Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തി, 3-ാം ദിവസം തട്ടികൊണ്ടുപോകാന്‍ ശ്രമം, സംഭവം പാലക്കാട്

കഴിഞ്ഞദിവസം പാലക്കാട് നഗരത്തിനടുത്തുനിന്ന് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരുസ്ത്രീയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഭവവുമായി അറസ്റ്റിലായ സ്ത്രീക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് വീട്ടുകാര്‍.

പാലക്കാട്: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. രണ്ട് ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് പിന്നീട് ബലമായി കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പാലക്കാട് വച്ചായിരുന്നു സംഭവം. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇയാളുടെ അമ്മയെന്നുപറഞ്ഞ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞദിവസം പാലക്കാട് നഗരത്തിനടുത്തുനിന്ന് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരുസ്ത്രീയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഈ സംഭവവുമായി അറസ്റ്റിലായ സ്ത്രീക്ക് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് വീട്ടുകാര്‍.

 ജീവിതം തുലയ്ക്കും

ജീവിതം തുലയ്ക്കും

വിവരം പോലീസിനെ അറിയിച്ചാല്‍ നിന്റെ ജീവിതം തുലയ്ക്കുമെന്ന് യുവാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു.

 രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ്

ഇയാളെ രണ്ടാഴ്ചമുന്‍പാണ് വീടിന്റെ പരിസരത്തുവെച്ച് പെണ്‍കുട്ടി കാണുന്നത്. 'നിന്റെ വീട് ഇവിടെയാണോ' എന്ന് അയാള്‍ ചോദിച്ചതായും പെണ്‍കുട്ടി പറയുന്നു.

 വിട്ടുകാര്‍ക്ക് ഭയം

വിട്ടുകാര്‍ക്ക് ഭയം

തങ്ങളുടെ വീട്ടുവിവരങ്ങള്‍ സംഘം കൃത്യമായി മനസ്സിലാക്കിയിട്ടുള്ളതുകൊണ്ട് സംഘത്തില്‍നിന്ന് ഇനിയും ആക്രമണമുണ്ടാകുമെന്നാണ് വീട്ടുകാരുടെ ഭയം.

 രണ്ട് ദിവസം

രണ്ട് ദിവസം

കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി വീടിനുടത്തുള്ള ഹെല്‍ത്ത് ക്ലബ്ബിലേക്ക് നടന്നുപോകുമ്പോള്‍ ഇയാള്‍ കാറുമായി വഴിയില്‍ കാത്തുനില്‍ക്കുകയും പ്രേമാഭ്യര്‍ഥന നടത്തുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

 പെണ്‍കുട്ടി

പെണ്‍കുട്ടി

പിന്നീട് ചൊവ്വാഴ്ച പതിവുസ്ഥലത്ത് കാത്തുനിന്ന ഇയാളോടൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. തന്നെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ്, അമ്മ വണ്ടിക്കുള്ളിലുണ്ടെന്ന് യുവാവ് പറഞ്ഞതെന്നും ഇരുവരെയും കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു.

ഡിജിപിയുടെ സര്‍ക്കുലര്‍

ഡിജിപിയുടെ സര്‍ക്കുലര്‍

കഴിഞ്ഞ ദിവസം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീയുടെ പേര് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ പോലീസ് തയ്യാറായിരുന്നില്ല. അറസ്റ്റിലാകുന്നവരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+