Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പ്രമോഷന്‍ അട്ടിമറിക്കുന്നതായി കെഎച്ച്എസ്ടിയു

കോഴിക്കോട് : ഗവ ഹയർ സെക്കൻഡറി സ്കൂളുകളിലെ ജൂനിയർ അധ്യാപകരുടെ സീനിയർ പ്രമോഷൻ നിഷേധിച്ച് പ്രസ്തുത തസ്തികകൾ സ്വന്തക്കാരെ തിരുകിക്കയറ്റാനും അഴിമതി നടത്താനും വേണ്ടി ഉപയോഗപ്പെടുത്തുന്ന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെഎച്ച്എസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈക്കോടതി വിധിയെപ്പോലും കാറ്റിൽപറത്തി അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.നിലവിലെ ചട്ടങ്ങൾ അനുസരിച്ച് എച്ച് എസ് എസ് ടി സീനിയർ തസ്തിക ജൂനിയർ അധ്യാപകരുടെ പ്രൊമോഷൻ തസ്തികയാണ്.യോഗ്യരായ ജൂനിയർ അധ്യാപകർ ഉള്ളപ്പോൾ എച്ച് എസ് എ / യു പി എസ് എ മാർക്ക് പ്രൊമോഷൻ കൊടുക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്.

khstu

കെടുകാര്യസ്ഥതയുടെ കേന്ദ്രമായി എച്ച് എസ് ഇ ഡിപ്പാർട്ട്മെന്റിനെ മാറ്റിയതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനാണ്. മാനദണ്ഡക്കൾക്ക് വിരുദ്ധമായി അധ്യാപകരെ സ്ഥലം മാറ്റാനുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിച്ചിരിക്കുന്നു. മുൻ സർക്കാറിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ക്ലാർക്ക് പൂൺ തസ്തികകൾക്ക് ധനകാര്യ വകുപ്പ് നൽകിയ അനുമതി റദ്ദ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഹയർ സെക്കണ്ടറി മേഖലയോട് സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. കെ ടി അബ്ദുൽ ലത്തീഫ്, ഒ ഷൗക്കത്തലി, വി കെ അബ്ദുറഹിമാൻ, പി എം കൃഷ്ണൻ നമ്പൂതിരി, വി സജിത്ത്, കെ മുഹമ്മദ് ഇസ്മയിൽ, സജി ജോസഫ്, എം എം ഷാഫി,വിളക്കോട്ടൂർ മുഹമ്മദലി പി എ ജലീൽ എന്നിവർ സംസാരിച്ചു. എസ് സന്തോഷ് സ്വാഗതവും സി ടി പി ഉണ്ണി മൊയ്തീൻ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+