കൊല്ലണമെന്ന ഉദ്ദേശത്തോടെ കെവിനെ പുഴയിലേക്ക് ഓടിച്ചു; നീനുവിന്റെ പിതാവിനെതിരേയും കൊലക്കുറ്റം ചുമത്തി
കോട്ടയം: കെവിന് വധക്കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തി. കേസിലെ മുഖ്യപ്രതി ഷാനുചാക്കോയുടെ അച്ഛന് ചാക്കോയ്ക്കെതിരേയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ചാക്കോയ്ക്കെതിരെ ഗൂഡാലോചക്കുറ്റം മാത്രമാണുള്ളതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ചാക്കോയുമായി ഷാനു നടത്തിയ ഗൂഡാലോച കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ചാക്കോയ്ക്കെതിരേയും കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികളുടേയും പേരില്‍ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനൂവിനെ പ്രണയിച്ചത് നീനുവിന്റെ സഹോദരന് ഷാനുവില്‍ ശത്രുതയുണ്ടാക്കി. നീനുവിന്റെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് കെവിനേയും ബന്ധു അനീഷിനേയും ഷാനുവും സംഘവും തട്ടിക്കൊണ്ടുപോയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റ് മോര്‍ട്ടത്തില്‍ കെവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കൊല്ലണമെന്ന ഉദ്ദേശത്തോടെ പുഴയിലേക്ക് ഓടിച്ചു കൊണ്ടുപോയതാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications