കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓർമ്മകൾ ബാക്കിയാക്കി കെവിൻ യാത്രയായി.... ആയിരങ്ങളുടെ യാത്രമൊഴി, മൃതദേഹം സംസ്ക്കരിച്ചു

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരളത്തെ കണ്ണീരിലാഴ്ത്തി കെവിന് കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം. വൻ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു സംസ്ക്കാര ചടങ്ങ്. രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ കെവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കെവിന്‍ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാല്‍ മുക്കിക്കൊന്നതാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. ശരീരത്തില്‍ർ 15 ഓളം ആ‍ഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ശരീരത്തിലെ മുറിവുകള്‍ മരണകാരണമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞ നിലയിലാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പ്രതിഷേധം

പ്രതിഷേധം

അതേസമയം കൊല്ലപ്പെട്ട കെവിന്റെ മൃതശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആശുപത്രി പരിസരത്ത് വൻ പ്രതിഷേധം നടന്നിരുന്നു. മൃതദേഹം കൊണ്ടുപോയ ജില്ലാ സഹകരണ ബാങ്കിന്റെ ആംബുലൻസിന് അക്രമത്തിൽ കേടുപാടുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും അക്രമണം ഉണ്ടായി. തന്റെ മകന്റെ മൃതദേഹം വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കെവിന്റെ അച്ഛൻ പറയേണ്ടുന്ന സാഹചര്യം പോലും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു.

ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയിൽ

ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയിൽ

അതിനിടെ കെവിന്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരിലെ ഇരിട്ടിയില്‍ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ഇരിട്ടിയില്‍ നിന്നും കോട്ടയത്തേയ്ക്ക് കൊണ്ടു പോയെന്നാണ് റിപ്പോർട്ട്. മറ്റ് പ്രതികൾക്കായി ഐജിയുടെ നേതൃത്വത്തിൽ ശക്തമായ അന്വേഷണം തുടരുകയുമാണ്. ഭാര്യവീട്ടുകാരുടെ ക്രൂരമര്‍ദ്ധനത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന് ജീവന്‍ നഷ്ടപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം ആരും ചര്‍ച്ചചെയ്യുന്നില്ലെന്ന് സികെ വിനീത് അഭിപ്രായപ്പപെട്ടു.

ജാതിയും മതവും

ജാതിയും മതവും

ജാതിയും മതവുമാണ് കെവിന്റെ കൊലപാതകത്തിന്റെ മുഖ്യകാരണം. എന്നാല്‍, ആളുകള്‍ സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചും പൊലീസിന്റെ അനാസ്ഥയെ കുറിച്ചുമാണ്. മാധ്യമങ്ങള്‍ പോലും യഥാര്‍ത്ഥ കാരണം പറയുന്നില്ലെന്ന് കേരളത്തിലെ മുന്‍നിര ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
നീനുവിനെ നെഞ്ചോട് ചേർത്ത് കെവിന്റെ അച്ഛൻ | Oneindia Malayalam
യാഥാർത്ഥ കാരണം

യാഥാർത്ഥ കാരണം


യഥാര്‍ത്ഥ കാരണം അറിയുമെങ്കിലും ആളുകള്‍ അത് മറച്ച് വെച്ച് സംസാരിക്കുന്നത് തന്നെ ഞെട്ടിക്കുന്നുവെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരന്‍ എഴുതുന്നവരും പറയുന്നവരും ഈ കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നത് തന്നെ ആശങ്കയിലാക്കുന്നുണ്ടെന്നും സികെ വിനീത് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കുന്നുമ്മൽ മൗണ്ട് കാർമൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ നടന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

English summary
Kevin's body was buried
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X