Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴിമല ഉസ്ദാദിന്റെ ഖബറിന് നീളം കൂടി... രണ്ടര അടി?

കോഴിക്കോട്: അത്ഭുത വാര്‍ത്തകളുടെ കൂട്ടത്തിലേയ്ക്ക് ഒരു സംഗതി കൂടി വന്നിരിയ്ക്കുകയാണ് ഇപ്പോള്‍. ഏഴിമല അഹമ്മദ് മുസ്ലിയാരുടെ ഖബറിന് രണ്ടര അടി നീളം കൂടി എന്നാണ് വാര്‍ത്ത.

പ്രമുഖ പണ്ഡിതനും സൂഫിവര്യനും ആയിരുന്നു ഏഴിമല ഉസ്താദ് എന്നറിയപ്പെടുന്ന ഏഴിമല അഹമ്മദ് മുസ്ലിയാര്‍.മുക്കം ചെറുവാടിയിലാണ് ഏഴിമല അഹമ്മദ് മുസ്ലിയാരുടെ ഖബറിസ്ഥാന്‍.

ഏഴ്മല ഉസ്താദിന്റെ മകന്‍ അടുത്തിടെ അന്തരിച്ചപ്പോള്‍ പിതാവിന്റെ ഖബറിടത്തിനടുത്താണ് ഖബറടക്കം നടത്തിയത്. ഈ സയമത്താണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പിന്നീടാണ് ഖബര്‍ പരിശോധിച്ചതെന്ന് സിറാജ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിശ്വാസികള്‍ ഇത് അത്ഭുതമായി എടുക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതിനെ പരിഹസിയ്ക്കുകയാണ്.

 ഖബര്‍ പരിശോധന

ഖബര്‍ പരിശോധന

ഏഴ്മല ഉസ്ദാനിന്റെ മകന്‍ മഹമ്മൂദ് മുസ്ലിയാര്‍ അന്തരിച്ച സമയത്താണ് ഖബര്‍ ശ്രദ്ധിച്ചത്. അപ്പോള്‍ തന്നെ നീളം കൂടിയതായി ചിലര്‍ പറഞ്ഞിരുന്നു.

ജമാഅത്തുകാര്‍

ജമാഅത്തുകാര്‍

ഇതിനെതിരെ രംഗത്ത് വന്നത് ഏഴ്മല ഉസ്താദിന്റെ ജമാ അത്തെ ഇസ്ലാമി വിഭാഗത്തില്‍ വിശ്വസിയ്ക്കുന്ന മക്കളാണെന്നാണഅ സിറാജ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കത്ത് നല്‍കി

കത്ത് നല്‍കി

ഖബറിന്റെ നീളം കൂടിയെന്ന വാര്‍ത്ത നാട്ടില്‍ വലിയ തോതില്‍ പ്രചരിച്ചപ്പോഴാണ് ജമാ അത്തെ ഇസ്ലാമി വിശ്വാസികളായ മക്കള്‍ പള്ളിക്കമ്മിറ്റിയ്ക്ക് കത്ത് നല്‍കിയത്. ഖബറിസ്ഥാന്‍ പരിശോധിയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്.

എല്ലാവരുടേയും സാന്നിധ്യത്തില്‍

എല്ലാവരുടേയും സാന്നിധ്യത്തില്‍

സുന്നി വിഭാഗത്തില്‍ തുടരുന്ന മക്കളുടേയും ജമാ അത്തെ ഇസ്ലാമി വിശ്വാസികളായ മക്കളുടേയും സാന്നിധ്യത്തിലായിരുന്നത്രെ ഖബര്‍ പരിശോധന. എന്നിട്ടെന്തായി?

രണ്ടര അടി നീളം കൂടി?

രണ്ടര അടി നീളം കൂടി?

ആദ്യം മീസാന്‍ കല്ല് മാത്രം പരിശോധിക്കാനായിരുന്നു തീരുമാനം. പിന്നീട് അടിക്കല്ല് വരെ പരിശോധിച്ചു. അപ്പോള്‍ ഖബറിന് സാധാരണ നീളത്തേക്കാള്‍ 2.4 അടി നീളം കൂടുതലാണെന്ന് ബോധ്യപ്പെട്ടു എന്നാണ് സിറാജിലെ വാര്‍ത്ത.

സോഷ്യല്‍ മീഡിയയിലും ചര്‍ച്ച

സോഷ്യല്‍ മീഡിയയിലും ചര്‍ച്ച

ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ പേര്‍ എത്തുന്നുണ്ട്.

യുക്തിവാദികള്‍

യുക്തിവാദികള്‍

ഗണപതിയുടെ വായില്‍ നിന്ന് പാല് വരിക, മാതാവിന്റെ തിരു സ്വരൂപത്തില്‍ നിന്ന് ചോര വരിക തുടങ്ങിയ തട്ടിപ്പുകള്‍ പോലെയാണ് ഇപ്പോഴത്തെ ഖബറിന്റെ നീളം കൂടിയ കാര്യത്തേയും യുക്തിവാദികള്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+