കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്ന് തള്ളിയിട്ടും മതിയായില്ലേ.. പണം!! കെവിനെക്കാള്‍ വലുതല്ല തനിക്ക് പണം.. അമ്മ രഹ്നയ്ക്കെതിരെ നീനു

  • By Desk
Google Oneindia Malayalam News

കെവിനും മകള്‍ നീനുവും തമ്മിലുള്ള ബന്ധം താന്‍ അറിഞ്ഞിരുന്നെങ്കില്‍ അവരെ വിവാഹം കഴിപ്പിക്കുമായിരുന്നെന്ന അമ്മ രഹ്നയുടെ വാക്കുകളെ തള്ളി മകള്‍ നീനു.

കളവുകള്‍ കെട്ടിച്ചമച്ച് സത്യമാക്കാന്‍ നോക്കിയാല്‍ അത് സത്യമാകില്ലെന്നും അമ്മ പറയുന്നത് പച്ചക്കള്ളമാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നീനു പറഞ്ഞു. തന്‍റെ ഭര്‍ത്താവ് കെവിനെ മര്‍ദ്ദിച്ച് കൊന്നിട്ടും അമ്മ രഹ്നയ്ക്കും ബന്ധുക്കള്‍ക്കും മതിയായില്ലേയെന്നും നീനു ചോദിക്കുന്നു.

രഹ്നയുടെ വാക്കുകള്‍

രഹ്നയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസം പോലീസിന് മുന്‍പാകെ ഹാജരാകാന്‍ എത്തിയപ്പോളാണ് കെവിന്‍റെ കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ലെന്ന് നീനുവിന്‍റെ അമ്മ രഹ്ന പറഞ്ഞത്. ഇനി എന്തെങ്കിലും രീതിയില്‍ തന്‍റെ മകളെ വിഷമിപ്പിച്ചെങ്കില്‍ തന്നെ അത് അവളോടുള്ള സ്നേഹത്തിന്‍റെ പുറത്താണെന്നും രഹ്ന പറഞ്ഞിരുന്നു.

നിഷേധിച്ച് നീനു

നിഷേധിച്ച് നീനു

മകളോട് അത്രയ്ക്ക് സ്നേഹമാണ് തനിക്ക്. അതുകൊണ്ടാണ് അവള്‍ക്ക് വിലപിടിപ്പുള്ള ഡയമണ്ടിന്‍റെ ആഭരണങ്ങള്‍ വാങ്ങി നല്‍കിയത് എന്നും രഹ്ന പറഞ്ഞിരുന്നു.അതെല്ലാം അവളുടെ കൈയ്യില്‍ ഇപ്പോള്‍ കാണുന്നില്ല. എന്‍റെ കുഞ്ഞ് വഞ്ചിക്കപ്പെട്ടു എന്നായിരുന്നു രഹ്ന പറഞ്ഞത്. എന്നാല്‍ വാങ്ങിതന്നു എന്ന് പറയുന്ന ആഭരണങ്ങള്‍ തന്‍റെ അമ്മയുടെ അമ്മ തനിക്ക് തന്നതാണെന്നും അതില്‍ ഒരു അവകാശവും അമ്മയ്ക്ക് ഇല്ലെന്നും നീനു മാതൃഭൂമിയോട് പറഞ്ഞു.

വിവാഹ രജിസ്ട്രേഷന്‍

വിവാഹ രജിസ്ട്രേഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം വന്നപ്പോള്‍ താന്‍ ആഭരണങ്ങള്‍ പണയം വെച്ചു. നിര്‍ബന്ധിച്ചാണ് കെവിനെ കൊണ്ട് അത് ചെയ്യിച്ചത്. പണയം വെച്ചപ്പോള്‍ 17000 രൂപയാണ് തനിക്ക് കിട്ടിയത്. മാലയുടെ ലോക്കറ്റ് തന്‍റെ കൈയ്യില്‍ ഉണ്ട്.

തിരിച്ച് നല്‍കും

തിരിച്ച് നല്‍കും

കുറച്ച് പണം കൈയ്യില്‍ വന്നാല്‍ താന്‍ ആ മാല അമ്മയ്ക്ക് തിരിച്ച് നല്‍കും. കെവിന്‍ ചേട്ടനെ കാള്‍ വലുതല്ലല്ലോ തനിക്ക് ആ മാലയും പണവും. പണമില്ലേങ്കിലും താന്‍ കെവിന്‍റെ വീട്ടില്‍ സന്തോഷവതിയാണ്. നീനു പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

ഇനിയും പഠിക്കും

ഇനിയും പഠിക്കും

നീനുവിന് ഇപ്പോള്‍ കേളേജില്‍ പരീക്ഷാ സമയമാണ്. പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നുണ്ട്. ഇനി മുടങ്ങിപോയ പഠിത്തം തിരികെ പിടിക്കണം. സിവില്‍ സര്‍വ്വീസിന് പോകുകയാണ് തന്‍റെ ലക്ഷ്യം.

സര്‍ക്കാര്‍

സര്‍ക്കാര്‍

സര്‍ക്കാര്‍ പഠന ചെലവ് ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കെവിന്‍റെ അച്ഛന്‍ ജോസഫാണ് തന്നെ കോളേജിലേക്ക് വിടുന്നതും കൂട്ടികൊണ്ടുവരുന്നതും. ഇനി കെവിന്‍റെ വീട്ടുകാര്‍ക്ക് വേണ്ടി താന്‍ ജീവിക്കും.

കരയില്ല

കരയില്ല

ഇനി ഒരിക്കലും താന്‍ കരയില്ല. കരഞ്ഞാല്‍ കെവിന്‍റെ അച്ഛനും അമ്മയ്ക്കും വിഷമമാവും. ഇനി എന്നെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. ഇനി തനിക്ക് കെവിന്‍റെ അച്ഛനും അമ്മയും സഹോദരിയും മാത്രമേ ഉള്ളൂ. നീനു പറയുന്നു.

Recommended Video

cmsvideo
പപ്പയുടെ ക്രൂര മർദനത്തെക്കുറിച്ച് നീനു | Oneindia Malayalam
മാനസികരോഗി

മാനസികരോഗി

തന്നെ മാനസിക രോഗിയാക്കാന്‍ എന്തുകൊണ്ട് അവര്‍ ശ്രമിക്കുന്നു എന്ന് അറിയില്ല. മാനസിക ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഒരിക്കല്‍ ഒരു സൈക്കോളജിസ്റ്റിന്‍റെ അടുത്ത് കൗണ്‍സിലിങ്ങിന് പോയിട്ടുണ്ട്. താന്‍ ഭ്രാന്തിയാണെന്ന് ഇനിയും ചിത്രീകരിക്കാന്‍ നോക്കിയാല്‍ നിയമപരമായി നേരിടും നീനു പറഞ്ഞു.

English summary
kevin murder case neenu against mother rahna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X