കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിനൊപ്പമുള്ള നിമിഷങ്ങളോർത്ത് നീനു.. അന്ന് കൈ ചേർത്ത് പിടിച്ച് പറഞ്ഞു, 'നിന്നെയേ കല്യാണം കഴിക്കൂ'

Google Oneindia Malayalam News

കണ്ണില്‍ നൊമ്പരവും മുഖത്ത് ഒരു ചിരിയുമായി കെവിന്റെ നീനു കോളേജില്‍ പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും. അത്ര പെട്ടെന്നൊന്നും തോറ്റ് കൊടുക്കാന്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപനമാണ് നീനുവിന്റെ മുഖത്തെ ആ ചിരി. കെവിനെ ഇല്ലാതാക്കിയതിന്റെ പതിനേഴാമത്തെ ദിവസം കെവിന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കൂടിയാണ് നീനു വീണ്ടും കോളേജിലേക്ക് എത്തിയത്.

കെവിനുമായുള്ള പ്രണയത്തിനുമപ്പുറം വലുതായി നീനുവിന് മറ്റൊന്നും ഇല്ലായിരുന്നു. സ്വന്തം വീട്ടിലെ ക്രൂരതകള്‍ക്കിടയില്‍ നീനുവിന് എല്ലാ ആശ്വാസവും കെവിനായിരുന്നു. ആ പ്രണയത്തില്‍ ആരുമറിയാത്ത ചില കഥകള്‍ കൂടിയുണ്ട്.

കോട്ടയത്ത് കണ്ടുമുട്ടി

കോട്ടയത്ത് കണ്ടുമുട്ടി

കോട്ടയത്തെ കോളേജില്‍ മൂന്നാം വര്‍ഷ ബിഎസ്സി ജിയോളജി വിദ്യാര്‍ത്ഥിനിയാണ് നീനു. സ്വന്തം വീട്ടില്‍ അച്ഛനമ്മമാരുടെ ക്രൂരതകളും അവഗണനയും സഹിക്ക വയ്യാതെയാണ് അത്ര താല്‍പര്യമില്ലാത്ത കോഴ്‌സ് എടുത്ത് കോട്ടയത്തേക്ക് നീനു പോന്നത്. കോട്ടയത്ത് ഹോസ്റ്റലില്‍ നിന്നായിരുന്നു നീനുവിന്റെ പഠനം. അവിടെ വെച്ചാണ് നീനു കെവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നത്.

അത് മറ്റൊരു പ്രണയകാര്യം

അത് മറ്റൊരു പ്രണയകാര്യം

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ച് നീനു മനസ്സ് തുറന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് കെവിനും നീനുവും ആദ്യമായി കാണുന്നത്. നീനുവിന്റെ കൂട്ടുകാരിയും കെവിന്റെ സുഹൃത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കൂട്ടുകാര്‍ക്ക് കൂട്ട് പോയതിനിടെ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആദ്യം കാണുന്നത്.

എന്നെ ഇഷ്ടമാണോ

എന്നെ ഇഷ്ടമാണോ

കൂട്ടുകാരുടെ പ്രണയത്തെക്കുറിച്ചാണ് നീനുവും കെവിനും ആദ്യം ഫോണില്‍ സംസാരിച്ചും ചാറ്റ് ചെയ്തും തുടങ്ങിയത്. ആ പരിചയം അടുപ്പത്തിലേക്ക് വളര്‍ന്നു. ഒരു ദിവസം തന്നെ ഇഷ്ടമാണോ എന്ന് കെവിന്‍ നീനുവിനോട് തുറന്ന് ചോദിച്ചു. എന്നാല്‍ നീനുവിന് മറുപടി നല്‍കാന്‍ ഭയമായിരുന്നു. തന്റെ വീട്ടിലെ കാര്യങ്ങള്‍ കേട്ടാല്‍ തന്നെ കെവിന് ഇഷ്ടപ്പെടുമോ എന്നുള്ള ഭയം.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ

പ്രണയിക്കാനുള്ള ചുറ്റുപാടല്ല തന്റെത് എന്നാണ് നീനു നല്‍കിയ മറുപടി. മന്നാനം പള്ളിയിലേക്ക് വന്ന് നേരില്‍ കാണാമോ എന്നായി കെവിന്‍. നീനു സമ്മതിച്ചു. ഇരുവരും മാന്നാനം പള്ളിയില്‍ വെച്ച് കണ്ടുമുട്ടി. നീനു തന്റെ ജീവിതം കെവിന് മുന്നില്‍ തുറന്ന് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കെവിന്‍ നീനുവിന്റെ കൈ മുറുകെ ചേര്‍ത്ത് പിടിച്ചു.

നിന്നെ മാത്രമേ കല്യാണം കഴിക്കൂ

നിന്നെ മാത്രമേ കല്യാണം കഴിക്കൂ

നിന്നെ മാത്രമേ കല്യാണം കഴിക്കൂ എന്ന് കെവിന്‍ നീനുവിനോട് അന്ന് പള്ളിയില്‍ വെച്ച് ഉറപ്പ് നല്‍കി. കെവിനൊപ്പം തന്നെ ജീവിക്കണമെന്ന് ആ നിമിഷത്തില്‍ നീനുവിനും തോന്നി. വീട്ടുകാര്‍ തങ്ങളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ല എന്ന് നീനുവിന് അന്ന് തന്നെ അറിയാമായിരുന്നു. ഒരു ധൈര്യത്തിന് എന്നോണം അന്ന് തന്നെ നീനു അതിരമ്പുഴ പള്ളിയിലും കുടമാളൂര്‍ പള്ളിയിലും പോയി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.

തനിച്ചായ അനീഷിനൊപ്പം

തനിച്ചായ അനീഷിനൊപ്പം

അവസാന നിമിഷങ്ങളില്‍ കെവിനൊപ്പം ഉണ്ടായിരുന്ന ബന്ധു അനീഷിനെക്കുറിച്ചും നീനുവിന് പറയാനുണ്ട്. കെവിന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷ്. അച്ഛനും അമ്മയും മരിച്ച അനീഷ് സഹോദരിമാരുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീട്ടില്‍ തനിച്ചായി. ആ സമയത്താണ് തനിക്ക് വിവാഹാലോചനകള്‍ വന്നതിനെ തുടര്‍ന്ന് കെവിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത്.

അന്ന് കെവിൻ ഓടി രക്ഷപ്പെട്ടില്ല

അന്ന് കെവിൻ ഓടി രക്ഷപ്പെട്ടില്ല

അനീഷ് ഒരു ദിവസം തന്റെ സങ്കടങ്ങളെല്ലാം പറഞ്ഞ് കെവിന് മുന്നില്‍ കരഞ്ഞു. അനീഷിന് കണ്ണിന് കാഴ്ച കുറവാണ്. ഇതോടെയാണ് കെവിന്‍ അനീഷിനൊപ്പം മാന്നാനത്തെ വീട്ടില്‍ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങിയത്. അനീഷിന് എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ കെവിനായിരുന്നു കൊണ്ട് പോയിരുന്നത്. അന്ന് രാത്രി നീനുവിന്റെ ബന്ധുക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോഴും അവിടെ കെവിനും അനീഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മണലിൽ പേരെഴുതി

മണലിൽ പേരെഴുതി

അനീഷിനെ ഓര്‍ത്തായിരിക്കണം കെവിന്‍ അന്ന് ഓടി രക്ഷപ്പെടാതിരുന്നതെന്ന് നീനു പറയുന്നു. അനീഷിന്റെ പെങ്ങമ്മാരുമായി നീനുവിന് നല്ല അടുപ്പമുണ്ട്. കെവിന്‍ കൊല്ലപ്പെടുന്നതിന്റെ തൊട്ട് മുന്‍പത്തെ ഞായറാഴ്ച എല്ലാവരും ചേര്‍ന്ന് ആലപ്പുഴയിലേക്ക് ടൂര്‍ പോയിരുന്നു. കെവിനും നീനുവിനുമൊപ്പം അനീഷും സഹോദരിമാരും ഉണ്ടായിരുന്നു. എന്ന് മണല്‍പ്പരപ്പില്‍ കെവിന്‍+നീനു എന്നെഴുതി വെച്ചു.

ഒരാഴ്ച പോലും കണ്ടില്ല

ഒരാഴ്ച പോലും കണ്ടില്ല

പേര് തിരയടിച്ച് മായ്ച്ചാല്‍ ആ ബന്ധത്തിന് ആയുസ്സ് കൂടും എന്നാണ് പറയാറെന്ന് നീനു ഓര്‍ക്കുന്നു. എന്നാല്‍ അതിന് ശേഷം ഒരാഴ്ച പോലും കെവിനെ നീനുവിന് കട്ടിയില്ല. സുരക്ഷ കണക്കിലെടുത്ത് കെവിന്‍ നീനുവിനെ ഗാന്ധിനഗറിലെ ഹോസ്റ്റലിലായിരുന്നു താമസിപ്പിച്ചത്. അന്ന് നീനുവിന്റെ കഴുത്ത് ഒഴിഞ്ഞ് കിടക്കുന്നത് കണ്ട കെവിന്‍ അടുത്തുള്ള ഒരു ഫാന്‍സി കടയില്‍ നിന്നും നീനുവിന് വേണ്ടി ഒരു മാല വാങ്ങി.

കെവിൻ അണിയിച്ച മാല

കെവിൻ അണിയിച്ച മാല

കെവിന്‍ തന്നെ ആ മാല നീനുവിന്റെ കഴുത്തിലിട്ട് നല്‍കി. കെവിന്‍ പോയപ്പോള്‍ നീനുവിന് ബാക്കിയാക്കിയ അനേകം നല്ല ഓര്‍മ്മകളിലൊന്ന്. ആ മാല താനൊരിക്കലും ഊരി മാറ്റില്ലെന്ന് നീനു പറയുന്നു. മിസ് കോള്‍ ചെയ്താല്‍ മതി താന്‍ തിരിച്ച് വിളിച്ചോളാം എന്നായിരുന്നു കെവിന്‍ എപ്പോഴും പറയാറുളളത്. എന്നാല്‍ താനിപ്പോള്‍ എത്ര തവണ മിസ്ഡ് കോള്‍ അടിച്ചിട്ടും കെവിന്റെ ചേട്ടന്റെ കോള്‍ തിരിച്ച് വരുന്നില്ലല്ലോ എന്ന് പറയുമ്പോള്‍ നീനുവിന്റെ സങ്കടം അണപൊട്ടുകയാണ്.

English summary
Kevin Murder: Neenu chacko remembers moments with Kevin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X