• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാനു ചാക്കോയില്‍ നിന്ന് രണ്ടായിരം രൂപ എഎസ്‌ഐ വാങ്ങി.... ആ കൈക്കൂലിയാണ് കെവിന്റെ ജീവനെടുത്തത്!!

കോട്ടയം: കെവിന്‍ വധക്കേസില്‍ എഎസ്‌ഐക്കും ഗാന്ധിനഗര്‍ പോലീസിനും വീഴ്ച്ചയുണ്ടായെന്ന് അന്വേഷണ സംഘത്തിന്റെ കുറ്റസമ്മതം. സംഭവത്തില്‍ പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് കുറ്റസമ്മതം വന്നിരിക്കുന്നത്. പ്രതികള്‍ക്ക് പോലീസില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘവും പറയുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എഎസ്‌ഐ ബിജു പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവം അറിഞ്ഞുകൊണ്ട് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നാണ് എസ്പിക്കെതിരെയുള്ള ആരോപണം.

എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ പോലീസ് പുതിയ നാണക്കേട് സ്വന്തമാക്കിയിരിക്കുകയാണ്. സാനു ചാക്കോയുടെ അമ്മ രഹ്നയെ വഴിവിട്ട സഹായിച്ചതടക്കമുള്ള ആരോപണം കോട്ടയം മുന്‍ എസ്പി വിഎം മുഹമ്മദ് റഫീഖിനെതിരെയുണ്ട്. അതിനിടെ ഇയാള്‍ രഹ്നയുടെ അടുത്ത ബന്ധുവാണെന്നും അതുകൊണ്ടാണ് സഹായിച്ചതെന്നുമുള്ള കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

കൈക്കൂലി വാങ്ങി

കൈക്കൂലി വാങ്ങി

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും കൈയ്യില്‍ നിന്ന് പട്രോളിംഗ് ജീപ്പിലെ എഎസ്‌ഐ 2000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇക്കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നില്ല കൈക്കൂലി വാങ്ങിയതെന്ന് പോലീസ് പറയുന്നു. അതേസമയം സാനുവിനും സംഘത്തിനും സര്‍വപിന്തുണയും ഗാന്ധിനഗര്‍ പോലീസ് നല്‍കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതോടെ പ്രതികളുമായി വഴിവിട്ട ബന്ധവും എഎസ്‌ഐക്ക് ഉണ്ടായിരുന്നതായി തെളിഞ്ഞിരിക്കുകയാണ്.

പണം വാങ്ങിയത് എന്തിന്.....

പണം വാങ്ങിയത് എന്തിന്.....

സാനു യാത്ര ചെയ്ത കാറിന്റെ നമ്പര്‍പ്ലേറ്റ് ചെളി പറ്റിയത് പോലെ മറച്ചിരുന്നു. വാഹനം ഓടിക്കുന്ന സമയത്ത് സാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുക്കാതിരിക്കാനും നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ച വാഹനം കസ്റ്റഡിയില്‍ എടുക്കാതിരിക്കാനുമാണ് ബിജു കൈക്കൂലി വാങ്ങിയത്. പോലീസും ഇത് തന്നെയാണ് പറയുന്നത്. സംശയകരമായ രീതിയില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ചതിന്റെ കാരണം അന്വേഷിച്ച് ഇവര്‍ക്കെതിരെ എഎസ്‌ഐ നടപടിയെടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

പ്രതികളെ അറിയില്ല

പ്രതികളെ അറിയില്ല

അതേസമയം പ്രതികളുമായി ബിജുവിന് മുന്‍ പരിചയം ഇല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കൈക്കൂലി വാങ്ങിയതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്ക് പോലീസില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സാനുവിന്റെ വാഹനം എഎസ്‌ഐ പരിശോധിച്ചത്. ഇവര്‍ പോയി കുറച്ച് സമയത്തിന് ശേഷം തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച പരാതി പട്രോളിംഗ് സംഘത്തിന് ലഭിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ നേരത്തെ പരിശോധിച്ച വാഹനത്തിലുള്ളവരാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് ഇവര്‍ക്ക് മനസിലായത്.

