അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതിയിലേക്ക് ക്ഷണം. രാജ്യത്തെ കായിക വികസനത്തിനായി പ്രത്യക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിച്ച 'ഖേലോ ഇന്ത്യ'യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളത്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തദിവസം തന്നെ ഉണ്ടാകുമെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. സ്പോര്‍ട്സ് അക്കാദമിയും മറ്റു തിരക്കുകളും ഉണ്ടെങ്കിലും കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിക്കാനാണ് അഞ്ജുവിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. രാജീവ്ഗാന്ധി ഖേല്‍ അഭിയാന് പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഖേലോ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്തത്.

രാജ്യത്തെ കായിക വികസനത്തിന് പുതിയ കുതിപ്പ് നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും, മികച്ച കായിക താരങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള പരിശീലനം നല്‍കുന്നതും ഉള്‍പ്പെടെയുള്ളവയുടെ മേല്‍നോട്ടം ഖേലോ ഇന്ത്യ എക്സിക്യുട്ടീവ് സമിതിക്കാണ്.
കായികമന്ത്രി ഇ പി ജയരാജനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അഞ്ജു ബോബി ജോര്‍ജ് രാജിവെക്കാന്‍ തീരുമാനിച്ചത്. സഹോദരന് ജോലി നല്‍കിയത് ഉള്‍പ്പെടെ തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ വിഷമിപ്പിച്ചുവെന്നാണ് അഞ്ജു പിന്നീട് പ്രതികരിച്ചത്. സ്പോര്‍ട്്സ് കൗണ്‍സിലിലെ അഴിമതി അന്വേഷിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications