കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്‍ വധം: നീനുവിന്‍റെ അമ്മയും കുടുങ്ങിയേക്കും; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നോട്ടീസ് അയച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നീനുവിന്റെ 'അമ്മ കുടുങ്ങിയേക്കും | Oneindia Malayalam

കേരളമനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ പോലീസ് അന്വേഷണം വിപുലീകരിക്കുന്നു. മറ്റു പ്രതികള്‍ക്കൊപ്പം നീനുവിന്റെ അച്ഛനായ ചാക്കോ സഹോദരന്‍ ഷാനും എന്നിവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ ഉള്ളത്. കെവിന്റെ വീട്ടില്‍ കഴിയുന്ന നീനും കഴിഞ്ഞ ദിവസം മുതല്‍ കോളേജില്‍ പോവാന്‍ തുടങ്ങിയിരുന്നു.

കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ തങ്ങളുടെ വീട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ മകള്‍ക്ക് മാനസിക രോഗമാണെന്ന വാദം ചാക്കോ കോടതിയില്‍ നടത്തിയിരുന്നു. എന്നാല്‍ നീനുവിന് മാനസിക രോഗമുണ്ടെന്ന തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ചാക്കോയുടെ ഈ തന്ത്രം പൊളിയുകായിരുന്നു. കേസില്‍ വിപുലമായ അന്വേഷണം നടത്തി കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍.

ഗൂഢാലോചന

ഗൂഢാലോചന

പ്രതിപട്ടികയില്‍ ഉണ്ടെങ്കിലും കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ പങ്കെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസില്‍ അഞ്ചാംപ്രതിയായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നേരത്തെ ജുലൈ നാലിലേക്ക് മാറ്റിയിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ചാക്കോയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 ജ്യാമാപേക്ഷ

ജ്യാമാപേക്ഷ

സംഭവത്തില്‍ നീനുവിന്റെ അമ്മ രഹനക്ക് നോട്ടിസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസിപ്പോള്‍. തന്നെ പ്രതിയാക്കാന്‍ പോലീസ് നീക്കം നടത്തുന്നുണ്ടെന്നും തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും കാണിച്ചുകൊണ്ട് രഹന നേരത്തെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജ്യാമാപേക്ഷ നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രതിയല്ല

ഇപ്പോള്‍ പ്രതിയല്ല

ഹര്‍ജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം കോടിതി ആവശ്യപ്പെട്ടിരുന്നു. രഹന ഇപ്പോള്‍ കേസില്‍ പ്രതിയല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന രഹ്ന നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. കേസില്‍ പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാവാനാണ് രഹ്നക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

പോലീസ്

പോലീസ്

ചോദ്യം ചെയ്യലില്‍ കെവിന്റെ കൊലപാതകത്തിലോ ഗൂഡാലോചനയിലോ പങ്കുള്ളതായി തെളിഞ്ഞാല്‍ കേസില്‍ രഹ്നയേയും പോലീസ് പ്രതിയാക്കിയേക്കും. സംഭവം നടക്കുമ്പോള്‍ രഹ്ന വീട്ടിലുണ്ടായിരുന്നു. കെവിന്റെ കൊലപാതകത്ത തുടര്‍ന്ന് ഒളിവിലായിരുന്നു രഹ്ന. കേസില്‍ ചാക്കോയ്ക്കും ഷാനുവിനും ഒപ്പം രഹ്നക്കും പങ്കുള്ളതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

തിരച്ചില്‍

തിരച്ചില്‍

നീനുവിനും രഹനയ്ക്കും മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന ചികിത്സാ രേഖകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട ചാക്കോ അതെടുക്കാന്‍ തെന്മലയിലെ വീട് തുറക്കാന്‍ അനുവദിക്കണം എന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു പോലീസിന്റെ സാന്നിധ്യത്തില്‍ വീട് തുറന്ന് രേഖകള്‍ എടുക്കാന്‍ ഏറ്റുമാനൂര്‍ കോടതി ചാക്കോയ്ക്ക് അനുമതി നല്‍കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും രേഖകളൊന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല.

രേഖകള്‍

രേഖകള്‍

നീനുവിന് പാരനോയ്ഡ് സൈക്കോസിസിസാണെന്ന ഈ മാസം 14 ന് അഭിഭാഷകന്‍ മുഖേന ചാക്കോ കോടതിയില്‍ അറിയിച്ചിരുന്നു. ഓപ്പം താന്‍ ഹൃദ്രോഗിയാണാന്നും ജ്യാമാപേക്ഷയില്‍ ആവശ്യപ്പെട്ടു. ഇതിന്റെയൊക്കെ രേഖകള്‍ വീട്ടിലുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു തെന്‍മലയിലെ അടഞ്ഞു കിടന്ന വീട്ടില്‍ പരിശോധന നടത്തിയത്.

നീനൂ

നീനൂ

തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും ഇ്‌ല്ലെന്നും, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ മെനഞ്ഞെടുക്കുന്ന തന്ത്രമാണ് ഇതെന്നും ആയിരുന്നു നീനുവിന്റെ പ്രതികരണം. മാനസികപ്രശ്‌നങ്ങളുമായി താന്‍ എവിടേയും ചികിത്സ നേടിയിട്ടില്ലെന്നും നീനു പറഞ്ഞു.

English summary
kevin murder neenus mother summoned police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X