Get Updates
Get notified of breaking news, exclusive insights, and must-see stories!

നീനുവിനെ അച്ഛന്‍ വലിച്ചിഴച്ചു; ചവിട്ടിയൊടിക്കാന്‍ എസ്‌ഐയുടെ ആക്രോശം!! കെവിനെ പിടിച്ചുതള്ളി

Recommended Video

cmsvideo
    പ്രണയിച്ച് ഒന്നിച്ച മാതാപിതാക്കൾ തന്നെ നീതുവിന് മുന്നിൽ കണ്ണടച്ചു | Oneindia Malayalam

    കോട്ടയം: കെവിന്റെയും നീനുവിന്റെയും വിവാഹം നടന്ന വിവരം നീനു തന്നെയാണ് മാതാപിതാക്കളെ വിളിച്ചുപറഞ്ഞത്. അവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. നീനു കേള്‍ക്കാന്‍ നിന്നില്ല. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. മകളെ കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി. കൂടുതല്‍ വഷളാക്കേണ്ടെന്ന് കരുതിയ നീനുവും കെവിനും വിവാഹ രേഖകളടക്കം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെ അനുഭവം മറ്റൊന്നായിരുന്നു. കെവിന്റെ സുഹൃത്താണ് സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ മനോരമയുടെ കൗണ്ടര്‍ പോയന്റില്‍ വെളിപ്പെടുത്തിയത്. പോലീസിനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....

    മാതാപിതാക്കളുടെ സാന്നിധ്യത്തില്‍

    മാതാപിതാക്കളുടെ സാന്നിധ്യത്തില്‍

    കെവിനും ഭാര്യയ്ക്കുമൊപ്പം പോലീസ് സ്‌റ്റേഷനില്‍ പോയ വ്യക്തിയാണ് അനീഷ്. ഇദ്ദേഹമാണ് സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ എസ്‌ഐ ഷിബു വളരെ മോശമായിട്ടാണ് പ്രതികരിച്ചതെന്നന് അനീഷ് പറയുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് നീനുവിനെയും കെവിനെയും പോലീസ് വിളിപ്പിച്ചത്.

    വിവാഹ രേകഖള്‍ കാണിച്ചു

    വിവാഹ രേകഖള്‍ കാണിച്ചു

    സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്‌ഐ ഇല്ലായിരുന്നു. വിവാഹത്തിന്റെ രേകഖള്‍ പോലീസുകാരെ കാണിച്ചു. എസ്‌ഐ വന്നിട്ട് കാണിക്കാന്‍ പറഞ്ഞു. എസ്‌ഐ വന്നപ്പോഴും രേഖകള്‍ കാണിച്ചു. എന്നാല്‍ എസ്‌ഐ കാണാന്‍ കൂട്ടാക്കിയില്ല. കെവിനും നീനുവും എവിടെ എന്നാണ് അദ്ദേഹം ചോദിച്ചത്.

    കെവിന്റെ കൈപിടിച്ച് തള്ളി

    കെവിന്റെ കൈപിടിച്ച് തള്ളി

    ഇരുവരും വന്നപ്പോള്‍ കെവിന്റെ കൈപിടിച്ച് തള്ളുകയായിരുന്നു എസ്‌ഐ. ഇവളെ വണ്ടിയില്‍ കയറ്റിക്കോ എന്ന് നീനുവിന്റെ അച്ഛനോട് എസ്‌ഐ പറഞ്ഞു. പിന്നീട് അച്ഛന്‍ ക്രൂരമായി നീനുവിനെ മര്‍ദ്ദിച്ചു. വലിച്ചിഴച്ചാണ് വാഹനത്തിന്റെ അടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നീനു നിലത്ത് വീണു.

    ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി

    ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി

    ഈ സമയം നീനുവിനെ നിലത്തിട്ടു ചവിട്ടാന്‍ എസ്‌ഐ വിളച്ചുപറയുന്നുണ്ടായിരുന്നു. കെവിന്റെ സുഹൃത്തുക്കള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി. സ്റ്റേഷന്‍ കോപൗണ്ടിന് പുറത്താണ് വാഹനം നിര്‍ത്തിയിട്ടിരുന്നത്. നീനുവിനെ വലിച്ചഴച്ചു കൊണ്ടുപോകുന്നതും ബഹളവും കേട്ട് ആളുകള്‍ കൂടി.

