Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാലിദ് റഹ്മാന്‍ ആദ്യം പറഞ്ഞത് ഇങ്ങനെ; ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്, രഹസ്യവിവരം പ്രവാസിയെ കുറിച്ച്

കൊച്ചി: പ്രമുഖ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും അറസ്റ്റിലായ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവരുടെ അറസ്റ്റ്. ഇവര്‍ക്ക് ലഹരി നല്‍കുന്നത് ആര് എന്ന് വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇയാളെ പിടിച്ചാല്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംവിധായകര്‍ ഇരുന്ന ഫ്‌ളാറ്റിലെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ലഹരി ഉപയോഗിക്കാനുള്ള മറ്റു ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മറ്റു ചോദ്യം ചെയ്യല്‍ ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമായി. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ എക്‌സൈസ് ഉടന്‍ ചോദ്യം ചെയ്യും...

khalid rahman ashraf hamza arrested-1

എക്‌സൈസ് സംഘം ഗോശ്രീ പാലത്തിന് അടുത്തുള്ള ഫ്‌ളാറ്റിലെത്തുമ്പോള്‍ സമീര്‍ താഹിര്‍ അവിടെ ഉണ്ടായിരുന്നില്ല. ഇയാളുടെ അറിവോടെയാണോ സംവിധായകര്‍ ലഹരി ഉപയോഗിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സിനിമാ ചര്‍ച്ചകള്‍ക്ക് വേണ്ടി സംവിധായകര്‍ പലപ്പോഴും ഇവിടെ എത്താറുണ്ട്. അതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഫ്‌ളാറ്റ് വിട്ടുനല്‍കിയതാണോ അതോട സമീര്‍ താഹിറിന് എല്ലാം അറിയാമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരണം.

നേരത്തെയും എക്‌സൈസ് സംഘം ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പ്രവാസി മലയാളിയെ തേടിയാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റിലെത്തിയത്. ഓസ്‌ട്രേലിയന്‍ പ്രവാസിയായ ഒരാള്‍ ലഹരി എത്തിക്കുന്നു എന്ന വിവരമാണ് എക്‌സൈസിന് ലഭിച്ചത്. സംവിധായകര്‍ക്കൊപ്പം അറസ്റ്റിലായ മൂന്നാമന്‍ ഷാലിഫ് മുഹമ്മദ് പ്രവാസിയാണ് എന്നാണ് വിവരം. ഇയാളെ തേടിയാണ് എക്‌സൈസ് സംഘം എത്തിയതത്രെ.

എന്നാല്‍ കൂടെ രണ്ട് പ്രമുഖ സംവിധായകരെ കൂടി കണ്ട ഉദ്യോഗസ്ഥര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആദ്യം സംവിധായകര്‍ പറഞ്ഞത്. മഞ്ഞുമല്‍ ബോയ്‌സ് എന്ന സിനിമയില്‍ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്ന് ഖാലിദ് റഹ്മാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവത്രെ. പിന്നീടാണ് ഇവരെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചതും പ്രതികള്‍ ഹിറ്റ് സംവിധായകരാണ് എന്ന് മനസിലായതും.

സൂപ്പര്‍ ഹിറ്റ് സിനിമകള്‍

ഷാലിഫ് മുഹമ്മദിന് ലഹരി നല്‍കിയ വ്യക്തിയെ അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്. ലഹരി ഇടപാടുകാര്‍ ഒരു സംഘമാകില്ല എന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. വ്യത്യസ്ത വഴിയിലാണ് ലഹരി എത്തുന്നത്. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത ലഹരി നല്‍കിയ വ്യക്തിയെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇയാളെ പിടിച്ചാല്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ സാധാരണ ഇത്തരം കേസുകളില്‍ യഥാര്‍ഥ ഉറവിടത്തിലേക്ക് അന്വേഷണം എത്താറില്ല.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഖാലിദ് മുമ്പ് സംവിധാനം ചെയ്ത തല്ലുമാല, അനുരാഗ കരിക്കിന്‍വെള്ളം, ലവ്, ഉണ്ട എന്നീ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടിയിരുന്നു. അഷറഫ് ഹംസയുടെ തമാശ എന്ന സിനിമയും വലിയ വിജയം നേടിയിരുന്നു. ഇരുവരുടെയും സുഹൃത്താണ് ഷാലിഫ് മുഹമ്മദ്.

ലഹരി വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. അതുകൊണ്ടുതന്നെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എങ്കിലും ലഹരി ഉപയോഗിക്കാനുള്ള ഉപകരങ്ങള്‍ എവിടെ നിന്ന് വാങ്ങി എന്ന് അന്വേഷിക്കുന്നുണ്ട്. ഈ കടകള്‍ പൂട്ടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കും. ആലപ്പുഴയിലെ ലഹരിക്കേസുമായി ഈ സംഭവത്തിന് ബന്ധമില്ല എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+