• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുറ്റപ്പെടുത്തുന്ന ആങ്ങളമാർ അറിയണം നീനുവിന്റെ ജീവിതം!! നീനു രണ്ടുവട്ടം ആത്മഹത്യക്ക് ശ്രമിച്ചു!!

 • By Desk
cmsvideo
  നീനു അനുഭവിച്ച ക്രൂര പീഡനങ്ങൾ | Oneindia Malayalam

  എന്തൊക്കെ പറഞ്ഞാലും സ്വന്തം അച്ഛനും അമ്മയുമല്ലേ, അവരെ വേദനിപ്പിച്ച് മറ്റൊരാളുടെ കൂടെ ഇറങ്ങിപോയത് ശരിയായില്ല. എല്ലാത്തിനും കാരണം അവളാണ്. കോട്ടയത്തെ ദുരഭിമാനക്കൊലയിൽ പ്രിയതമനെ നഷ്ടപ്പെട്ട് ചെറുപ്രായത്തിലെ വിധവയായ നീനുവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചിലർ നടത്തുന്ന കുറ്റപ്പെടുത്തലാണിണ്.

  ഇവരറിയണം നീനുവെന്ന പെൺകുട്ടിയുടെ പൊള്ളുന്ന ജീവിതവും കടന്നുവന്ന വഴികളും. സ്വന്തം മാതാപിതാക്കളുടെ പീഡനത്തിൽ സഹികെട്ട് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് കോട്ടയത്തെ കെവിന്റെ വീട്ടിലിരുന്ന് നീനൂ പറഞ്ഞത്.

  കരയാൻ പോലും സ്വാതന്ത്രമില്ല

  കരയാൻ പോലും സ്വാതന്ത്രമില്ല

  എന്തു ചെയ്താലും കുറ്റപ്പെടുത്തലുകള്‍ മാത്രമായിരുന്നു വീട്ടില്‍ നിന്ന് ഉണ്ടായിരുന്നത്. പഴി പറയലും പീഡനവും സഹിക്ക വയ്യാതായതോടെ രണ്ട് തവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബോധമറ്റ് കിടന്നതല്ലാതെ ആപത്തൊന്നും സംഭവിച്ചില്ല നീനു വെളിപ്പെടുത്തുന്നു. കോട്ടയത്തേക്ക് വരുന്നതിനും കെവിനെ പരിചയപ്പെടുന്നതിനും ഏറെ മുൻപാണ് വീട്ടിൽവെച്ച് നീനു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നീനു പറയുന്നു.

  വെളിപ്പെടുത്താതെ

  വെളിപ്പെടുത്താതെ

  അച്ഛന്റെയും അമ്മയുടെയും ശകാരങ്ങൾ കടുത്ത ദേഹോപദ്രവത്തിലേക്കും നീണ്ടതോടെയാണ് നീനു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിക്കാൻ തുനിഞ്ഞിറങ്ങിയതിന്റെ പാടുകൾ കൈതണ്ടകളിൽ മുഴച്ചുനിന്നപ്പോൾ കാര്യമന്വേഷിച്ചവർക്ക് മുന്നിലൊന്നും താൻ നേരിടുന്ന ക്രൂരത നീനു പുറത്തറിയിച്ചില്ല. പല കളവുകളിലൂടെയും അതൊക്കെ മറച്ചുപിടിച്ചെന്നു നീനു.

  പുറത്തിറങ്ങാനാവില്ല

  പുറത്തിറങ്ങാനാവില്ല

  എന്നു വീട്ടില്‍ അടിയും ബഹളവുമായിരുന്നു. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികള്‍ പരിഹസിക്കും. നാണക്കേട് ഓര്‍ത്ത് പുറത്തിറങ്ങാറു പോലുമില്ല. ഒരു ദിവസം പോലും സ്വസ്ഥതയോടെ കൊല്ലത്തെ വീട്ടില്‍ ഇരുന്നിട്ടില്ല.

  ആറ് വർഷത്തോളം വിദേശത്തായിരുന്ന സഹോദരൻ ഷാനുവുമായി മാനസികമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ മാത്രം സംസാരിക്കും.

  രഹ്നയുടെ പരാതി

  രഹ്നയുടെ പരാതി

  ഇതിനിടെ വീട്ടില്‍ സമാധാനക്കേടാണെന്നും പീഡനമാണെന്നും കാണിച്ച് നീനുവിന്‍റെ അമ്മ രഹ്ന ഭര്‍ത്താവ് ചാക്കോയ്ക്കെതിരേയും നീനുവിനെതിരേയും പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ട് ആ പരാതി പിന്‍വലിപ്പിച്ചു.

  ജീവിക്കാൻ തുടങ്ങിയത്

  ജീവിക്കാൻ തുടങ്ങിയത്

  വീട്ടിലെ കാര്യങ്ങൾ അനുദിനം വഷളായതോടെയാണ് ജിയോളജി പഠിക്കാൻ നീനു കോട്ടയത്തെത്തിയത്. ഹോസ്റ്റലിലേക്ക് മാറിയതോടെയാണ് നീനുവിന് മനസമാധാനം തിരിച്ചുകിട്ടിയത്. പുതിയ കൂട്ടുകാരും സ്‌നേഹവുമുള്ള അന്തരീക്ഷം. വല്ലപ്പോഴും ഫോൺ വിളിച്ചാൽ പോലും അമ്മ ദേഷ്യപ്പെട്ടേ സംസാരിക്കുള്ളൂവെന്നും അച്ഛനുമായി ഒരടുപ്പവും ഉണ്ടായിരുന്നില്ലെന്നും നീനു പറഞ്ഞു.

  അച്ഛനും ഷാനുവും

  അച്ഛനും ഷാനുവും

  അതേസമയം സഹോദരന്‍ ഷാനുവിനോട് അച്ഛന് സ്നേഹമായിരുന്നു. ഇരുവരും എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കാറുണ്ട്. ഈ സാഹചര്യത്തിനിടയിലാണ് കെവിനെ പരിചയപ്പെട്ടത്. കെവിനുമായുള്ള ബന്ധം തന്‍റെ ജീവിത്തതിലെ പുതിയ അധ്യായമായിരുന്നു. സ്നേഹവും കരുതലും താന്‍ മനസിലാക്കിയ കാലം. എന്നാല്‍ തന്‍റെ വീട്ടുകാര്‍ അത് ഇല്ലാതാക്കി.

  സാഹചര്യം

  സാഹചര്യം

  കുറ്റപ്പെടുത്തുന്നവര്‍ തന്‍റെ സാഹചര്യം മനസിലാക്കാതെയാണ് പറയുന്നത്. താന്‍ സ്വന്തം വീട്ടില്‍ അനുഭവിച്ചത് അത്രയും ക്രൂര പീഡനമായിരുന്നു. വീട്ടുകാരയതിനാല്‍ പുറത്തുപോലും പറയാനാകാതെ നീറി പുകഞ്ഞ് ജീവിച്ചു. അച്ഛനും അമ്മയും സഹോദരനും തന്നെ സ്നേഹച്ചിരുന്നില്ലെന്നതിന് തെളിവാണ് കെവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയതെന്നും നീനു പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

  English summary
  Kevin murder case neenus disclose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X