Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടു നില്‍ക്കുന്നവര്‍ക്കാണ് വിഷമം'; രേണുവിനെ കാണാന്‍ കിച്ചുവെത്തി; അമ്മ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ വീണ്ടും അഭിനയവും വ്‌ളോഗിങ്ങും ഒക്കെയായി തിരക്കിലേക്കു മടങ്ങിയിരിക്കുകയാണ് രേണു സുധി. ബിഗ് ബോസ് ഹൗസിനുള്ളിലെ രേണുവിന്റെ മങ്ങിയ പ്രകടനം ഫോളോവേഴ്‌സിനെ നിരാശപ്പെടുത്തിയിരുന്നു. കാരണം ഫോളോവേഴ്‌സിന്റെ വലിയ പിന്തുണയോടെയാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിപ്പെട്ടത്.

എന്നാല്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ ടാസ്‌കുകളിലും മറ്റു ഗെയിമുകളിലും ഒന്നും അധികം ഇടപെടാതെ മാറിനില്‍ക്കുന്ന രേണു സുധിയെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നിട്ടും 35 ദിവസത്തോളം രേണു പിടിച്ചുനിന്നത് ശ്രദ്ധേയമായിരുന്നു. ഹൗസില്‍ ആരെയും കുറ്റം പറഞ്ഞ് സ്‌ക്രീന്‍ സ്‌പേസ് നേടാനും രേണു ശ്രമിച്ചിട്ടില്ല. പുറത്തു പോകണമെന്ന് പറഞ്ഞ് കരഞ്ഞ ഏക മത്സരാര്‍ത്ഥിയും രേണുവായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അഭിമുഖങ്ങളിലും രേണു സജീവമായി.

renu sudhi

ഇതിനിടെ, രേണുവും സുധിയുടെ ആദ്യ ഭാര്യയിലെ മകന്‍ കിച്ചു എന്ന രാഹുല്‍ ദാസും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അമ്മയ്ക്കും തനിക്കും പരസ്പരം അറിയാമെന്നും ഇത്തരം കമന്റുകള്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്നും കിച്ചു പല അഭിമുഖങ്ങളിലും മറുപടി പറഞ്ഞിട്ടുണ്ട്. കിച്ചു മറ്റൊരു വീട്ടില്‍ താമസിക്കുന്നതിനും ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പഠിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണ് കിച്ചു കൊല്ലത്ത് താമസിക്കുന്നത്. എങ്കിലും യൂട്യൂബര്‍മാര്‍ അടക്കം ഇവരെ ആക്രമിക്കുന്നത് തുടര്‍ന്നു.

രേണുവും കിച്ചുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ സുധിയുമായി ബന്ധപ്പെട്ട ചിലരും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രേണു ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ അമ്മയെ കാണാന്‍ എത്തിയ വീഡിയോ ആണ് കിച്ചു ഏറ്റവും പുതിയതായി തന്റെ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ കിച്ചു പങ്കുവെച്ചിരിക്കുന്നത്. 'ബിഗ് ബോസിനു ശേഷം അമ്മയെ കണ്ടപ്പോള്‍' എന്നാണ് വീഡിയോയ്ക്ക് കിച്ചു നല്‍കിയിരിക്കുന്ന തലക്കെട്ട്.

വീഡിയോയില്‍ കിച്ചുവിന്റെ സുഹൃത്തുക്കളും റിഥപ്പനും രേണുവിന്റെ ചേച്ചിയും മക്കളും ഉള്‍പ്പെടെയുണ്ട്. എല്ലാവരും ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 'ഇപ്പോഴാണോ നീ എന്നെ കാണാന്‍ വരുന്നത്' എന്ന് രേണു കിച്ചുവിനോട് തമാശയായി ചോദിക്കുന്നുമുണ്ട്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു ശേഷം രേണുവിനെ കണ്ട സന്തോഷം കിച്ചു വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്. രേണു അമ്മയുടെ ചെലവായിരുന്നു ഇത്. അമ്മ ബിഗ് ബോസില്‍ കൂടുതല്‍ ദിവസം നില്‍ക്കണമായിരുന്നു എന്നാണ് കിച്ചു അഭിപ്രായപ്പെട്ടത്. കാരണം അമ്മയ്ക്ക് വോട്ട് കൂടുതലുണ്ടായിരുന്നു.

35 ദിവസം നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് രേണു പറയുന്നു. ഒരാഴ്ചയെങ്കിലും നില്‍ക്കാന്‍ വേണ്ടിയാണ് പോയത്. പക്ഷേ 35 ദിവസം നിന്നു. നല്ല വോട്ട് ഉണ്ടായിരുന്നു. എന്നാല്‍ മെന്റലി ഡൗണ്‍ ആയി പോയി. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം. തനിക്കുള്ള നെഗറ്റീവ് കമന്റ്‌സ് എല്ലാം മാറി പോസിറ്റീവിലേക്കു വന്നുവെന്നും രേണു കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും കിച്ചുവും രേണുവും തമ്മില്‍ നല്ല സ്‌നേഹത്തില്‍ ആണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന മട്ടിലുള്ള പ്രചരണങ്ങള്‍ക്കുള്ള മറുപടിയും കൂടിയാണ് ഈ വീഡിയോ. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

ചില കമന്റുകള്‍ ഇങ്ങനെ - 'അവര്‍ ഫാമിലിയോടെ ഹാപ്പിയാണ് ഈ കണ്ടു നില്‍ക്കുന്നവര്‍ക്കാണ് വേദന മൊത്തം', 'മോനെ സ്‌നേഹിക്കുന്ന അമ്മ. അമ്മയെ സ്‌നേഹിക്കുന്ന മോന്‍. ഇങ്ങനെ മുന്നോട്ടു പോകൂ. അച്ഛന്‍ ഇല്ലാത്ത ദുഃഖം മക്കളെ അറിയിക്കാതെ മുന്നോട്ടുപോകുന്ന രേണു', 'അമ്മയും മക്കളും വളരെയധികം ഹാപ്പിയാണ്, ആരും ഇനിയെങ്കിലും ഇല്ലാക്കഥകള്‍ പറയാതിരിക്കു', 'കിച്ചു ഒരിക്കലും അമ്മയെ തള്ളിക്കളയരുത്'. രേണുവിനോടുള്ള കിച്ചുവിന്റെ സ്‌നേഹത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+