കെവിന്‍റെ അവസാന നിമിഷത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കെവിന്‍ വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കെവിനെ നീനുവിന്‍റെ സഹോദരന്‍ ഷാനുവും സംഘവും ചേര്‍ന്ന് തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നെന്ന് തന്നെയാണ് പോലീസ് നിഗമനം. മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആറ്റില്‍ കൊണ്ടുപോയി മുക്കികൊന്നെതാകാമെന്നും പോലീസ് കരുതുന്നു.
എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള നീനുവിന്‍റെ സഹാദരന്‍ ഷാനു ഇത് നിഷേധിച്ചു. കാറില്‍ കൊണ്ടുപോകുന്നതിനിടെ കെവിന്‍ രക്ഷപ്പെട്ടെന്നും പിന്നീട് കണ്ടില്ലെന്നുമാണ് ഷാനു പോലീസിനോട് വെളിപ്പെടുത്തിയത്. ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

കെവിന്‍ ഒടിപ്പോയി
കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് നീനുവിന്‍റെ സഹോദരന്‍ ഷാനു. അഞ്ചാം പ്രതിസ്ഥാനത്താണ് പിതാവ് ചാക്കോ. കെവിനെ തട്ടിക്കൊണ്ട് പോയതടക്കമുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്തത് അച്ഛനും മകനും ചേര്‍ന്നാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഷാനു ഇക്കാര്യം നിഷേധിച്ചു. കെവിനെ തങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല. ഇടയ്ക്ക് തങ്ങളുടെ വണ്ടിയില്‍ നിന്ന് കെവിന്‍ ഇറങ്ങി ഓടുകയായിരുന്നെന്ന് ഷാനു പോലീസിന് മൊഴി നല്‍കി.

വണ്ടി നിര്‍ത്തി
ഇടയ്ക്ക് വെച്ച് ഛര്‍ദ്ദിക്കണമെന്ന് അനീഷ് പറഞ്ഞപ്പോള്‍ തെന്‍മലയില്‍ വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അനീഷിനെ പുറത്തിറക്കി. കെവിനും തന്‍റെ സുഹൃത്തായ ടിറ്റോയും മാത്രമാണ് അപ്പോള്‍ കാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനിടയില്‍ കാറില്‍ നിന്ന് കെവിനും ഇറങ്ങി. മൂത്രമൊഴിക്കാന്‍ ഇറങ്ങിയതാകാം എന്നാണ് തങ്ങള്‍ കരുതിയത്. പക്ഷെ കെവിന്‍ ഓടി രക്ഷപ്പെട്ടു. താനും കാറിലെ മുഴുവന്‍ സംഘവും കെവിന് പുറകേ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പോലീസിന് മൊഴി നല്‍കി.

തിരഞ്ഞു
കെവിനെ തേടി തങ്ങള്‍ പലരും അലഞ്ഞു. എന്നാല്‍ കെവിനെ കണ്ടെത്താനായില്ല. അതോടെ സംഘത്തിലുള്ളവര്‍ തിരിച്ച് വന്നെന്നും കെവിന്‍ രക്ഷപ്പെട്ട് ഓടുമ്പോള്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചതാകാമെന്നും ഷാനു പോലീസിനോട് പറഞ്ഞു. അതേസമയം കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരയ്ക്കൊപ്പം വെള്ളമേ ഉള്ളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മുങ്ങി മരിക്കാനുള്ള സാധ്യത കുറവാണെന്നതിനാല്‍ ഷാനുവിന്‍റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

പരിഭ്രാന്തനായി
കെവിന്‍ ഇറങ്ങിയോടിപ്പോള്‍ അക്രമി സംഘം പിന്നാലെ ഓടി പരിഭ്രാന്തി പരത്തിയതിനിടെയാകാം കെവിന്‍ അപകടത്തില്‍ പെട്ടതെന്ന് അന്വേഷണ സംഘം പറയുന്നുണ്ട്. എന്നാല്‍ കെവിനെ മുക്കികൊന്നതാണോ മുങ്ങി മരിച്ചതാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ഷാനുവിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Recommended Video


സമ്മതിച്ചു
അതിനിടെ ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പട്രോളിങ്ങിലുള്ള പോലീസുകാര്‍ തടഞ്ഞ് നിര്‍ത്തിയിരുന്നെന്നും കാറിലുള്ള തങ്ങളെ ചോദ്യം ചെയ്തിരുന്നെന്നും ഷാനു പോലീസിനോട് പറഞ്ഞു. പതിനായിരം രൂപ എഎസ്ഐയ്ക്ക് നല്‍കി താന്‍ അവിടുന്ന് രക്ഷപ്പെടുകയായിരുന്നെന്നും ഷാനു പോലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications