മലപ്പുറത്തെ 90കുട്ടികള്‍ എഴുതിത കഥ-കവിതാസമാഹാരങ്ങള്‍ 'ചെപ്പ്' പ്രസിദ്ധീകരിച്ചു, എംടി പ്രകാശനം ചെയ്തു
മലപ്പുറം: വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യൂജില്ലാതലത്തില്‍ നടത്തിയ സര്‍ഗോല്‍സവ രചനാശില്പശാലയില് പങ്കെടുത്ത വിദ്യാര്‍ഥികളുടെ കഥകളുടേയും കവിതകളുടേയും സമാഹാരമായ ചെപ്പ് മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യൂജില്ലാതലത്തില്‍ നടത്തിയ സര്‍ഗോല്‍സവ രചനാശില്പശാലയില് പങ്കെടുത്ത വിദ്യാര്‍ഥികളുടെ കഥകവിതാ സമാഹാരം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി വാസുദേവന്‍ നായര്‍ ഡോ. എം.എന്‍ കാരശ്ശേരിക്ക് നല്കി പ്രകാശനം ചെയ്യുന്നു. കെ.പി രാമനുണ്ണി സമീപം
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി വാസുദേവന്‍ നായര്‍ ചെപ്പ് പ്രകാശനം ചെയ്തു. ഡോ. എം.എന്‍ കാരശ്ശേരി പുസ്തകം ഏറ്റുവാങ്ങി. കെ.പി രാമനുണ്ണി കുട്ടികള്‍ക്കുള്ള ഉപഹാരം നല്കി. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, ജില്ലാവിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ കെ.വി സെയ്ത് ഹാഷിം, കെ. ഹസ്സന്, സുനില്‍ അലക്സ്, വി. അഷറഫ്, കെ പ്രമോദ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഡയറ്റിന്റെയും വിദ്യാരംഗത്തിന്റേയും ആഭിമുഖ്യത്തില്‍ രണ്ടുമാസം മുമ്പ് പത്രാധിപസമിതി അംഗങ്ങള്‍ക്ക് എഡിറ്റിംഗ് ശില്പശാല സംഘടിപ്പിച്ചിരുന്നു. എഴുത്തുകാരന് കെ. വിഷ്ണുനാരായണന്‍, ചിത്രകാരന് ഇന്ത്യനൂര്‍ ബാലകൃഷ്ണന് എന്നിവര്‍ സമാഹരണത്തിനും ചിത്രസംയോജനത്തിനും പത്രാധിപസമിതിയെ സഹായിച്ചു.
കവി മണമ്പൂര്‍ രാജന്‍ബാബു അവതാരിക എഴുതിയ പുസ്തകത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ തൊണ്ണൂറോളം കുട്ടികളുടെ സാഹിത്യരചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വണ്ടൂര്‍ ജി.ജി.വി.എച്ച്.എസിലെ എസ്. ശ്രീലക്ഷ്മി മുഖ്യപത്രാധിപരും മോങ്ങം എ.യു.പി സ്കൂളിലെ ടി.പി അനാമിക ആര്‍ട്ട് എഡിറ്ററായിട്ടുള്ള പത്രാധിപസമിതിയുടെ നേതൃത്വത്തിലുള്ള കുട്ടിക്കൂട്ടമാണ് നൂറ്റിപ്പത്ത്പേജുള്ള സാഹിത്യസമാഹാരം പ്രസിദ്ധീകരണത്തിനു വേണ്ടി രൂപകല്പന ചെയ്തത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications