Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫ്ലാറ്റിലെത്തുമ്പോൾ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് ഉപയോഗിക്കാനുള്ള ഒരുക്കത്തിൽ'; പിടികൂടിയത് ഇങ്ങനെ

കൊച്ചിയിൽ 2 സംവിധായകരടക്കം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഹ് മുഹമ്മദ് എന്നിവരെയാണ് എക്സൈസ് സംഘം ഇന്ന് പുലർച്ചയോടെ പിടികൂടിയാത്. ഛായാഗ്രഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അറസ്റ്റ്.

ഗോശ്രീ പാലത്തിന് സമീപമുള്ള പൂര്‍വ്വഗ്രാന്‍ഡ്‌ബേയിലുള്ള 506-ാം ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇവിടെ സ്ഥിരമായി പല സിനിമാക്കാരും വന്ന് പോകാറുണ്ടെന്നും ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകർ പിടിയിലാകുന്നത്. തങ്ങൾ അവിടെ എത്തുമ്പോൾ ഇവർ കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

khalidashrafmain2

'രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഞങ്ങൾ റൂമിൽ ചെന്നപ്പോൾ ഈ രണ്ട് സംവിധായകരും അവരുടെ ഒരു സുഹൃത്തും ഇത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് പിടികൂടിയത്. 1.63 ഗ്രാം കഞ്ചാവാണ് പിടിച്ചത്. ഇവർക്ക് ഇത് നൽകിയ ആളിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. അയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

സ്മോൾ ക്വാണ്ടിറ്റിയാണ് കിട്ടിയത്. അതുകൊണ്ട് തന്നെ ജാമ്യത്തിൽ വിടാതിരിക്കാനാകില്ല. ഇവർ എപ്പോഴും ലഹരി ഉപയോഗിക്കുന്നവർ തന്നെയാണ്. നാലഞ്ച് വർഷമായി ഉപയോഗിക്കാറുണ്ട്. ഫ്ളാറ്റിൽ സിനിമാക്കാർ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുറിയിലേക്ക് കഞ്ചാവ് ഉപയോഗിക്കാൻ ചില സിനിമ താരങ്ങൾ വരുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ആരാണ് വരുന്നതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ആരുടെ പേരും സംവിധായകരും വെളിപ്പെടുത്തിയിട്ടില്ല.

ഇവർക്ക് കൊടുത്തത് ഇടനിലക്കാരനാണ്. അയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അയാളെ കണ്ടെത്തി ഇതിന് പിന്നിലുള്ള ആളെ കുറിച്ച് അന്വേഷിക്കണം. ഇടനിലക്കാരനേയും അറസ്റ്റ് ചെയ്ത് വിട്ടയക്കാനേ സാധിക്കൂ, കാരണം കുറഞ്ഞ അളവിൽ മാത്രമാണ് കഞ്ചാവ് കൊടുത്തത്', അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴ ജിംഖാന എന്ന തന്റെ ഏറ്റവും പുതിയ ചിത്രം തീയറ്ററിൽ നിറഞ്ഞോടുന്നതിനിടെയാണ് ഖാലിദ് റഹ്മാൻ അറസ്റ്റിലായത്. അറസ്റ്റിൽ ഇതുവരെ സംവിധായകരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. സിനിമ സംഘടനകളും പ്രതികരിച്ചിട്ടില്ല.

അതേസമയം സിനിമ മേഖലയിൽ തങ്ങൾ മാത്രമല്ല ലഹരി ഉപയോഗിക്കുന്നതെന്ന് നേരത്തേ ഷൈൻ ടോം ചാക്കോ പോലീസിന് മൊഴി നൽകിയിരുന്നു. സിനിമയിൽ നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും തന്റേയും ശ്രീനാഥ് ഭാസിയുടേയും പേര് മാത്രമാണ് വാർത്തകളിൽ വരുന്നതെന്നായിരിരുന്നു ഷൈൻ പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ തലകൾ ഉരുളമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

പ്രമുഖ നടനും ഭാര്യയും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്; ബൈജു കൊട്ടാരക്കര

പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാന്റേയും ഷാഹിദ് ഹംസയുടേയും അറസ്റ്റിൽ യാതൊരു ഞെട്ടലും ഇല്ലെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. സിനിമ മേഖലയിൽ നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന് നിരന്തരം ഞങ്ങൾ പറഞ്ഞതാണ്. അടുത്തിടെ ഷൈനും ചിലരുടെ പേര് വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വന്നതാണ്. ഇതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് അറിയാം', ബൈജു കൊട്ടാരക്കര പറഞ്ഞു.

ഷൈൻ ടോം ചാക്കോയോടും ശ്രീനാഥ് ഭാസിയോടുമൊക്കെ സിനിമ സംഘടനകൾ പൊറുത്തിരിക്കുകയാണ്. ഇവർക്കെതിരേയൊന്നും യാതൊരു നടപടിയും സിനിമ സംഘടനകൾ കൈക്കൊള്ളില്ല. സെറ്റുകളിൽ പരിശോധന നടത്തണമെന്ന് ഫെഫ്കയടക്കം എതിർത്തു. അന്നേ സംഘടനകൾ ഇതൊക്കെ അനുവദിച്ചിരുന്നുവെങ്കിൽ ഈ വിഷയം ഇത്ര വഷളാകുമായിരുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+