കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയിലടിഞ്ഞ ബോട്ട് കടലിലിറക്കാന്‍ ഖലാസിമാര്‍ എത്തി

  • By Meera Balan
Google Oneindia Malayalam News

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് സെന്റ് ആന്‍ഡ്രൂസ് തീരത്തേയ്ക്ക് ഇടിച്ച് കയറിയ മത്സ്യബന്ധന ബോട്ട് തിരികെ കടലിലിറക്കാന്‍ ബേപ്പൂരില്‍ നിന്ന് ഖലാസിമാരെത്തി. 22 പേരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച (മാര്‍ച്ച് 20) ന് കഴക്കൂട്ടത്ത് എത്തിയത്. ഈ മാസം 11നാണ് ആഴക്കടല്‍ മത്സ്യബന്ധനബോട്ട് കരയിലേക്ക് ഇടിച്ച് കയറിയത്. മൂന്ന്് ദിവസം കൊണ്ട് മാത്രമേ ബോട്ട് കടലിലേയ്ക്ക് ഇറക്കാന്‍ കഴിയൂ എന്ന് ഖലാസികള്‍ പറഞ്ഞു.

ബോട്ട് കടലിലിറക്കുന്നതിന്റെ ഭാഗമായി ആദ്യം ജെസിബിയും മോട്ടറുകളും ഉപയോഗിച്ച് ബോട്ടിലെ വെള്ളവും മണലും മാറ്റാനുള്ള ശ്രമം നടത്തി.

കൊല്ലത്ത് നിന്ന് മറ്റൊരു ബോട്ട് കൊണ്ട് വന്ന കരയിലടിഞ്ഞ ബോട്ടുമായി ബന്ധിപ്പിച്ച് കടലിലിറക്കാന്‍ ശ്രമിയ്ക്കും. ബോട്ട് കടലിലേയ്ക്ക് ഇറക്കുന്നതിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Boat 3, Kazhakootam

എന്നാല്‍ കടലിലിറക്കാനുളള ശ്രമത്തിനിടെ വള്ളത്തിന് കേടുപാട് പറ്റിയാല്‍ നഷ്ടുപരിഹാരം സര്‍ക്കാര്‍ നല്‍കില്ലെന്ന് ബോട്ടുടമയെക്കൊണ്ട് സമ്മതപത്രം ഒപ്പിടുവിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തുത്തൂരിന് സമീപം അകത്തമ്മ കുരിശ്ശടി വിളാകത്ത് വീട്ടില്‍ സൂസനായക(34)ത്തിന്റേതാണ് ബോട്ട്.

English summary
Mappila Khalasis from Beypore trying to recover the boat stucked in sea shore at Kazhakoottam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X