കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ ഓടി രക്ഷപ്പെട്ടെന്ന്.. പോലീസിന്‍റെ നീക്കം പ്രതികളെ രക്ഷിക്കാന്‍?

  • By Desk
Google Oneindia Malayalam News

കെവിന്‍റെ കൊലപാതകം സംബന്ധിച്ച് ഇനിയും വ്യക്തതത വരാതെ അന്വേഷണ സംഘം. കെവിന്‍റേത് മുങ്ങിമരണമാണോ മുക്കികൊലപ്പെടുത്തിയതാണോയെന്ന സംശയം നീക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുള്ളൂ.
അതേസമയം കെവിന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടെന്ന പ്രതികളുടെ മൊഴിയാണ് ഇപ്പോള്‍ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെവിന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയെന്നും അബദ്ധത്തില്‍ പുഴയില്‍ വീണ് മുങ്ങിമരിക്കുകയാണെന്നുമാണ് പോലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മര്‍ദ്ദനമേറ്റ് അവശനായ കെവിന് ഒരിക്കലും ഓടാനാകില്ലെന്ന് കെവിനൊപ്പം അക്രമിസംഘം തട്ടിക്കൊണ്ടുപോയ സുഹൃത്തും ബന്ധുവുമായ അനീഷ് വ്യക്തമാക്കിയിരുന്നു. ഇതോടെ പോലീസിന്‍റേത് പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അവശനാക്കി

അവശനാക്കി

കെവിനെ കോട്ടയം മുതല്‍ കൊല്ലം വരെ വാഹനത്തിലിട്ട് മൂന്ന് മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പ്രതികള്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനം ഏറ്റ് അബോധാവസ്ഥയിലായ ഒരാള്‍ എങ്ങനെ ഇറങ്ങിയോടും എന്നതാണ് കേസില്‍ പ്രധാനമായി ഉയരുന്ന ചോദ്യം. കെവിന്‍റെ സുഹൃത്തായ അനീഷിന്‍റെ മൊഴി അനുസരിച്ച് അബോധാവസ്ഥയിലായ കെവിനെ അക്രമിസംഘം റോഡില്‍ ഇറക്കി കിടത്തിയിരുന്നു. വാഹനത്തില്‍ പോകവെ അനീഷിന് ഛര്‍ദ്ദിക്കാനായി തെന്‍മലയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഇത് എന്നായിരുന്നു അനീഷ് പറഞ്ഞത്. രണ്ട് കാറിലായാണ് കെവിനേയും അനീഷിനേയും അന്വേഷണ സംഘം കടത്തിയത്.

ഛര്‍ദ്ദിക്കാനായി

ഛര്‍ദ്ദിക്കാനായി

തനിക്ക് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞപ്പോള്‍ തെന്‍മലയില്‍ എത്തി അക്രമി സംഘം വണ്ടി നിര്‍ത്തി. താന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ പുറകില്‍ ഉണ്ടായിരുന്ന വാഹനവും തെന്‍മലയ്ക്ക് സമീപം നിര്‍ത്തി. അതില്‍ നിന്നും തല്ലിചതയ്ക്കപ്പെട്ട നിലയില്‍ കെവിനെ അക്രമി സംഘം റോഡിലേക്ക് ഇറക്കി കിടത്തി. ഒരടിപോലും അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കെവിന്‍. പിന്നെ എങ്ങനെയാണ് പ്രതികളുടെ കൈകളില്‍ നിന്ന് കെവിന്‍ കുതറി ഓടുക എന്നായിരുന്നു കെവിന്‍ നേരത്തേ ചോദിച്ചത്.

മുങ്ങിമരണം

മുങ്ങിമരണം

ഓടിപ്പോയ കെവിന്‍ വെള്ളത്തില്‍ വീണെന്ന് ഉറപ്പാക്കിയ ശേഷം തങ്ങള്‍ സ്ഥലം കാലിയാക്കിയെന്നാണ് പ്രതികള്‍ പറയുന്നത്. ഇതോടെയാണ് കെവിന്‍റേത് മുങ്ങി മരണമാണെന്ന് പോലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത്. എന്നാല്‍ അബോധാവസ്ഥയില്‍ ഉണ്ടായിരുന്ന ഒരാളെ അല്‍പനേരം വെള്ളത്തില്‍ മുക്കിപിടാച്ചാലും മുങ്ങി മരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കുള്ളൂ.

ഉത്തരം കിട്ടാത്ത മുറിവുകള്‍

ഉത്തരം കിട്ടാത്ത മുറിവുകള്‍

കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ പക്കല്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതികള്‍. അതേസമയം കെവിന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെ സംഭവിച്ചതാണെന്ന ചോദ്യവും ഉയരുന്നുണ്ട്. പതിനാറ് മുറിവുകള്‍ ആണ് കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തിന്റെ ഒരു പാളിയില്‍ നിന്നും 150 മില്ലി ലിറ്റര്‍ വെള്ളം ലഭിച്ചു. രണ്ടാമത്തെ പാളിയില്‍ നിന്നും 120 മില്ലി ലിറ്റര്‍ വെള്ളവും. ഇത് അബോധാവസ്ഥയില്‍ വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാണോ അതോ വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിലും വ്യക്തത ആകാനുണ്ട്.

വിവാദം

വിവാദം

അതിനിടെ കെവിന്‍റെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ചും ഇപ്പോള്‍ വിവാദം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം തെന്‍മല ചാലിയേക്കര പുഴയിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരുവനന്തപുരം പോലീസ് സര്‍ജനും കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ കോട്ടയം പോലീസ് സര്‍ജ്ജനുമാണ് പോസ്റ്റുമാര്‍ട്ടം നടത്തേണ്ടത്. എന്നാല്‍ കെവിന്‍റെ മൃതദേഹം കോട്ടയം പോലീസ് സര്‍ജനാണ് പോസ്റ്റുമാര്‍ട്ടം ചെയ്തത്.

Recommended Video

cmsvideo
Kevin Kottayam : അനങ്ങാന്‍ പറ്റാത്ത കെവിന്‍ എങ്ങനെ ഓടി രക്ഷപെടും? | Oneindia Malayalam
എന്തിന്

എന്തിന്

ഇത് പ്രതികളെ സംരക്ഷിക്കാനാണെന്ന വാദം ഉയരുന്നുണ്ട്. കെവിന്‍റെ പോസ്റ്റുമാര്‍ട്ടത്തില്‍ ജില്ലാ പോലീസ് ചീഫിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്തത് സീനിയര്‍ ഡോക്ടര്‍മാരുടെ അഭാവത്തിലാണെന്നും തിരുവഞ്ചൂൂര്‍ ആരോപിച്ചു. ആര്‍ഡിഒയെ പോസ്റ്റുമാര്‍ട്ടം സംബന്ധിച്ച് അറിയിച്ചില്ല. ഇനി ആര്‍ഡിഒയുടെ അഭാവത്തില്‍ എക്സിക്യൂട്ടീവിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ജില്ലാ പോലീസ് ചീഫിന് ഉണ്ടെന്നിരിക്കെ അതും ലംഘിക്കപ്പെട്ടതായി തിരുവഞ്ചൂര്‍ പറഞ്ഞു.

English summary
kevin murder case new developments in case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X