കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ദ്ദാന്‍ പ്രധാന മന്ത്രിയുടെ അമ്മാന്‍ അന്താരാഷ്ട്ര സമ്മേളനത്തിന് ഖലീലുല്‍ ബുഖാരി തങ്ങള്‍ പങ്കെടുക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ജോര്‍ദ്ദാന്‍ പ്രധാന മന്ത്രി ഹാനി ഫൗസി അല്‍ മുല്‍കിയുടെ ആഭിമുഖ്യത്തില്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ കേരളമുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പങ്കെടുക്കും.

ibraheemul-kaleeelul-bukari

സാമൂഹ്യ സുരക്ഷയും സമുദായ ഐക്യവും'എന്ന പ്രമേയത്തില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഭീകര വിരുദ്ധ തന്ത്രങ്ങള്‍ എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കും.മുസ്ലിം വേള്‍ഡ് ലീഗ്, ജോര്‍ദാന്‍ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ മോഡറേഷന്‍ ഫോറം എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍ പ്രബന്ധമവതരിപ്പിക്കുന്നുണ്ട്.

മുസ്ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ഈസ, മോഡറേറ്റ്സ് ഫോറം തലവന്‍ മര്‍വാന്‍ അല്‍ ഫൗരി, ഡോ. ഉസ്മാന്‍ അബൂ സൈദ് (സുഡാന്‍), ഡോ. നബീല്‍ ശരീഫ് (ജോര്‍ദാന്‍), ഡോ. മുഹമ്മദുല്‍ ബഷാരി (ഫ്രാന്‍സ്), ഡോ. അഹ്മദ് അല്‍ കുബൈസി (യു.എ.ഇ), സയ്യിദ് അലി ഹുസൈന്‍ ഫള്ലുല്ല (ലബനാന്‍), ഡോ. മസൂം യാസീന്‍ (കുവൈത്ത്), ഡോ. അബ്ദുല്ല വസായ് (ഇറാഖ്), സയ്യിദ് അബ്ദുല്ല ഫദ്അഖ് (സൗദി), ശൈഖ് അബ്ദുല്‍ ഫതാഹ് മോറോ (തുനീഷ്യ), ഡോ. അഹ്മദുല്‍ കാഫി (മൊറോക്കൊ) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജോര്‍ദാനിലെ പ്രധാനമന്ത്രി കാര്യാലയം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ സന്ദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ അക്കാഡമിക്കു കീഴിലെ പുതിയ പലസംരംഭവങ്ങളും തങ്ങളുടെ ഇത്തരം വിദേശ സന്ദര്‍ശനങ്ങളില്‍നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപ്പാക്കുന്നത്.

<br>പൂനൂര്‍ പുഴയ്ക്കായി വിദ്യാര്‍ഥികളുടെ കുട്ടിച്ചങ്ങല; പുഴ സംരക്ഷണത്തിനായി പുഴയാത്ര
പൂനൂര്‍ പുഴയ്ക്കായി വിദ്യാര്‍ഥികളുടെ കുട്ടിച്ചങ്ങല; പുഴ സംരക്ഷണത്തിനായി പുഴയാത്ര

English summary
khalilul bukhari thangal will participate in jordan prime minister conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X