    എസ്‌ഐ പിന്‍മാറി

    എസ്‌ഐ പിന്‍മാറി

    കൂടിനിന്നവര്‍ മൊബൈലില്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെ എസ്‌ഐ പിന്‍മാറുകയായിരുന്നു. നീനുവിനെ തിരിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴും കെവിനൊപ്പം തന്നെ പോയാല്‍ മതിയെന്ന് നീനു പോലീസുകാരോട് പറഞ്ഞു. മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ മൊഴി കൊടുത്തത്.

    വീണ്ടും സ്റ്റേഷനിലെത്തി

    വീണ്ടും സ്റ്റേഷനിലെത്തി

    ഞായറാഴ്ച രാത്രിയാണ് കെവിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയത്. പരാതി പറയാന്‍ നീനുവും കെവിന്റെ കുടുംബവും വീണ്ടും സ്റ്റേഷനിലെത്തി. അപ്പോഴും എസ്‌ഐ അവരെ ഗൗനിച്ചില്ല. തങ്ങള്‍ക്ക് വേറെ പണിയുണ്ട് എന്ന നിലപാടിലായിരുന്നു പോലീസ്.

    പ്രതികള്‍ക്ക് ഒത്താശ

    പ്രതികള്‍ക്ക് ഒത്താശ

    കെവിനെ അക്രമികള്‍ കൊണ്ടുപോയ ഇന്നോവയുടെ നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. മാറി നില്‍ക്ക്, മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്. അതുകഴിഞ്ഞിട്ട് കേള്‍ക്കാമെന്നായിരുന്നു എസ്‌ഐ പറഞ്ഞത്. അദ്ദേഹം പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം സംശയിക്കുന്നത്.

    പ്രതികള്‍ കീഴടങ്ങി

    പ്രതികള്‍ കീഴടങ്ങി

    അതിനിടെ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും കണ്ണൂരില്‍ പോലീസിന് മുമ്പില്‍ കീഴടങ്ങി. ഇവരെ തിരഞ്ഞ് പോലീസ് തമിഴ്‌നാട്ടിലടക്കം റെയ്ഡ് നടത്തുകയായിരുന്നു. ഷാനുവിന്റെ ഭാര്യവീട്ടിലടക്കം പോലീസ് തിരച്ചില്‍ നടത്തി. അതിനിടെയാണ് പ്രതികള്‍ കണ്ണൂരില്‍ കീഴടങ്ങിയത്. ഇവരെ ഉടന്‍ കോട്ടയത്തെത്തിക്കും.

    വ്യക്തമായ തെളിവുകള്‍

    വ്യക്തമായ തെളിവുകള്‍

    കേസില്‍ 14 പ്രതികളാണുള്ളതെന്ന് പോലീസ് അറിയിച്ചു. കെവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയത് 13 പേരാണ്. ഇവരെ കൂടാതെ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും പ്രതി ചേര്‍ത്തു. നീനുവിന്റെ അമ്മയ്ക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. തെളിവ് ലഭിച്ചാല്‍ അവരെയും പ്രതിചേര്‍ക്കും.

    എല്ലാം അവരുടെ അറിവോടെ

    എല്ലാം അവരുടെ അറിവോടെ

    കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നാണ് പോലീസ് കരുതുന്നത്. നീനുവിന്റെ ബന്ധുക്കളായ നിയാസും റിയാസും അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നീനുവിന്റെ മാതാപിതാക്കളുടെ പങ്ക് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് പിതാവിനെ പ്രതി ചേര്‍ത്തത്. നീനുവും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

    പോലീസുകാരുടെ മൊഴി

    പോലീസുകാരുടെ മൊഴി

    നീനുവിന്റെ ബന്ധു ലൈല ബീവി മാതാപിതാക്കളുടെ പങ്ക് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതി ചേര്‍ക്കുമെന്ന് മാതാപിതാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. സസ്‌പെന്‍ഷനിലുള്ള ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിന്റെയും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരുടെയും മൊഴിയെടുത്തു.

    ആന്തരിക അവയവങ്ങള്‍ പരിശോധിക്കുന്നു

    ആന്തരിക അവയവങ്ങള്‍ പരിശോധിക്കുന്നു

    കെവിന്റെത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഗുരുതരമായ പരിക്കുകള്‍ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മര്‍ദ്ദനം മൂലമുള്ള പരിക്കുകളാണ് ശരീരത്തില്‍ കണ്ടത്. എന്നാല്‍ ഈ പരിക്കല്ല മരണത്തിന് കാരണം. മുങ്ങിമരണമാണെന്നാണ് നിഗമനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളിത്തിലട്ടതാകാം. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ എടുത്ത് ചാടിയതാകാം. ആന്തരക അവയവങ്ങളുടെ പരിശോധന കൂടി നടത്തും. അതിന് ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറൂ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+