ഖാസി കേസ്: പിഡിപി നേതാവില്‍ നിന്ന് സിബിഐ മൊഴിയെടുക്കുന്നു
കാസര്‍ഗോഡ് : ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പിഡിപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് തങ്ങളില്‍ നിന്നും മൊഴിയെടുക്കുന്നു. ഇന്നാണ് സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി ഡാര്‍വിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
തളിപ്പറമ്പ് റസ്റ്റ് ഹൗസില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.എച്ച് മുനീര്‍, ഉബൈദ് മുട്ടുന്തല, മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ആദൂര്‍ തുടങ്ങിയവര്‍ ഉമറുല്‍ ഫാറൂഖ് തങ്ങളോടൊപ്പം തളിപ്പറമ്പിലെത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആദൂര്‍ പരപ്പയിലെ അഷ്‌റഫില്‍ നിന്ന് ഏതാനും ദിവസം മുമ്പ് സി.ബി.ഐ മൊഴിയെടുത്തിരുന്നു.

രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണം ലോകം ഉറ്റുനോക്കുകയായിരുന്നെന്ന് മുല്ലപ്പള്ളി
കൊലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമെന്ന മട്ടില്‍ വാട്‌സ്ആപ്പില്‍ നടന്ന പ്രചരണമാണ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്നത്.












Click it and Unblock the Notifications