കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!
കോട്ടയം: കോട്ടയം: വിവാദമായ കെവിൻ വധക്കേസിൽ കോടതി വിധി പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം. 25000 രൂപ വീതം പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 1,2,3,4,6,7,8,9,11,12 എന്നീ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും!
കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നീനുവിന്റെ പിതാവ് ചാക്കോ വിവാഹത്തിന് സമ്മതിച്ചിരുന്നുവെന്നും അതിനാല്‍ ദുരഭിമാനക്കൊലയായി പരിഗണിക്കാന്‍ ആവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ കോടതി ഈ വാദം തള്ലിക്കളയുകയായിരുന്നു.

ജീവിക്കാൻ അവസരം
ഇതോടെ പ്രതിഭാഗം ശിക്ഷയിൽ ഇളവ് നൽകണമെന്ന് വാദിക്കുകയായിരുന്നു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ അശ്രയിച്ച് കഴിയിച്ച് കഴിയുന്ന കുടുംബം ഉണ്ടെ്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയിൽ നിന്ന് ഒവിവാക്കണമെന്ന് അഭിഭാഷകൻ വാദിച്ചു.

മൂന്ന് മാസത്തിനുള്ളിൽ വിധി
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റെക്കോര്‍ഡ് വേഗത്തില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിരർദേശിച്ചിരുന്നു. എന്നാൽ മൂനന് മാസത്തിനകം തന്നെ വിചാരണ പൂർത്തിയാക്കി വിധി പറയുകായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പടെ 14 പ്രതികളാണ് കെവിന്‍ വധക്കേസിലുള്ളത്.

തൊണ്ടി മുതൽ
55 തൊണ്ടി മുതലുകളുള്ള കെവിന്‍ വധക്കേസിന് സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിചാരണ നീണ്ടു നിന്നത്. കൊലപാതകം, തട്ടികൊണ്ടുപോകൽ തുടങ്ങിയ കേസുകളെല്ലാം കോടതി ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലപാതകമാണ് കെവിന്‍ വധക്കേസ്.

ദുരഭിമാനം
ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ്, നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

വഴിത്തിരിവായത് നീനുവിന്റെ മൊഴി
എന്നാൽ നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ കെവിനോട് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ദുരഭിമാനക്കൊലപാതകം അല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. നിയാസ് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നു എന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.

186 സാക്ഷികൾ
കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്ളും കേസില്‍ നിര്‍ണായകമായി.

238 പ്രമാണങ്ങള്‍ പരിഗണിച്ചു
പ്രതികളും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പടെ 238 പ്രമാണങ്ങള്‍ കോടതി മുമ്പാകെ പരിഗണിച്ചു. വധശിക്ഷ വരെ ലഭിക്കാവുന്നവ 10 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയത്. 302-നരഹത്യ, 364 എ-തട്ടിയെടുത്തു വിലപേശല്‍, 120 ബി-ഗൂഡാലോചന,449 ഭവനഭേദനം, 321 പരിക്കേൽപ്പിക്കൽ, 342 തടഞ്ഞ് വെക്കൽ, ഭീ,മിപ്പെടുത്തൽ, നാശം വരുത്തൽ, തെളിവി നശിപ്പിക്കൽ, പൊതു ലക്ഷ്യത്തോടെ കൂട്ടം ചേരൽ തുടങ്ങിയ വകുപ്പുകളാണ് പോലീസ് പ്രതികൾക്ക് മേൽ ചുമത്തയിരുന്നത്.

അഞ്ച് പ്രതികൾ ജാമ്യത്തിൽ
2018 മേയ് 28-നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണു പ്രതികള്‍. ഒന്‍പതു പ്രതികൾ ജയിലിലും അഞ്ചു പ്രതികൾ ജാമ്യത്തിലുമാണുള്ളത്.