ഖേൽരത്ന പുരസ്‌കാര നേട്ടം യുവതലമുറയ്ക്ക് ഹോക്കിയിലേക്ക് കടന്നുവരാന്‍ പ്രചോദനമാകും; പി ആര്‍ ശ്രീജേഷ്
കോഴിക്കോട്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചതിന് ശേഷം പ്രതികരിച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്. കേരളത്തില്‍ നിന്നും പുരസ്‌കാര നേട്ടത്തിന് അര്‍ഹനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു. വളരെയധികം സന്തോഷമുണ്ട്. രാജ്യത്തിന് ഒരു ഒളിമ്പിക്‌സ് മെഡല്‍ സമ്മാനിക്കാനായതിന് ശേഷം ലഭിക്കുന്ന ആദ്യ പുരസ്‌കാരമെന്ന നിലയില്‍ ഇത് ഏറെ പ്രിയപ്പെട്ടതാകുന്നെന്ന് ശ്രീജേഷ് പറഞ്ഞു.
ഖേല്‍രത്‌ന പുരസ്‌കാരം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറിയ ശേഷം ഒരു ഹോക്കി താരമായ തനിക്ക് ലഭിക്കുന്നതില്‍ അഭിമാനമുണ്ട്. ഇത്തരം പുരസ്‌കാരങ്ങളും മെഡല്‍ നേട്ടങ്ങളും യുവതലമുറയ്ക്ക് ഹോക്കിയിലേക്ക് കടന്നുവരാന്‍ പ്രചോദനമാകട്ടയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖേല്‍രത്‌ന പുരസകാരം നേടിയ ശ്രീജേഷിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍. ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.അതേസമയം ശ്രീജേഷിനെ കൂടാതെ രണ്ട് ദ്രോണാചാര്യ പുരസ്താകവും ഒരു ധ്യാന്‍ ചന്ദ് പുരസ്‌കാരവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീജേഷിനെ കൂടാതെ ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര,സുനില്‍ ഛേത്രി, മിതാലി രാജ് ,ലൗലിന ബോര്‍ഗോഹെയ്ന്‍,രവികുമാര്‍ ദഹിയ,മന്‍പ്രീത് സിംഗ് തുടങ്ങി 12 പേര്‍ക്കും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications