കോണ്‍. താക്കോല്‍ സ്ഥാനത്ത് പിണറായിയെ ഭയക്കുന്നവര്‍
കണ്ണൂര്‍:ലാവലിന്‍ കേസില്‍ പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെതിരെ കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ ആഞ്ഞടിച്ചു. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വിമര്‍ശനം.
പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പില്ലാത്ത നേതാക്കന്‍മാര്‍ കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്ത് എവിടെയൊക്കെയോ ഉണ്ടെന്ന് ജനങ്ങള്‍ സംശയിക്കുന്നതായാണ് സുധാകരന്റെ ആരോപണം.

ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആരൊക്കെയോ , ആരയൊക്കെയോ ഭയപ്പെടുന്നുണ്ട്. ആര്‍ക്കൊക്കെയോ സംരക്ഷണം നല്‍കാന്‍ അത്യുത്സാഹം കാണിക്കുന്നു. ഈ രഹസ്യങ്ങളുടെ കലവറ ഇവിടെ പൊട്ടിക്കണം- സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു.
സിപിഎം ഇപ്പോള്‍ ഒരു ഭീകര സംഘടനയായി മാറിയതായും സുധാകരന്‍ ആരോപിച്ചു. ഭീകര നേതാവിന്റെ സ്ഥാനമാണ് പിണറായി ഇപ്പോള്‍ അലങ്കരിക്കുന്നതെന്നും സുധാകരന്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.പിണറായി വിജനെ ഭയപ്പാടോടെയാണ് ഇപ്പോള്‍ ആളുകള്‍ കാണുന്നത്. ബിജെപി വിമതരും പോപ്പുലര്‍ ഫ്രണ്ട് വിമതരും സിപിഎമ്മില്‍ ചേര്‍ന്നതിനേയും സുധകാരന്‍ വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications