കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്‍ വധം; അനീഷിന്‍റെ മൊഴി നുണയോ?; കോടതിയില്‍ പുതിയ തന്ത്രവുമായി ചാക്കോയും ഷാനും

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കെവിന്റെ മുങ്ങിമരണം പോലീസ് കൊലപാതകം ആക്കാന്‍ ശ്രമിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

കെവിന്റെ കൊലപാതക കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കി ഹര്‍ജിയും ഇന്നാണ് ഹൈക്കോടതി പരിഗണിച്ചത്. എഎസ്‌ഐ ബിജു, കോണ്‍സ്റ്റബില്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യസാക്ഷി അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്നാണ് പ്രതിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ട പ്രധാന കാര്യം.

പുതിയ നീക്കം

പുതിയ നീക്കം

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ നീക്കമാണ് ഇന്ന് പ്രതിഭാഗം കോടതിയില്‍ നടത്തിയത്. കേസിലെ പ്രധാനസാക്ഷിയും കെവിന്റെ ബന്ധുവുമായ അനീഷിന്റെ മൊഴി കള്ളമാണ്, അനീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലന്ന് പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.

സിബിഐ

സിബിഐ

കെവിന്‍ വധക്കേസിലെ പ്രധാനപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞ പ്രതിഭാഗം കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അനിഷീനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.

പുഴയില്‍ വീണ്

പുഴയില്‍ വീണ്

രക്ഷപ്പെടുന്നതിനിടെ പുഴയില്‍ വീണാണ് പ്രതിമരിച്ചത്. എന്നാല്‍ പോലീസ് മുങ്ങിമരണത്തെ കൊലപാതകം ആക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളെ മനപ്പൂര്‍വ്വം കുടുക്കാനാണ് പോലീസിന്റെ നീക്കം. നിരപരാധിത്വം തെളിയിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ കേസ് അന്വേഷണം ഏറ്റെടുക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

അനീഷ്

അനീഷ്

അനീഷ് പലതവണം മൊഴിമാറ്റിയിട്ടുണ്ട്. സംഭവത്തിലെ ഏക സാക്ഷിയായ അനീഷിനെ സംശയത്തിന്റെ നിഴലില്‍ ആക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് കോടതിയില്‍ വാദിച്ചതിന് പിന്നാലെയാണ് പുതിയ നീക്കവുമായി പ്രതിഭാഗം രംഗത്തെത്തിയത്. ജാമ്യാപേക്ഷയില്‍ തീരുമാനം പറയുന്നത് കോടതി നാളത്തേക്ക് മാറ്റി.

പത്തംഗ സംഘം

പത്തംഗ സംഘം

കെവിന്‍ ജോസഫിന്റെ മരണത്തില്‍ നിര്‍ണായകമായ വെളിപ്പെടുത്തലായിരുന്നു അനീഷ് നടത്തിയത്.അനീഷിന്റെ മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെ പത്തംഗ സംഘം തട്ടിക്കൊണ്ട് പോയത്. അനീഷിനേയും സംഘം തട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.

ഷാനു

ഷാനു

കെവിനെ അക്രമി സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ് എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് അനീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് കേസില്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വഴിയില്‍ ഇറക്കി

വഴിയില്‍ ഇറക്കി

മൂന്ന് വാഹനങ്ങളിലായി എത്തിയ സായുധ സംഘമാണ് കെവിനേയും അനീഷിനേയും മര്‍ദ്ദിച്ച് കടത്തിക്കൊണ്ട് പോയത്. രണ്ട് വാഹനങ്ങളിലായി കയറ്റിയ ഇരുവരേയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇടിക്കട്ട പോലുള്ള വസ്തു കൊണ്ടാണ് തല്ലിച്ചതച്ചത് എന്ന് അനീഷ് പറഞ്ഞിരുന്നു. പോലീസ് സ്റേറഷനില്‍ നിന്നും വിളി വന്ന പശ്ചാത്തലത്തില്‍ അനീഷിനെ സംഘം വഴിയില്‍ ഇറക്കി. കെവിനെ അവസാനമായി കാണുമ്പോള്‍ നടക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് അനീഷ് പറഞ്ഞു.

നാല് മണി

നാല് മണി

മര്‍ദ്ദനമേറ്റ് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നപ്പോഴാണ് മൂന്ന് വാഹനങ്ങളും റോഡില്‍ നിര്‍ത്തിയത്. അപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി ആയിട്ടുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു. താന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ മറ്റൊരു വാഹനത്തില്‍ നിന്ന് അവര്‍ കെവിനേയും പുറത്തിറക്കി. കെവിനെ അവര്‍ റോഡില്‍ ഇറക്കി കിടത്തുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായിരുന്നു അതെന്നും അനീഷ് നേരത്തെ പറഞ്ഞിരുന്നു.

അബോധാവസ്ഥ

അബോധാവസ്ഥ

ആ അവസ്ഥയിലാണ് കെവിനെ താന്‍ അവസാനമായി കണ്ടത്. ഛര്‍ദ്ദിച്ച് കഴിഞ്ഞതോടെ താന്‍ അബോധാവസ്ഥയില്‍ ആയി. ഷാനുവും സംഘവും നേരം വെളുത്ത ശേഷം തന്റെ അടുത്ത് വന്നു. കെവിന്‍ ഓടി രക്ഷപ്പെട്ടു എന്നാണ് ഷാനു തന്നോട് പറഞ്ഞത്. പുഴ നീന്തിക്കടന്ന് കെവിന്‍ പോയെന്ന് അവര്‍ പറഞ്ഞത് തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല എന്നും അനീഷ് വ്യക്തമാക്കിയിരുന്നു.

നീനുവിനെ വിളിച്ചിറക്കാന്‍

നീനുവിനെ വിളിച്ചിറക്കാന്‍

കാരണം നീന്താന്‍ എന്നല്ല, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു കെവിന്‍ അപ്പോള്‍. പിന്നീട് അനീഷിനെ സംഘം കോട്ടയത്തേക്ക് തിരിച്ച് കൊണ്ട് വന്ന് ഇറക്കി. നീനുവിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് ഇറക്കിക്കൊണ്ട് വരാം എന്ന് പറഞ്ഞതോടെയാണ് അനീഷിന് തിരിച്ച് അയക്കാന്‍ ഷാനുവും സംഘവും തയ്യാറായിരുന്നത്.

English summary
kevin murder case bail application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X