കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീനുവിന്റെ അമ്മയ്ക്ക് മര്‍ദ്ദനം; പരിക്കുകളോടെ ആശുപത്രിയില്‍!! ഭര്‍ത്താവിന്റെ സഹോദരന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് മര്‍ദ്ദനം. ചാക്കോയുടെ സഹോദരന്‍ അജിയെ പോലീസ് അറസ്റ്റ് ചെയ്തു. കെവിന്‍ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കമുണ്ടായതാണ് മര്‍ദ്ദനത്തിലേക്ക് എത്തിയതത്രെ. കൂടാതെ മാതാവുമായി ബന്ധപ്പെട്ട കാര്യവും തര്‍ക്കത്തിനിടയാക്കിയെന്നാണ് പറയപ്പെടുന്നത്. പോലീസെത്തിയാണ് രഹ്നയെ ആശുപത്രിയിലെത്തിച്ചത്.

കമ്പിവടി കൊണ്ട് തലയ്ക്കടിക്കാന്‍ അജി ശ്രമിച്ചെങ്കിലും രഹ്ന രക്ഷപ്പെടുകയായിരുന്നു. അജിക്കെതിരെ പോലീസ് കേസെടുത്തു. ഒറ്റക്കല്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. അതിനിടെ ജയിലില്‍ കഴിയുന്ന ചാക്കോ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് ഹര്‍ജിയിലെ വാദം. കേസില്‍ രഹ്നയെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ...

കെവിന്‍ കേസ് ഇങ്ങനെ

കെവിന്‍ കേസ് ഇങ്ങനെ

മകള്‍ നീനുവുമായി വിവാഹത്തിന് ഒരുങ്ങിയ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ചാക്കോയും മകന്‍ ഷാനുവും ജയിലിലാണ്. കേസില്‍ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയാണ് നീനുവിന്റെ മാതാവ് രഹ്ന. ഇവരെ കോട്ടയം പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഒറ്റക്കല്ലിലെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

മാതാവിനെ അസഭ്യം പറഞ്ഞു

മാതാവിനെ അസഭ്യം പറഞ്ഞു

രഹ്ന രാവിലെ അജിയുടെ വീട്ടിലെത്തി ചാക്കോയുടെ മാതാവിനെ അസഭ്യം പറഞ്ഞിരുന്നതായി പരാതിയുണ്ട്. വൈകീട്ട് ജോലി കഴിഞ്ഞുവന്ന അജി ഇക്കാര്യം അറിഞ്ഞു. പിന്നീട് രഹ്നയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

അജിക്കെതിരെ കേസ്

അജിക്കെതിരെ കേസ്

അജിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്പിവടി കൊണ്ട് തലയ്ക്കടിക്കാനുള്ള അജിയുടെ ശ്രമം ഒരു സ്ത്രീ തടയുകയായിരുന്നുവത്രെ. അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി രഹ്നയെ രക്ഷിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലത്തിട്ട് മര്‍ദ്ദിച്ചു

നിലത്തിട്ട് മര്‍ദ്ദിച്ചു

അജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പവടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിക്കൊപ്പം ഭാര്യയും രഹ്നയുടെ വീട്ടിലെത്തിയിരുന്നു. രഹ്നയെ നിലത്തിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ചാക്കോ കുടുങ്ങാന്‍ കാരണം രഹ്നയാണെന്നും അജി കുറ്റപ്പെടുത്തി. അതിനിടെ ചാക്കോ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ജാമ്യഹര്‍ജിയില്‍ പറയുന്നത്

ജാമ്യഹര്‍ജിയില്‍ പറയുന്നത്

കേസില്‍ അഞ്ചാംപ്രതിയാണ് ചാക്കോ. മകന്‍ ഷാനുവും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇരവരും ആഴ്ചകളായി ജയിലിലാണ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഹൃദ്രോഗിയായ തന്നെ ഇനിയും ജയിലിലടരുതെന്നും ജാമ്യഹര്‍ജിയില്‍ ചാക്കോ ബോധിപ്പിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും.

നീനു കെവിന്റെ വീട്ടില്‍

നീനു കെവിന്റെ വീട്ടില്‍

കെവിന്‍ വധക്കേസില്‍ കുടുങ്ങുമെന്ന് കണ്ട ചാക്കോയും ഷാനുവും ഒളിവില്‍ പോയിരുന്നു. പിന്നീട് പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കെ ഇരുവരും കണ്ണൂരില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോട്ടയത്തെത്തിച്ചു കോടതിയില്‍ ഹാജരാക്കി. നീനു ഇപ്പോള്‍ കെവിന്റെ വീട്ടിലാണ് താമസം.

Recommended Video

cmsvideo
പപ്പയുടെ ക്രൂര മർദനത്തെക്കുറിച്ച് നീനു | Oneindia Malayalam
രഹ്നയ്ക്ക് അറിയാം

രഹ്നയ്ക്ക് അറിയാം

നീനുവിനെ വിട്ടുകിട്ടാന്‍ ചാക്കോ ശ്രമിക്കുന്നുണ്ട്. അതിനു വേണ്ടിയുള്ള നിയമനടപടികള്‍ അവര്‍ സ്വീകരിച്ചുവരികയാണ്. എന്നാല്‍ പിതാവിനൊപ്പം പോകില്ലെന്നാണ് നീനു പറയുന്നത്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രഹ്നയ്ക്ക് അറിയാമെന്നാണ് നീനു പറയുന്നത്.

English summary
Kevin murder: Neenu's mother Rahna brutally attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X