വെക്തമല്ലാത്തതിനാലാണ് ഞാൻ ഇ പോസ്റ്റ്‌ എഴുതുന്നത്
ദുരഭിമാന കൊലപാതങ്ങളുടെ ഇരകളിൽ എത്രമാതാവും എന്റെ പേരെന്നും എനിക്ക് അറിയില്ല. ഞാനും ചിലവ് സ്വദേശിയായ ഭീമ നാസറും തമ്മിൽ ഒരു വര്ഷത്തിലേറെയായ് പ്രെണയത്തിലാണ് അന്യമതസ്ഥർ ആയതിനാലും സാമ്പത്തിക ചുറ്റുപാടിൽ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാർ എതിർക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങൾ ഏറെയായി വീട്ടുകാർ നിർബന്ധിക്കുന്നു..

ഗുണ്ടകള്‍ വളഞ്ഞു

ഗുണ്ടകള്‍ വളഞ്ഞു

സമ്മർദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോൾ ഇന്നലെ അവൾവിളിക്കുകയും ഈ നാട്ടിൽ നിന്ന് രേക്ഷപെടാൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു..
നിലവിൽ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേർന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനിൽ ഉൾപ്പെടെ അവർ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പോലീസ് ഉദയഗസ്ഥർ തന്നെ പറയുന്നു..

ഭയമില്ല

ഭയമില്ല

മരിക്കാൻ ഞങ്ങൾക്ക് ഭയമില്ലെന്ന് പറയുന്നില്ല..
ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാൻ ആകുമോ എന്ന്..
മരണ മൊഴി നൽകാൻ സാധിക്കില്ല എന്ന് പോലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാൽ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം..
രെക്ഷപെടാനാകുമോ എന്ന് അറിയില്ല രക്ഷിക്കാൻ ആർക്കെങ്കിലും ആകുമോ എന്നും തീർച്ചയില്ല സഹായിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ രക്ഷിക്കണം എന്ന് അപേക്ഷിക്കുകയാണ്' എന്നാണ് അമല്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kevin model case new development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X