കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി ഡാം ഇനി വലിയ സ്ക്രീനാകും! സഞ്ചാരികളെ കാത്തിരിക്കുന്നത് ലേസർ ഷോയുടെ വർണ്ണവിസ്മയം...

300 മീറ്റർ മാറി 700ഓളെ പേരെ ഉൾക്കൊള്ളാവുന്ന ഇരിപ്പിടങ്ങളും തയ്യാറാക്കും.

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇടുക്കി ഡാമിൽ ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് ലേസർ ഷോയുടെ വർണ്ണവിസ്മയം. ലോകത്തിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിൽ ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകൾ മനസിലാക്കി ഒട്ടേറെ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക ലേസർ ഷോ സംവിധാനവും ഒരുക്കാൻ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

മുൻ സീരിയൽ നടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു! മീരയും നൗഫലും കൊച്ചിയിൽ ഒരുമിച്ച് താമസം...മുൻ സീരിയൽ നടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു! മീരയും നൗഫലും കൊച്ചിയിൽ ഒരുമിച്ച് താമസം...

ഡാമിന്റെ 400 മീറ്റർ വീതിയും 500 മീറ്റർ ഉയരവുമുള്ള പ്രതലത്തിലായിരിക്കും ലേസർ ഷോയ്ക്ക് വേണ്ട സ്ക്രീൻ ഒരുക്കുക. ഇതിൽ നിന്ന് 300 മീറ്റർ മാറി 700ഓളെ പേരെ ഉൾക്കൊള്ളാവുന്ന ഇരിപ്പിടങ്ങളും തയ്യാറാക്കും. ആംഫി തിയേറ്റർ മാതൃകയിലായിരിക്കും ഇവയുടെ നിർമ്മാണം. ഇതിനോട് അനുബന്ധിച്ച് ഷോപ്പിങ് സെന്ററും, അക്വേറിയവും നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാം 15 ഏക്കറോളം ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുപുറമേ പാർക്കിങ് സൗകര്യത്തിനായി 10 ഏക്കറും ആവശ്യമായി വരും.

idukkidam

കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം സെന്ററാണ്(കെഎച്ച്ടിസി) ഇടുക്കി ഡാമിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ നിർദേശം വച്ചിരിക്കുന്നത്. നിലവിൽ പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായും ലേസർ ഷോ സംവിധാനത്തിന് മാത്രം 26 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും കെഎച്ച്ടിസി ഡയറക്ടർ കെജെ ജോസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ലേസർ ഷോ അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പ്രാജക്ട് കൺസൾട്ടൻസിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോൺ-താരിഫ് വരുമാനം ഉയർത്താൻ വേണ്ടിയാണ് കെഎസ്ഇബി കെഎച്ച്ടിസിയ്ക്ക് രൂപം നൽകിയത്. കേരളത്തിലെ 58 ഡാമുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളിലൂടെയാണ് കെഎച്ച്ടിസി പുതിയ വരുമാന മാർഗം തേടുന്നത്. ഇതിൽ 21 ഡാമുകളിൽ വിവിധ ടൂറിസം പദ്ധതികൾ ആരംഭിച്ചു.

തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ ആറ് വയസുകാരനായ മകൻ! മൂന്ന് പകലും രാത്രിയും... ബിസ്ക്കറ്റ് കഴിച്ചു വിശപ്പടക്കി... എല്ലാ ദിവസവും കുളിച്ചു... കണ്ണുനിറയിക്കും ആ മകന്റെ വാക്കുകൾ... തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹത്തിനരികെ ഒന്നുമറിയാതെ ആറ് വയസുകാരനായ മകൻ! മൂന്ന് പകലും രാത്രിയും... ബിസ്ക്കറ്റ് കഴിച്ചു വിശപ്പടക്കി... എല്ലാ ദിവസവും കുളിച്ചു... കണ്ണുനിറയിക്കും ആ മകന്റെ വാക്കുകൾ...

English summary
khtc planning to start laser show project in idukki dam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X