ഖമ്മത്തെ 'ബുൾഡോസർ രാജ്';' ഇടതുപക്ഷമെന്ന് പറയുന്ന കോണ്‍ഗ്രസ് മറുപടി പറയണം'
ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകൾ അടിച്ചുനിരത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തുനിർത്തി അവർക്ക് പുതിയ വീടുകൾ നൽകി പുനരധിവാസ - പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സർക്കാർ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്. കേരളത്തിലെ സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ്സ് സർക്കാരുകൾ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുൾഡോസർ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാർത്തയാണ്. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയിൽ അടിച്ചുനിരത്തപ്പെട്ടത്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയൽ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോൺഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത്.
ആചാര്യ വിനോബ ഭാവെ നേതൃത്വം നൽകിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ വിനോബ നഗറിലെ വീടുകളാണ് കോൺഗ്രസ് സർക്കാർ പൊളിച്ചുനീക്കിയത്.ഭൂദാൻ പ്രസ്ഥാനത്തിൻ്റെ പരിമിതമായ ലക്ഷ്യങ്ങളെപ്പോലും തെലങ്കാനയിലെ കോൺഗ്രസ്സിന് അംഗീകരിക്കാൻ കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണ്.

യലഹങ്കയിലെ ബുൾഡോസർ രാജിന്റെ ഇരകൾ ഇപ്പോഴും തെരുവിൽ ജീവിതം തള്ളി നീക്കുകയാണ്. ഇത്തരം മനുഷ്യത്വ ഹീനമായ നടപടികൾക്ക് നേതൃത്വം നൽകാനും നടത്തിപ്പുകാരാവാനും എങ്ങനെ കോൺഗ്രസിന് കഴിയുന്നു? തങ്ങളാണ് ഇടതുപക്ഷം എന്ന് വീമ്പു പറയുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇതിനു മറുപടി പറയണം. തെലങ്കാന സർക്കാരിൻ്റെ കൂറ്റൻ പരസ്യങ്ങൾ കൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ നിറയ്ക്കുന്ന കോൺഗ്രസിന്റെ ഉത്തരവാദിത്തമാണത്.
മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കേരളം ചേർത്തുനിർത്തി അവർക്ക് പുതിയ വീടുകൾ നൽകി പുനരധിവാസ - പുനർനിർമ്മാണത്തിന്റെ പുതിയ മാതൃക തീർത്ത ഘട്ടത്തിലാണ് തെലങ്കാനയിലെ സർക്കാർ പട്ടയമുള്ളവരെപ്പോലും വ്യാജപട്ടയക്കാരായി ചിത്രീകരിക്കുന്നത്.
കേരളത്തിലെ സർക്കാർ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുമ്പോഴാണ് തെലങ്കാനയിലെ ഈ കുടിയൊഴിപ്പിക്കൽ. ഉത്തരേന്ത്യൻ ബിജെപി സർക്കാരുകളുടെ തനിപ്പകർപ്പാണ് തങ്ങളെന്ന് കോൺഗ്രസ്സ് സർക്കാരുകൾ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെയും ആട്ടിപ്പായിക്കലിന്റെയും കുടില രാഷ്ട്രീയമാണ് കോൺഗ്രസ്സ് മുന്നോട്ടു വെക്കുന്നത്.
കോൺഗ്രസിന് എവിടെ അധികാരം കിട്ടിയാലും സാധാരണ ജനങ്ങളോട് എന്തായിരിക്കും സമീപനം എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് യെലഹങ്കയിലേതും ഖമ്മത്തേതും. ഇവിടെ മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോൾ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണ്. കോൺഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നത്', മുഖ്യമന്ത്രി കുറിച്ചു.
-
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും -
കുറ്റ്യാടിയും പേരാമ്പ്രയുമല്ലെങ്കിൽ കോഴിക്കോട്ട് എവിടെ? 13 സീറ്റിലും മത്സരിക്കുമോ? പ്രതീക്ഷയിൽ മാണി വിഭാഗം -
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പത്രിക നല്കി; മകന് ഉപമുഖ്യമന്ത്രിയാകും, ബിഹാറിന് ഇനി ബിജെപി മുഖ്യന് -
പൊങ്കാല കഴിഞ്ഞു, പോര് തുടങ്ങി; മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി -
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം












Click it and Unblock the Notifications