Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടവന്റെ കൂടെ പോകുന്ന ഇവളുമാർക്ക് ഇത് തന്നെ വേണം! നീനുവിന് നേർക്ക് വികൃതമുഖം തുറന്ന് കാട്ടി മലയാളി

Recommended Video

cmsvideo
    നീനുവിന് നേരെ സോഷ്യൽ മീഡിയയുടെ അസഭ്യവർഷം | Oneindia Malayalam

    കോട്ടയം: വലിയ വായില്‍ സാക്ഷരതയേയും പുരോഗമനത്തേയും കുറിച്ച് ഊറ്റം കൊള്ളുന്ന മലയാളി തുറന്ന് കാട്ടപ്പെടുകയാണ് കോട്ടയത്തെ കെവിന്റെ കൊലപാതകത്തിലൂടെ. കൊലയാളികള്‍ ഡിവൈഎഫ്‌ഐക്കാരനാണോ യൂത്ത് കോണ്‍ഗ്രസുകാരനാണോ എന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ ജാതിയെന്ന യാഥാര്‍ത്ഥ്യം പലരും മനപ്പൂര്‍വ്വം മറച്ച് പിടിക്കുന്നു.

    കേരളത്തില്‍ എത്രത്തോളം ജാതീയത വേരാഴ്ന്ന് കിടക്കുന്നു എന്നതിന്റെ തെളിവാണ് കെവിന്റെ ക്രൂരമായ കൊലപാതകം. മാത്രമല്ല കെവിന്റെ കൊലയാളികളുടെ മനോനിലയുള്ള വലിയൊരു ഭൂരിപക്ഷം നമുക്കിടയില്‍ ഉണ്ടെന്നാണ് ഈ ദാരുണ സംഭവത്തോടുള്ള പ്രതികരണങ്ങള്‍ കാട്ടിത്തരുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ അഭിമുഖ വീഡിയോയ്ക്ക് താഴെ തെറിവിളിയുമായി എത്തിയിരിക്കുകയാണ് സാക്ഷര മലയാളി.

    ന്യായീകരിക്കാനും ആളുകൾ

    ന്യായീകരിക്കാനും ആളുകൾ

    തന്നെക്കാളും ഉയര്‍ന്ന ജാതിയില്‍പ്പെട്ട, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നാണ് കെവിന്‍ എന്ന ചെറുപ്പക്കാരന്‍ ചെയ്ത 'തെറ്റ്'. നീനുവിന്റെ സഹോദരനും ബന്ധുക്കളും ആ തെറ്റിന് വിധിച്ച ശിക്ഷ അതിക്രൂരമായ മരണമായിരുന്നു. ഏത് ന്യായം വെച്ച് നോക്കിയാലും സാധൂകരിക്കാന്‍ പറ്റാത്തൊരു തെറ്റ്. ഈ ക്രൂരമായ കൊലപാതകത്തേയും ന്യായീകരിക്കാന്‍ നമുക്കിടയില്‍ ആളുകളുണ്ട് എന്നതാണ് തികച്ചും ഭയപ്പെടുത്തുന്നത്.

    നീനുവിന് തെറിവിളി

    നീനുവിന് തെറിവിളി

    കെവിനെ കാണാതായതിനെക്കുറിച്ചും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയെക്കുറിച്ചും നീനു മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലുമുണ്ട്. മലയാളികളുടെ മനോനില എത്രത്തോളം തകരാറിലായിരിക്കുന്നു എന്നറിയാന്‍ ആ വീഡിയോകള്‍ക്ക് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാവും. കെവിനും നീനുവും ഇത് തന്നെയാണ് അര്‍ഹിക്കുന്നതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

    ആങ്ങള ചെയ്തത് ശരിയെന്ന്

    ആങ്ങള ചെയ്തത് ശരിയെന്ന്

    പ്രണയിച്ചതും വീട്ടുകാരെ ധിക്കരിച്ച് കെവിനൊപ്പം ഇറങ്ങിപ്പോയതുമെല്ലാം തെറ്റാണെന്നും നീനുവിന്റെ ആങ്ങള ചെയ്തതാണ് ശരിയെന്നും മറ്റുമാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചില പ്രതികരണങ്ങള്‍ വായിക്കാം: എന്തിനാണ് പെണ്ണുങ്ങളേ ഈ കണ്ടവൻമാരെ സ്നേഹിച്ചു അവന്മാരുടെ കൂടെ ഓടിപോവുന്നത്. ഏത് വീട്ടിലും പ്രശ്നമുണ്ടാക്കുന്നത് പെണ്ണുങ്ങളാണ്. ഇവൾ കാരണം രണ്ട് പേരുടെ ജീവിതം താറുമാറായി.ആങ്ങളയുടെയും ഭർത്താവിന്റെയും. ഇവൾക് ഒരു നഷടവുമില്ല.കാരണം ഇവൾ ഇതെല്ലാം കഴിയുമ്പോൾ വേറെ ഒരുത്തനെ കലൃണം കഴിച് ജീവക്കും എന്നാണ് ഒരുത്തന്റെ കമന്റ്.

