കെവിനെ ക്രൂരമായി മര്‍ദ്ദിച്ചു! അവസാനമായി വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി!!
കെവിന്‍ നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന വെളിപ്പെടുത്തലുമായി പ്രതികള്‍. നേരത്തേ പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരാണ് കൊലപാതകത്തിന്‍റെ നിര്‍ണായക വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
നേരത്തേ കെവിന്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയെന്നും രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ തോട്ടില്‍ വീണ് മരിച്ചതാകാമെന്നുമായിരുന്നു നീനുവിന്‍റെ സഹോദരനും കെവിന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയുമായ ഷാനു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഷാനുവിന്‍റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല.

മണിക്കൂറുകളോളം
മൂന്ന് മണിക്കൂറോളമായിരുന്നു കെവിന്‍ അക്രമിസംഘത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം മുതല്‍ പുനലൂര്‍ വരെ അക്രമികള്‍ കെവിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ ബോധരഹിതനായി കെവിന്‍ വാഹനത്തില്‍ വീണു. എന്നാല്‍ അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ ബോധം നഷ്ടപ്പെട്ട കെവിനെ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവര്‍ പോലീസിന് മൊഴി നല്‍കി.

മദ്യം കൊടുത്തു
ഇടയ്ക്ക് ബോധം വന്നപ്പോള്‍ കെവിന്‍ വെള്ളം ചോദിച്ചു. എന്നാല്‍ മദ്യമാണ് കെവിന് ഒഴിച്ചുകൊടുത്തത്. നീനുവിനെ അന്വേഷിച്ചായിരുന്നു തങ്ങള്‍ കെവിന്‍റെ വീട്ടില്‍ എത്തിയത്. നീനുവിനെ കൂട്ടികൊണ്ട് വരാന്‍ പോകുകയാണെന്ന് പറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയത്. എന്നാല്‍ നീനു അവിടെ ഉണ്ടായിരുന്നില്ല. അതോടെയാണ് ബന്ധുവായ അനീഷിന്‍റെ വീട്ടിലേക്ക് പോയത്. അവിടെ കെവിന്‍ ഉണ്ടായിരുന്നു. സംസാരത്തിനിടയിവ്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബഹളമായതോടെയാണ് കെവിനെ വണ്ടിയിലേക്ക് കയറ്റിയത്.

ഷാനു മാത്രം
ഷാനുമാത്രമാണ് കെവിനെ മര്‍ദ്ദിച്ചത്. യാത്രാമധ്യേ മര്‍ദ്ദിച്ചിരുന്നതായും പ്രതികള്‍ പോലീലിനോട് പറഞ്ഞു, വണ്ടിയില്‍ യാത്രയ്ക്കിടെ തനിക്കൊന്നുമറിയില്ലെന്ന് അനീഷ് പറഞ്ഞു. അതോടെ അനീഷിനെ കാറില്‍ നിന്ന് ഇറക്കി വിട്ടു.തെന്മലയിലേക്ക് കെവിനെ കടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

20 മുറിവുകള്‍
കെവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ 20 മുറിവുകളുണ്ട്. ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെയും നിലത്തിട്ട് ഉരച്ചതിന്റെയും പാടുകളാണിത്. എന്നാല്‍ ഇതൊന്നും മരണകാരണമല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ പരിശോധന നടക്കുകയാണ്.
Recommended Video


പോലീസിന് കുരുക്ക് മുറകുന്നു
കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എഎസ്ഐ ബിജുവിനേയും പോലീസ് ഡ്രൈവറേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസില്‍ പോലീസിന്‍റെ ബന്ധം വെളിപ്പെടുത്തുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കെവിന് നീനുവിന്‍റെ വീട്ടില്‍ നിന്നും വധ ഭീഷണി ഉള്ളതിനാല്‍ അനീഷിന്‍റെ വീട്ടിലായിരുന്നു കെവിന്‍ താമസിച്ചത്. അക്രമി സംഘത്തിന് കെവിന്‍ അനീഷിന്‍റെ വീട്ടിലാണെന്നുള്ള വിവരം പോലീസ് ആണ് കൈമാറിയതെന്നാണ് വിവരം. അനീഷിന്‍റെ വീട്ടില്‍ നിന്ന് സുഹൃത്തുക്കള്‍ പുറത്തേക്ക് പോയ വിവരം അതുവരെ പ്രദേശത്ത് പട്രോളിങ്ങിന് ഉണ്ടായ സംഘമാണ് അക്രമി സംഘത്തെ അറിയിച്ചത്.












Click it and Unblock the Notifications