എല്ലാം കൃത്യമായി ചെയ്തു

എല്ലാം കൃത്യമായി ചെയ്തു

തട്ടിക്കൊണ്ടുപോയ വിവരം ബിജു തെന്മല സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. കൃത്യമായ നീക്കങ്ങളാണ് അദ്ദേഹം നടത്തിയത്. തുടര്‍ന്ന് സാനുവിനെയും വീട്ടിലുള്ള പിതാവ് ചാക്കോയെയും ഫോണില്‍ വിളിച്ച എഎസ്‌ഐ കെവിനെ തിരികെ എത്തിക്കാന്‍ പറഞ്ഞു. എന്നാല്‍ പിന്നീടുണ്ടായ കാര്യങ്ങളെല്ലാം ദൗര്‍ഭാഗ്യകരമായിരുന്നു. അതേസമയം ഗുരുതരമായ കൃത്യവിലോപമാണ് ഗാന്ധിനഗര്‍ പോലീസില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. കെവിനെ പിടിക്കാനും പോലീസ് പട്രോളിംഗ് സംഘത്തിന്റെ സഹായമുണ്ടെന്നാണ് സൂചന.

എല്ലാം ചെയ്തത് പോലീസ്

എല്ലാം ചെയ്തത് പോലീസ്

സംഭവദിവസം പുലര്‍ച്ചെ ഒരു മണിവരെ കെവിന്റെ താമസസ്ഥലത്ത് സുഹൃത്തുക്കളുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പോയ ശേഷമാണ് അക്രമിസംഘം ഇവിടെയെത്തിയത്. സുഹൃത്തുക്കള്‍ പോയ കാര്യം വിൡച്ചറിയിച്ചത് പോലീസ് പട്രോളിംഗ് സംഘമാണ്. അക്രമം കഴിഞ്ഞ് മടങ്ങും വരെ പട്രോളിംഗ് സംഘം കാവല്‍ നില്‍ക്കുകയും ചെയ്‌തെന്നാണ് സൂചന. കെവിന്‍ കാണാതായ വിവരം ആ ദിവസം രാവിലെ ഒന്‍പത് മണിയോടെ എസ്‌ഐ ഷിബു അറിഞ്ഞിരുന്നു. ഇത് അറിഞ്ഞുകൊണ്ടാണ് എസ്‌ഐ ഇക്കാര്യം അവഗണിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ചട്ടങ്ങളിലെ വീഴ്ച്ചയായി കാണിച്ച് കൂടുതല്‍ ശിക്ഷ ഇയാള്‍ക്ക് ലഭിക്കില്ലെന്നാണ് സൂചന.

കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടു

കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടു

കെവിനെ പ്രതികള്‍ മരണത്തിലേക്ക് ഓടിച്ചുവിട്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തിന് സാനു, പിതാവ് എന്നിവര്‍ ഉത്തരവാദികളാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ ശേഷം കെവിന്‍ തെന്മലയ്ക്ക് സമീപം ചാലിയേക്കരയില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കെവിന്‍ ഒാടുന്നത് ആഴവും ഒഴുക്കുമുള്ള ചാലിയേക്കര ആറിലേക്കാണ് ഇവര്‍ അറിയാമായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോള്‍ കെവിന്‍ പുഴയില്‍ വീണ് മരിക്കുമെന്ന് മനസിലാക്കി ഇവര്‍ പിന്തുടരുന്നത് നിര്‍ത്തുകയായിരുന്നു. നേരത്തെ കെവിന്‍ രക്ഷപ്പെട്ട് പോകാനുള്ള സാധ്യതയില്ലെന്ന് സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ പോലീസ് പറഞ്ഞിരുന്നു.

കെവിന്റെ കൊലപാതകം: മുന്‍ കോട്ടയം എസ്പി മുഹമ്മദ് റഫീഖ് നീനുവിന്റെ അമ്മയുടെ ബന്ധുവെന്ന് എഎസ്ഐ ബിജു

കെവിന്‍ വധം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് എസ്പി.. അറിയാന്‍ വെെകിയെന്ന് കുറ്റസമ്മതം

English summary
kevin murder police officers also have committed serious mistakes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more