കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാക്കോയുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി! നീനുവിന് മനോരോഗമില്ലെന്ന് ഡോക്ടര്‍! നിര്‍ണായക മൊഴി

  • By Desk
Google Oneindia Malayalam News

കെവിന്‍ കൊലപാതക കേസില്‍ നീനുവിന്‍റെ മാതാപിതാക്കള്‍ക്ക് കനത്ത് തിരിച്ചടി. കെവിന്‍റെ മരണശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി വരാന്‍ തയ്യാറാകാതിരുന്ന നീനുവിനെ തിരികെ കൊണ്ടുവരാന്‍ നീനുവിന് മാനസിക രോഗമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പിതാവ് ചാക്കോയുടേയും സഹോദരന്‍ ഷാനുവിന്‍റേയും നീക്കത്തിനാണ് കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

നീനുവിന് മാനസിക രോഗമില്ലെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കെവിന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍ കഴിയുന്നത്.

മാനസിക രോഗി

മാനസിക രോഗി

നീനുവിന് മാനസിക രോഗമുണ്ടെന്നും അതിനാല്‍ തുടര്‍ ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ചാക്കോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട് എന്നായിരുന്നു ചാക്കോ കോടതിയെ അറിയിച്ചത്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകകള്‍ തന്‍റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

മാനസിക രോഗിയായ നീനു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് എന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ കോടതിയില്‍ പറഞ്ഞിരുന്നു. നീനുവിന് തുടര്‍ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നായിരുന്നു ചാക്കോയുടെ ആവശ്യം.

തള്ളി ഡോക്ടര്‍

തള്ളി ഡോക്ടര്‍

എന്നാല്‍ നീനുവിന് ഒരുതരത്തിലുള്ള മാനസിക രോഗങ്ങളും ഇല്ലെന്ന് നീനുവിനെ ചികിത്സിച്ച തിരുവനന്തപുരം അനന്തപുരി ആസ്പത്രിയിലെ ഡോ വൃന്ദ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടിയില്‍ അറിയിച്ചു. നീനു മൂന്ന് തവണ തന്നെ കണ്‍സള്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് വെറും കൗണ്‍സിലിങ്ങിന് മാത്രമായിരുന്നുവെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു.

 പ്രണയം

പ്രണയം

അതേസമയം തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും നീനു തന്നോട് വെളിപ്പെടുത്തിയിരുന്നതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ നീനുവിന് മനോകോഗമുണ്ടെന്ന് തെളിയിക്കാനായി മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

ശബ്ദ സാമ്പിള്‍

ശബ്ദ സാമ്പിള്‍

കേസില്‍ നീനുവിന്‍റെ സഹോദരന്‍ കെവിന്‍റെ സുഹൃത്ത് അനീഷുമായും ഗാന്ധി നഗര്‍ എസ്ഐ ബിജുവുമായും ഫോണിലൂടെ സംസാരിച്ചതിന്‍റെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി.

സാധ്യതയില്ല

സാധ്യതയില്ല

പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമാനുസൃതമായ സാധ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പോലീസിന്‍റെ ആവശ്യം തള്ളിയത്.

നീനുവിന്‍റെ സംരക്ഷണം

നീനുവിന്‍റെ സംരക്ഷണം

നീനുവിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. കേസില്‍ നീനുവിന്‍റെ അമ്മ രഹ്നയെ ചോദ്യം ചെയ്യുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പോലീസ് കോടതിയെ അറിയിച്ചു.

English summary
kevin murder case ne developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X