കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീനുവിന് മാനസിക രോഗമെന്നതിന് തെളിവുണ്ടെന്ന് ചാക്കോ.. രേഖകളെടുക്കാൻ കോടതിയുടെ അനുമതി

Google Oneindia Malayalam News

കോട്ടയം: കെവിനൊപ്പം ഇറങ്ങിപ്പോയ നീനുവിനെ തിരിച്ച് കൊണ്ടുവരുന്നതിന് വേണ്ടിയാണ് അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും ചേര്‍ന്ന് കെവിനെ കടത്തിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. അത് കെവിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.

കെവിന്റെ മരണശേഷം സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ നീനു തയ്യാറായിട്ടില്ല. കെവിന്റെ വാടകവീട്ടില്‍ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് നീനു നിലവില്‍ താമസം. നീനുവിനെ തിരികെ കൊണ്ടുവരാനുള്ള കരുക്കള്‍ അഴിക്കുള്ളിലിരുന്നു ചാക്കോ നീക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നീനു മാനസിക രോഗിയെന്ന്

നീനു മാനസിക രോഗിയെന്ന്

നീനുവിന് മാനസിക രോഗമുണ്ടെന്നും അതിനാല്‍ തുടര്‍ ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ട് ചാക്കോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ട് എന്നാണ് ചാക്കോ കോടതിയെ അറിയിച്ചത്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പെടുന്നു.

രേഖകൾ വീട്ടിലുണ്ട്

രേഖകൾ വീട്ടിലുണ്ട്

നീനുവിനും ഭാര്യയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കാന്‍ സഹായിക്കുന്ന ചികിത്സാ രേഖകള്‍ പുനലൂരിലെ വീട്ടിലുണ്ടെന്ന് ചാക്കോ പറയുന്നു. ഈ രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്ന ചാക്കോയുടെ ആവശ്യം കോടതി അംഗീകരിച്ചു. പോലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ അഭിഭാഷകന് വീട്ടില്‍ നിന്നും രേഖകള്‍ എടുക്കാവുന്നതാണെന്ന് ഏറ്റുമാനൂര്‍ കോടതി വ്യക്തമാക്കി.

കോടതിയുടെ അനുമതി

കോടതിയുടെ അനുമതി

കെവിന്റെ കൊലപാതകത്തിന് ശേഷം പുനലൂരുള്ള ചാക്കോയുടെ വീട് പൂട്ടിക്കിടക്കുകയാണ്. ഈ വീട്ടില്‍ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നുവെങ്കിലും ഇത്തരത്തിലുള്ള രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട് തുറക്കാന്‍ അനുവദിക്കണം എന്ന ചാക്കോയുടെ ആവശ്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് കോടതി രേഖകളെടുക്കാനുള്ള അനുമതി നല്‍കിയത്.

ചികിത്സ മുടങ്ങി

ചികിത്സ മുടങ്ങി

കേസിലെ അഞ്ചാം പ്രതിയായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ഗുരുതരമായ ആരോപണങ്ങളാണ് നീനുവിന് എതിരെ ചാക്കോ കോടതിയിൽ നൽകിയ അപേക്ഷയിൽ ഉന്നയിച്ചിരുന്നത്. മാനസിക രോഗിയായ നീനു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് എന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

കെവിന്റെ വീട്ടിൽ നിന്നും മാറ്റണം

കെവിന്റെ വീട്ടിൽ നിന്നും മാറ്റണം

ഇപ്പോള്‍ കെവിന്റെ വീട്ടിലാണ് നീനു താമസിക്കുന്നത് എന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും ചാക്കോ പറയുന്നു. നീനുവിന് തുടര്‍ചികിത്സ നടത്തുന്നതിന് വേണ്ടി കെവിന്റെ വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നാണ് ചാക്കോയുടെ ആവശ്യം. അതേസമയം അച്ഛൻ ഉന്നയിച്ച ആരോപണം നീനു തള്ളിക്കളയുന്നു. തനിക്ക് മാനസിക രോഗമില്ലെന്നും നീനു നേരത്തെ പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
കോളേജില്‍ പോയ നീനുവിന് അധിക്ഷേപവുമായി മലയാളികള്‍ | Oneindia Malayalam
മാനസിക രോഗം അച്ഛനുമമ്മയ്ക്കും

മാനസിക രോഗം അച്ഛനുമമ്മയ്ക്കും

തനിക്ക് മാനസിക രോഗമുണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്നാണ് നീനുവിന്റെ വാദം. തന്നെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും നീനു പറയുന്നു. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു തവണ കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോള്‍ ചികിത്സ വേണ്ടത് തനിക്കല്ല തന്റെ മാതാപിതാക്കള്‍ക്കാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും നീനു വെളിപ്പെടുത്തിയിരുന്നു.

English summary
Kevin Murder Case: Court allows Chacko to collect Neenu's treatment documents from home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X