കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളില്‍ യൂണിഫോം; കൈത്തറി മേഖലയ്ക്ക് പുതുജീവന്‍; കോഴിക്കോട് കൂലിയിനത്തില്‍ മാത്രം നല്‍കിയത് 6.32 കോടി

Google Oneindia Malayalam News

കോഴിക്കോട്: ഒന്നു മുതല്‍ ഏഴാം ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കൈത്തറി മേഖലയ്ക്ക് ഉണര്‍വാകുന്നു. ജില്ലയില്‍ ഈ പദ്ധതി മുഖേന 4.5 കോടി രൂപയുടെ അധിക ഉല്‍പാദനമാണ് ഈ വര്‍ഷം ഉണ്ടായതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്.

ഈ സാമ്പത്തിക വര്‍ഷം 4,18,341.35 മീറ്റര്‍ ഷര്‍ട്ടിങ് തുണിയും 45,297.90 മീറ്റര്‍ സ്യൂട്ടിങ് തുണിയുമാണ് കോഴിക്കോട് ജില്ലയില്‍ ഉല്‍പാദിപ്പിച്ചത്. ഇത്തരത്തില്‍ നൂറ്റിയമ്പതോളം തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാനും കഴിഞ്ഞു. 17 വിദ്യാഭ്യാസ ഉപജില്ലകളിലെ 183 സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിഫോം തുണി വിതരണം നടത്തുന്നത്. മന്ദഗതിയിലായിരുന്ന പരമ്പരാഗത കൈത്തറി മേഖലയെ കരകയറ്റാന്‍ ഈ പദ്ധതി സഹായകരമായി എന്നതാണ് പൊതുവായ വിലയിരുത്തല്‍. കൂലിയിനത്തില്‍ മാത്രം 6.32 കോടി രൂപ ചെലവഴിച്ചു. നാനൂറിലേറെ തൊഴിലാളികള്‍ക്ക് 4.82 കോടി രൂപ കൂലിയിനത്തില്‍ നല്‍കി. ബാക്കി 1.507 കോടി രൂപ വിതരണത്തിനായി ട്രഷറിയില്‍ എത്തിച്ചതായും വ്യവസായ വകുപ്പ് അറിയിച്ചു.

 handloom

ജില്ലയില്‍ പ്രാഥമിക സംഘങ്ങളും ഫാക്ടറി മാതൃകാ സംഘങ്ങളും ഉള്‍പ്പെടെ 30 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. യന്ത്രത്തറി ഉല്‍പ്പന്നങ്ങളുടെ കടന്നുവരവില്‍ യഥാര്‍ഥ കൈത്തറി പിന്തള്ളപ്പെടാതിരിക്കാന്‍ ഗുണനിലവാരം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതത് ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തറി/തുണി പരിശോധിച്ച് നെയ്ത്തുകാര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കി. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ കണ്ണൂരിലുള്ള ടെക്‌സ്റ്റൈല്‍ കമ്മിറ്റി ലബോറട്ടറിയില്‍ പരിശോധിച്ച് നെയ്ത്ത് തുണിയുടെ ഗുണനിലവാരം തൃപ്തികരമാണെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു.

English summary
khadi industry growth is in peak; a new vibe in khad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X