കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്‍ വധം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് എസ്പി.. അറിയാന്‍ വെെകിയെന്ന് കുറ്റസമ്മതം

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് എസ്പി

Google Oneindia Malayalam News

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ പോലീസിന്റെ ന്യായീകരണം. കോട്ടയം മുന്‍ എസ്പി വിഎം മുഹമ്മദ് റഫീഖിനെതിരെ വകുപ്പുതല നടപടി വരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം തന്നെയാണ് ന്യായീകരണവുമായി ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഫീഖിനെതിരെയുള്ള ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യസമയത്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട് എന്ന് നുണ പറയുകയുമായിരുന്നു എസ്പി.

എന്നാല്‍ താന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന റിപ്പോര്‍ട്ട് പച്ചക്കള്ളാണെന്ന് എസ്പി മുഹമ്മദ് റഫീഖ് പറഞ്ഞു. താന്‍ പിണറായിക്ക് കൃത്യമായ കാര്യങ്ങളാണ് നല്‍കിയതെന്നും തനിക്കെതിരെ നടപടി വന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം സംഭവത്തില്‍ തനിക്ക് വീഴ്ച്ചയില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വീഴ്ച്ച വന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല

സംഭവം നടന്നുവെന്ന പറയുന്ന ദിവസം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലായിരുന്നു താന്‍. അന്ന് ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്നതിനിടെ അദ്ദേഹം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന തന്നെ വിളിച്ച് കെവിനെ കാണാതായ സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. കെവിന്റെ ഭാര്യ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന മാധ്യമവാര്‍ത്തകള്‍ കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചത്. സുരക്ഷാ ചുമതലയുള്ളതിനാല്‍ ഇക്കാര്യം അറിഞ്ഞതേയുള്ളൂവെന്നും ഏത്രയും വേഗം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

കൃത്യമായ നിര്‍ദേശം നല്‍കി

കൃത്യമായ നിര്‍ദേശം നല്‍കി

കെവിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ താന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാക്കാല്‍ തന്നെയായിരുന്നു നിര്‍ദേശം. വൈകിട്ട് ഓഫിസില്‍ എത്തിയപ്പോള്‍ രേഖാമൂലവും ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്ക് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. രാത്രിവരെ മിസിങ് കേസ് എന്ന രീതിയിലാണ് ഇത് അന്വേഷിച്ചത്. അന്ന് തന്നെ കൊല്ലത്തേക്ക് ബപോയ പോലീസ് സംഘമാണ് ചാലിയേക്കര തോട്ടില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു.

കാലതാമസമുണ്ടായി.....

കാലതാമസമുണ്ടായി.....

തനിക്ക് കേസിനെ കുറിച്ച് മനസിലാക്കുന്നതിലാണ് കുറച്ച് പിഴവുണ്ടായിരിക്കുന്നത്. സത്യാവസ്ഥ എന്തെന്നാല്‍ സാധാരണഗതിയില്‍ ജില്ലയിലെ എല്ലാ കേസുകളും എസ്‌ഐമാര്‍ അതാത് സമയത്ത് എസ്പിയെ ധരിപ്പിക്കാറില്ല. മിസിങ് കേസുകള്‍ പലതും പിന്നീടുള്ള ദിവസങ്ങളിലാണ് എസ്പി അറിയാറുള്ളത്. കെവിന്റെ കേസില്‍ കാണാതായെന്ന പരാതി മാത്രമാണ് ഉണ്ടായിരുന്നത്. ഇത് അറിയുന്നതിലാണ് തനിക്ക് വീഴ്ച്ച ഉണ്ടായത്. എന്നാല്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയെന്നാണ് തനിക്കെതിരെയുള്ള ആരോപണം. ഇക്കാര്യം ശരിയല്ലെന്നും മുഹമ്മദ് റഫീഖ് പറഞ്ഞു.

പിണറായിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല

പിണറായിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല

കേസ് നല്‍കിയ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാലാണ് ഇതേ കുറിച്ച് അറിയാന്‍ വൈകിയത്. ലോക്കല്‍ പോലീസില്‍ നിന്ന് ഇക്കാര്യം അറിയുന്നതിലും കാലതാമസം വന്നു. ജൂനിയര്‍ ഓഫീസര്‍മാര്‍ വിവരം അറിയിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ ഇക്കാര്യത്തില്‍ താന്‍ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. പകരം അദ്ദേഹം നിര്‍ദേശിച്ചത് അനുസരിക്കുകയാണ് ചെയ്തത്. കേസന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന വിവരം വ്യക്തമായതോടെ എസ്‌ഐക്കെതിരെ ഔദ്യോഗികനടപടി സ്വീകരിക്കാനിരിക്കെയാണ് തനിക്ക് സ്ഥാനചലനമുണ്ടായത്. ഇതേ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും എസ്പി വ്യക്താക്കി.

എസ്പി കുരുക്കില്‍

എസ്പി കുരുക്കില്‍

മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് എസ്‌ഐ മുഹമ്മദ് റഫീക്കെന്നാണ് പുതിയ ആരോപണം. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എസ്പി ശരിക്കും കുരുക്കിലായിരിക്കുകയാണ്. കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചതിന്റെ പേരിലാണ് എഎസ്‌ഐയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം എസ്പി രഹ്നയെ വഴിവിട്ട് സഹായിച്ചെന്നാണ് ബിജു ആരോപിക്കുന്നത്. കേസില്‍ എസ്പിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ബിജുവിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. അതേസമയം തനിക്ക് കോട്ടയം ജില്ലയില്‍ ബന്ധുക്കളില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാം... നിര്‍ണായക വിധിയുമായി ഹൈക്കോടതി!!പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാം... നിര്‍ണായക വിധിയുമായി ഹൈക്കോടതി!!

ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!

English summary
kevin murder case not misleaded cm says sp mohammed rafique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X