കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കൊലപാതകം: മുന്‍ കോട്ടയം എസ്പി മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവെന്ന് എഎസ്ഐ ബിജു

  • By Desk
Google Oneindia Malayalam News

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസുകാരന്‍. കേസില്‍ പ്രതികളെ സഹായിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലായ എഎസ്‌ഐ ബിജുവിന്റെതാണ് വെളിപ്പെടുത്തല്‍.

കെവിന്റെ തിരോധാനം അറിഞ്ഞപ്പോഴേ അന്വേഷിക്കാൻ മുഖ്യമന്ത്രി പറഞ്ഞു; തെറ്റിദ്ധരിപ്പിച്ചത് കോട്ടയം എസ്പികെവിന്റെ തിരോധാനം അറിഞ്ഞപ്പോഴേ അന്വേഷിക്കാൻ മുഖ്യമന്ത്രി പറഞ്ഞു; തെറ്റിദ്ധരിപ്പിച്ചത് കോട്ടയം എസ്പി

കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് വിഎം മുഹമ്മദ് റഫീഖ് ഐപിഎസ് എന്നാണ് വെളിപ്പെടുത്തല്‍. സംഭവം നടക്കുമ്പോള്‍ കോട്ടയം എസ്പി ആയിരുന്നു മുഹമ്മദ് റഫീഖ്.

ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയ ബിജുവും പോലീസ് ഡ്രൈവര്‍ അജയകുമാറും ഇപ്പോള്‍ അറസ്റ്റിലാണ്. കേസിലെ പ്രതികളായ ഷാനു ചാക്കോയേയും സംഘത്തേയും സഹായിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Cover

എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ആണ് ഇപ്പോള്‍ മുന്‍ കോട്ടയം എസ്പിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോടതിയില്‍ ആയിരുന്നു അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാവാണ് രഹ്ന. രഹ്നയുടെ അടുത്ത ബന്ധുവാണ് മുഹമ്മദ് റഫീഖ് എന്നാണ് ബിജുവിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. കേസില്‍ ഉന്നതരെ രക്ഷപ്പെടുത്തി തങ്ങളെ ബലിയാടാക്കുകയാണ് എന്നാണ് ബിജുവിന്റെ ആരോപണം.

കെവിനെ പുലർച്ചെ അവർ റോഡിൽ ഇറക്കിക്കിടത്തി.. കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തുന്നുകെവിനെ പുലർച്ചെ അവർ റോഡിൽ ഇറക്കിക്കിടത്തി.. കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തുന്നു

Recommended Video

cmsvideo
നീനുവിന്റെ അമ്മക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി | Oneindia Malayalam

കെവിന്റെ തിരോധാനം സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ വകുപ്പ് തല അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ മുഹമ്മദ് റഫീഖ്. സംഭത്തെ തുടര്‍ന്ന് മുഹമ്മദ് റഫീഖിനെ കോട്ടയം എസ്പി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഷാനു ചാക്കോയുടെ മാതാവുമായി ബന്ധമില്ലെന്ന നിലപാടില്‍ ആണ് മുഹമ്മദ് റഫീഖ്. മുഖ്യമന്ത്രിയെ താന്‍ തെറ്റിദ്ധരിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
Kevin Murder: ASI Biju alleges that former Kottyam SP Muhammed Rafeeq is prime accused Shanu Chacko's relative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X