കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ 90കുട്ടികള്‍ എഴുതിത കഥ-കവിതാസമാഹാരങ്ങള്‍ 'ചെപ്പ്' പ്രസിദ്ധീകരിച്ചു, എംടി പ്രകാശനം ചെയ്തു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യൂജില്ലാതലത്തില്‍ നടത്തിയ സര്‍ഗോല്‍സവ രചനാശില്‍പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ കഥകളുടേയും കവിതകളുടേയും സമാഹാരമായ ചെപ്പ് മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു.

cheppu

വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യൂജില്ലാതലത്തില്‍ നടത്തിയ സര്‍ഗോല്‍സവ രചനാശില്‍പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ കഥകവിതാ സമാഹാരം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി വാസുദേവന്‍ നായര്‍ ഡോ. എം.എന്‍ കാരശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. കെ.പി രാമനുണ്ണി സമീപം

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ എം.ടി വാസുദേവന്‍ നായര്‍ ചെപ്പ് പ്രകാശനം ചെയ്തു. ഡോ. എം.എന്‍ കാരശ്ശേരി പുസ്തകം ഏറ്റുവാങ്ങി. കെ.പി രാമനുണ്ണി കുട്ടികള്‍ക്കുള്ള ഉപഹാരം നല്‍കി. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍, ജില്ലാവിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ കെ.വി സെയ്ത് ഹാഷിം, കെ. ഹസ്സന്‍, സുനില്‍ അലക്‌സ്, വി. അഷറഫ്, കെ പ്രമോദ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഡയറ്റിന്റെയും വിദ്യാരംഗത്തിന്റേയും ആഭിമുഖ്യത്തില്‍ രണ്ടുമാസം മുമ്പ് പത്രാധിപസമിതി അംഗങ്ങള്‍ക്ക് എഡിറ്റിംഗ് ശില്‍പശാല സംഘടിപ്പിച്ചിരുന്നു. എഴുത്തുകാരന്‍ കെ. വിഷ്ണുനാരായണന്‍, ചിത്രകാരന്‍ ഇന്ത്യനൂര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സമാഹരണത്തിനും ചിത്രസംയോജനത്തിനും പത്രാധിപസമിതിയെ സഹായിച്ചു.

കവി മണമ്പൂര്‍ രാജന്‍ബാബു അവതാരിക എഴുതിയ പുസ്തകത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ തൊണ്ണൂറോളം കുട്ടികളുടെ സാഹിത്യരചനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വണ്ടൂര്‍ ജി.ജി.വി.എച്ച്.എസിലെ എസ്. ശ്രീലക്ഷ്മി മുഖ്യപത്രാധിപരും മോങ്ങം എ.യു.പി സ്‌കൂളിലെ ടി.പി അനാമിക ആര്‍ട്ട് എഡിറ്ററായിട്ടുള്ള പത്രാധിപസമിതിയുടെ നേതൃത്വത്തിലുള്ള കുട്ടിക്കൂട്ടമാണ് നൂറ്റിപ്പത്ത്‌പേജുള്ള സാഹിത്യസമാഹാരം പ്രസിദ്ധീകരണത്തിനു വേണ്ടി രൂപകല്‍പന ചെയ്തത്.

English summary
kid's article "cheppu" published in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X