അരുവിക്കരയില്‍ ഖുശ്ബു പറഞ്ഞതെന്തെന്നറിയാമോ...?
അരുവിക്കര: അരുവിക്കരയില്‍ സിപിഎമ്മിന് വേണ്ടി സിനിമാ താരങ്ങളും ബിജെപിയ്ക്ക് വേണ്ടി സീരിയല്‍ താരങ്ങളും രംഗത്തിറങ്ങി അരങ്ങ് കൊഴുപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥിന് വേണ്ടി സെലിബ്രിറ്റികള്‍ അധികമൊന്നും രംഗത്തിറങ്ങിയില്ലായിരുന്നു.
പക്ഷേ പരസ്യ പ്രചാരണം അവസാനിയ്ക്കുന്നതിന് ഒരു ദിവസം മുമ്പ് ശബരിയ്ക്ക് വേണ്ടിയും ഒരു സൂപ്പര്‍ താരം എത്തി. മറ്റാരുമല്ല, തെന്നിന്ത്യന്‍ താരറാണിയായിരുന്ന ഖുശ്ബു തന്നെ. അടുത്തിടെയാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നത്...

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ് ആണെന്നാണ് ഖുശ്ബു പറയുന്നത്. ഇടത് പാര്‍ട്ടികള്‍ക്ക് മതേതര സ്വഭാവമില്ലെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സോളാര്‍ കേസും അഴിമതി ആരോപണങ്ങളും എല്ലാം ഖുശ്ബുവിനും അറിയാം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്നാണ് ഖുശ്ബു പറയുന്നത്. തമിഴകത്തെ രാഷ്ട്രീയ കാര്യങ്ങളും ഖുശ്ബുവിന്റെ സംസാരത്തില്‍ കടന്നുവന്നു.
സിപിഎമ്മിനെ അതിരൂക്ഷമായ വിമര്‍ശിക്കാനും ഖുശ്ബു മറന്നില്ല. ബംഗാളില്‍ സിപിഎം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞുവെന്നും ഖുശ്ബു പറഞ്ഞു.












Click it and Unblock the Notifications