കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിനെ കൊലപ്പെടുത്തിയത് തന്നെ.. കൊല നടത്തിയത് ​എങ്ങനെയെന്ന റിമാര്‍ന്‍റ് റിപ്പോര്‍ട്ട് പുറത്ത്

  • By Desk
Google Oneindia Malayalam News

കെവിന്‍ വധക്കേസിലെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. കെവിന്‍ തങ്ങളുടെ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയതാണെന്ന പ്രതികളുടെ വാദത്തെ തള്ളിയാണ് പോലീസ് റിമാന്‍റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികള്‍ കെവിനെ പുഴയിലേക്ക് ഓടിച്ചിറക്കിയതെന്ന് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് മേല്‍ ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.

ഇറങ്ങിയോടി

ഇറങ്ങിയോടി

കഴിഞ്ഞ ഞായറാഴ്ചയാണ് മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനേയും ബന്ധു അനീഷിനേയും നീനുവിന്‍റെ സഹോദരന്‍ ഷാനുവും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തെന്‍മലയ്ക്ക് സമീപം എത്തിയപ്പോള്‍ അനീഷിന് ഛര്‍ദ്ദിക്കണം എന്ന് പറഞ്ഞപ്പോള്‍ വാഹനം നിര്‍ത്തിയെന്നും തക്കം നോക്കി കെവിന്‍ പുറത്തേക്ക് ഓടിപ്പോയെന്നും അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചതാകാമെന്നുമായിരുന്നു ഷാനു പോലീസിന് മൊഴി നല്‍കിയത്.

ഓടിച്ചിറക്കി

ഓടിച്ചിറക്കി

എന്നാല്‍ കെവിന്‍ ഇറങ്ങിയോടിയതോടെ അക്രമി സംഘം പിന്നാലെ ഓടി. സ്ഥലത്തെ കുറിച്ച് മുന്‍പരിചയമുള്ള അക്രമിസംഘം ഗൂഡമായി വളഞ്ഞു.കെവിന്‍ ഓടുന്നത് വലിയ കുഴിയും നല്ല അടിയൊഴുക്കും ആഴവുമുള്ള ചാലിയേക്കര ആറിലേക്കാണെന്ന് പ്രതികള്‍ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ കെവിന്‍ പുഴയില്‍ വഴുമെന്നും അവശനായതിനാല്‍ വെള്ളത്തില്‍ വീണ് മരിക്കുമെന്നും പ്രതികള്‍ക്ക് ഉറപ്പായിരുന്നു. അതോടെ പ്രതികള്‍ പിന്‍വാങ്ങുകയായിരുന്നു.

നീനുവിനെ കൊണ്ടുപോകുക

നീനുവിനെ കൊണ്ടുപോകുക

കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയാണെങ്കിലും നീനുവിനെ തിരികെ കൊണ്ടുപോകുക എന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ കോട്ടയത്ത് എത്തിയത്. കെവിനെ താമസിപ്പിച്ചെന്ന ഒറ്റ കാരണത്താലാണ് സുഹൃത്തും ബന്ധുവുമായ അനീഷിനേയും ഷാനുവും സംഘവും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചത്. അനീഷിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി 75000 രൂപയുടെ വീട്ടുപകരണങ്ങള്‍ പ്രതികള്‍ നശിപ്പിച്ചതായും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്ലീന്‍ ചീറ്റ്

ക്ലീന്‍ ചീറ്റ്

യാത്രയില്‍ ഉടനീളം കൊടിയ മര്‍ദ്ദനമാണ് അനീഷിനും കെവിനും ഏല്‍ക്കേണ്ടി വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിന്റ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതി ചാക്കോയും കെവിനെ തട്ടികൊണ്ടുപോയത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും സംഘര്‍ഷമുണ്ടാക്കാനും സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. അതേസമയം കേസല്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തില്ല.

Recommended Video

cmsvideo
കെവിനെ കൊന്നത്ത് ഇങ്ങനെയാണ് പോലീസിന്റെ നിർണായക വിവരങ്ങൾ പുറത്ത്
ജോലിയില്‍ നിന്ന് പുറത്ത്

ജോലിയില്‍ നിന്ന് പുറത്ത്

അതിനിടെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ദുബൈയിലെ തൊഴിലുടമ അറിയിച്ചു. അനിയത്തി ഒളിച്ചോടി എന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജെന്‍സി ലീവിനാണ് ഷാനു നാട്ടിലെത്തിയത്. അടുത്ത വര്‍ഷം ജുലൈ വരെ ഷാനുവിന് വിസാ കാലാവധിയുണ്ട്. എന്നാല്‍ ജാമ്യം കിട്ടി തിരിച്ചെത്തിയാല്‍ പോലും ഷാനുവിനെ വിസ റദ്ദാക്കി നാട്ടിലേക്ക് തതിരിച്ച് അയക്കാനാണ് കമ്പനിയുടെ തിരുമാനം.

English summary
kevin murder remand report out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X