കെവിന്റേത് ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, നീനുവിന്റെ അച്ഛനെ വെറുതെ വിട്ടു
Recommended Video
കോട്ടയം: കെവിന് വധക്കേസില്‍ നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന് കോടതിയാണ് വിധിപ്രസ്താവിച്ചത്. ആകെ 14 പ്രതികളുണ്ടായിരുന്നു കേസില്‍ നീനുവിന്റെ അച്ഛന് ചാക്കോ ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടു. ഇവര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കേസില്‍ അഞ്ചാംപ്രതിയാണ് ചാക്കോ.
കെവിന്റേത് ദുരഭിമാനകൊലയാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി ഇതോടെ കെവിന് വധം മാറി. ദുരഭിമാനകൊലയുടെ വകുപ്പുകള്‍ എല്ലാം ചേര്‍ത്തുള്ള ശിക്ഷയായിരിക്കും പ്രതികള്‍ക്ക് വിധിക്കുക. പ്രതികള്‍ക്കുള്ള ശിക്ഷാവിധി മറ്റന്നാള്‍ കോടതി വിധിക്കും.

ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹെക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മുന്ന് മാസത്തിനുള്ളിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ പ്രോസിക്യൂഷനേയും അന്വേഷണ ഉദ്യോഗസ്ഥനേയും കോടതി അഭിനന്ദിച്ചു.
വിധി കേള്‍ക്കാനായി കെവിന്റെ അച്ഛന് ജോസഫ് മറ്റ് ബന്ധിക്കളും കോടതിയില്‍ എത്തിയിരുന്നു. ചാക്കോ ഉള്‍പ്പടെ നാലുപേരെ വെറുതെ വിട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോസഫ് വ്യക്തമാക്കി. കേസില്‍ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹത്തെ വെറുതെവിട്ട നടപടി വിഷമം ഉണ്ടാക്കുന്നതാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
2018 മെയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെടുന്നത്. നീനുവിനെ പ്രണയ വിവാഹം ചെയ്തതിന് പിന്നാലെയാണ് കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മെയ് 28ന് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
നീനുവിന്റെ അച്ഛന് ചാക്കോ ജോണ്‍, സഹോദരന് സാനു ചാക്കോ, നിയാസ് മോന്, ഇഷാന് ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. സാനു ചാക്കോവിന്റെ നേതൃത്വത്തിലുളള സംഘം കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ നീനുവിന്റെ മൊഴിയും കെവിന്റെ സുഹൃത്ത് അനീഷിന്റെ സാക്ഷിമൊഴിയുമാണ് നിര്‍ണായകമായത്
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications