ഖാസിയുടെ മരണം; എറണാകുളം സിബിഐ ആസ്ഥാനത്ത് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
കാസറഗോഡ് : ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും എറണാകുളം സി.ബി.ഐ ആസ്ഥാനത്ത് നടത്തിയ മാര്‍ച്ചും ധര്‍ണയും പ്രതിഷേധക്കടലായി. നീതി കിട്ടും വരെ കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു.
എറണാകുളം കത്രിക്കടവ് സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു. സി.ബി.ഐ ആസ്ഥാനത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണയില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതം പറഞ്ഞു. ഓണമ്പള്ളി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.

എസ്.വൈ.എസ് എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, പ്രസിഡണ്ട് ജലീല്‍ ആസിഫ്, പി.ഡി.പി സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാന്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം നവാസ് മല്ലത്ത്, എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഖാദര്‍ ഹുദവി, എസ്.വൈ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ ഫരീദ്, മേരി സുരേന്ദ്രനാഥ്, യൂസുഫ് ബാഖവി, അബ്ദുല്ലക്കുഞ്ഞി ചെമ്പരിക്ക, ഇ. അബ്ദുല്ലക്കുഞ്ഞി, ജൗഹര്‍, ഹമീദ് ചാത്തങ്കൈ, ഖലീല്‍ ചെമ്പിരിക്ക, യൂസുഫ് ഉദുമ, അബൂബക്കര്‍ ഉദുമ, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, താജുദ്ദീന്‍ ചെമ്പിരിക്ക, അഹ്മദ് ഷാഫി ദേളി, മുസ്തഫ സര്‍ദാര്‍, മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം സംബന്ധിച്ചു. ഡോ. ഡി. സുരേന്ദ്രനാഥും എം.എല്‍.എയും ചേര്‍ന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ സിയാദിന് നിവേദനം സമര്‍പ്പിച്ചു.












Click it and Unblock the Notifications