    എല്ലാ അവളുമാർക്കും പാഠം

    എല്ലാ അവളുമാർക്കും പാഠം

    കണ്ണീർ കളയാതെ വീട്ടില്‍ പോടീ എന്ന് ഒരാളുടെ കമന്റ്. സ്വന്തം മോളെ പോലെ നിന്നൊക്കെ വളർത്തി വലുതാക്കിയ ഒരു ഏട്ടൻ ഇങ്ങനെ പ്രതികരിച്ചതിനെ കുറ്റപ്പെടുത്താൻ ഒരു പെങ്ങൾ ഉള്ള എനിക്ക് ആവില്ലെന്ന് മറ്റൊരുത്തൻ. പെറ്റു വളർത്തിയ മാതാപിതാക്കളെയും പൊന്നുപോലെ കരുതിയ സഹോദരനെയും വിട്ട് ഇന്നലെ കണ്ടവന്റെ കൂടെ പോന്ന എല്ലാ അവളുമാർക്കും ഇത് പാഠമാകണമെന്ന് മറ്റൊരാൾ പ്രതികരിച്ചിരിക്കുന്നു.

    അശ്ലീല പ്രതികരണങ്ങളും

    അശ്ലീല പ്രതികരണങ്ങളും

    കണ്ടവന്റെ കൂടെ പോകുന്ന ഇവളുടെ കാര്യം എന്തിനാ ചര്ച്ച ചെയ്യുന്നത്‌.. ഇവള്‍ വലുത് ഇന്നലെ കണ്ട അവനാ.. തന്തയെയും വേണ്ട തള്ളയെയും എന്നും കമന്റുണ്ട്. കടി സഹിക്കാൻ വയ്യാതെ വരുമ്പോള്‍ ഇവള്‍മാർ ഇണകളെ കണ്ടെത്തി ഓടുന്നത് എന്ന തരത്തിലുള്ള അശ്ലീല പ്രതികരണങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. അച്ഛൻ അമ്മമാർ പെണ്ണ് മക്കളെ കൂടുതലായി സ്നേഹിച്ചാൽ കിട്ടുന്ന ശിക്ഷയാണ് ഇങ്ങനെയുള്ള സംഭവങ്ങൾ എന്നാണ് ഒരാളുടെ പ്രതികരണം.

    ഒരു കാലത്തും നന്നാകില്ല

    ഒരു കാലത്തും നന്നാകില്ല

    തന്തയും, തള്ളയും മക്കളെ പഠിപ്പിച്ച് വലുതാക്കിയതിനു ശേഷം ഇറങ്ങി പോകുമ്പോള്‍ കെെയ്യും കെട്ടി നില്‍ക്കണം. മാതാ പിതാക്കളുടെ സ്ഥാനത്ത് ചിന്തിക്കടീ നിഷേ. എത്രയോ സംഭവങ്ങള്‍ കുറച്ചു ദിവസം കഴിഞ്ഞ് പെണ്‍കുട്ടികള്‍ അനാഥരാകുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. വളർത്തി വലുതാക്കിയ മാതാപിതാക്കളെ സമൂഹത്തിന് മുന്നിൽ മോശക്കാരാക്കി ചിത്രീകരിച്ച് സ്വന്തം സുഖം നോക്കി പോകുന്ന ഒന്നും ഒരു കാലത്തും നന്നാകില്ലെന്നാണ് വീഡിയോയ്ക്ക് ലഭിച്ച മറ്റൊരു കമന്റ്.

    ഇത് പോലെ ഉള്ള ആങ്ങളമാർ ജനിക്കട്ടെ

    ഇത് പോലെ ഉള്ള ആങ്ങളമാർ ജനിക്കട്ടെ

    ഒരു പെണ്ണും വീട് വിട്ടിറങ്ങാതിരിക്കാൻ ഇത് പോലെ ഉള്ള ആങ്ങളമാർ ജനിക്കട്ടെ. സ്വന്തം ജീവിതം തടവറയിലായാലും അളിയോ നിനക്കു മനസ്സമാദാനത്തോടെ കിടന്നുറങ്ങാം നാളെ മറ്റൊരുവന്റെ കൂടെ ഇറങ്ങി പുറപ്പെടുന്ന ഓരോ പെണ്ണിനും ഇത് ഓർമയിൽ ഇരിക്കട്ടെ എന്ന് വരെ പ്രതികരണങ്ങളുണ്ട്. സ്വന്തം വീട്ടുകാരെ നാണക്കേടിന്റെ പടുകുഴിയിൽ തള്ളി ഇട്ട് സ്വന്തം സുഖം തേടി പോകുന്നവരെ.. നിങ്ങള് അനുഭവിക്കണം എന്ന് മറ്റൊരുത്തൻ കമന്റ് ചെയ്തിരിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+