• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെവിന്‍ വധം.... പോലീസുകാരെ പിരിച്ചുവിടും, കര്‍ശന നടപടിയുമായി പിണറായി സര്‍ക്കാര്‍, ജാമ്യം റദ്ദാക്കും!

കോട്ടയം: ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍ എന്ന യുവാവിന്റെ മരണത്തില്‍ പോലീസിനെതിരെ കടുത്ത നടപടിയുമായി പിണറായി സര്‍ക്കാര്‍. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് പിണറായി സര്‍ക്കാര്‍. കേസ് കൈവിട്ട് പോയത് പോലീസുകാരുടെ പിടിപ്പകേട് കൊണ്ടാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുന്നുണ്ട്. അതേസമയം നീനുവിന്റെ അമ്മയെ പോലീസ് ഇപ്പോഴും പിടികൂടിയിട്ടില്ല. ഇതിനായുള്ള ഓട്ടത്തിലാണ് പോലീസ് സംഘം.

നീനുവിന്റെ അമ്മ രഹ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ തന്നെ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നാണ് ഇവര്‍ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം ഇവരെ പിടിക്കാന്‍ കഴിഞ്ഞാല്‍ കേസിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കുമെന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്.

പോലീസുകാരെ പിരിച്ചുവിടും

പോലീസുകാരെ പിരിച്ചുവിടും

കെവിനെ തട്ടിക്കൊണ്ടുപോയകേസില്‍ കൃത്യവിലോപം കാണിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നടപടിയാണ് സര്‍ക്കാര്‍ ആരംഭിച്ചത്. കേസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും മന:പ്പൂര്‍വം പ്രശ്‌നം വഷളാക്കുകയാണ് പോലീസ് ചെയ്തതെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. കേസില്‍ ഉള്‍പ്പെട്ട നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അടുത്ത ദിവസം തന്നെ നല്‍കും. അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കുന്നതിനായി പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി

മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി

സംസ്ഥാനത്തെ പോലീസ് വിഭാഗം കെട്ടുപ്പൊട്ടിയ പട്ടം പോലെയാണ് സിപിഎമ്മിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. മുഖ്യമന്ത്രി പിണറായിക്കും ഇതേ അഭിപ്രായമാണുള്ളത്. സ്വന്തം കൈയ്യിലുള്ള ആഭ്യന്തരവകുപ്പ് നല്ല രീതിയില്‍ മുന്നോട്ടു പോകാത്തതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ബെഹ്‌റയാണ് കടുത്ത നടപടി വേണമെന്ന് പിണറായിയോട് നിര്‍ദേശിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ഹൈക്കോടതിയിലേക്ക്.....

ഹൈക്കോടതിയിലേക്ക്.....

കെവിന്റെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മെയ് ആറിന് ഹൈക്കോടതിയിലെത്തുകയാണ്. കേസില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യ റദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിക്കൂട്ടിലായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും അറസ്റ്റിലായത്. ഇവരുടെ പണി പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഏറ്റുമാനൂര്‍ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത് അന്വേഷണ സംഘത്തിന് കടുത്ത തിരിച്ചടിയായിരുന്നു.

വിശദീകരണം ആവശ്യപ്പെടും

വിശദീകരണം ആവശ്യപ്പെടും

കേസില്‍ വീഴ്ച്ച വരുത്തിയ നാലു ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഗാന്ധിനഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവര്‍. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബു ഗുരുതര കൃത്യവിലോപം നടത്തിയതായി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത് അറിഞ്ഞിട്ടും ഇവര്‍ നടപടിയെടുത്തില്ലെന്നാണ് സാഖറെയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇവരെയാണ് ഇപ്പോള്‍ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

സസ്‌പെന്‍ഷന്‍ പോര

സസ്‌പെന്‍ഷന്‍ പോര

എല്‍ഡിഎഫ് നേതൃത്വം ഒന്നടങ്കം പോലീസിനെതിരെ കടുത്ത ദേഷ്യത്തിലാണ്. അതുകൊണ്ട് കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാരിന് സമ്മര്‍ദവുമുണ്ട്. സസ്‌പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരള പോലീസ് ആക്ടിലെ ഭേദഗതി പ്രകാരം വകുപ്പ്തല അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥരെ സര്‍ക്കാരിന് പിരിച്ചുവിടാനാവും. ഇതിന് മുമ്പാണ് ആരോപണം വിധേയരുടെ വിശദീകരണം വേണണെന്ന് ചട്ടത്തില്‍ പറയുന്നു. അതുകൊണ്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് ഇവര്‍ നല്‍കിയത്. ഈ നിര്‍ദേശം ഡിജിപിയാണ് മുൂന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ അന്വേഷണം

പുതിയ അന്വേഷണം

ഐജി വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിന് പുറമേ കോട്ടയം അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പ്തല അന്വേഷണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടും കാരണകാണിക്കല്‍ നോട്ടീസും ലഭിച്ച ശേഷമായിരിക്കും പിരിച്ചുവിടലുണ്ടാവുക. അതേസമയം കേരള പോലീസില്‍ സമാനതകളില്ലാത്ത കേസായിരിക്കും ഇത്. പിരിച്ചുവിടല്‍ ഉണ്ടായാല്‍ അത് പോലീസിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. അതേസമയം ഈ പോലീസുകാരെ സംരക്ഷിക്കാന്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ചില നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഐപിഎല്‍ വാതുവെപ്പ് കത്തുന്നു.. സൂപ്പര്‍ താരങ്ങളും നിര്‍മാതാക്കളും കുടുങ്ങും!! സല്‍മാന്‍ ഖാനും പങ്ക്?

പാര്‍ട്ടിയെ ശക്തിപ്പെടുത്തണം, കോണ്‍ഗ്രസ് മുരളീധരനെ സംസ്ഥാന അധ്യക്ഷനാക്കും, തിരക്കിട്ട ചര്‍ച്ച!!

English summary
kevin murder police officers will be fired
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X