13 കാരിയെ തട്ടിക്കൊണ്ടുപോവല്‍... കേട്ടതല്ല സത്യം, എല്ലാം വെളിപ്പെടുത്തി പെണ്‍കുട്ടി
പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി എല്ലാം വെളിപ്പെടുത്തിയത്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പെണ്‍കുട്ടി തന്നെയുണ്ടാക്കിയ കള്ളക്കഥയായിരുന്നു ഇതെന്നും തെളിഞ്ഞിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടു പോവാന്‍ ചിലര്‍ ശ്രമിച്ചുവെന്ന പരാതിയുമായി മാതാപിതാക്കളാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. കറുത്ത ഒമനി വാനിലെത്തിയ ചിലരാണ് തന്നെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.

ട്യൂഷന്‍ ക്ലാസില്‍ ചോദ്യോത്തര വേളയായതിനാലും തലേദിവസം ക്ലാസില്‍ പോവാത്തതിനാല്‍ അധ്യാപകന്‍ വഴക്ക് പറയുമെന്ന ഭയവും മൂലമാണ് തട്ടിക്കൊണ്ടു പോവാന്‍ ശ്രമം നടന്നുവെന്ന തരത്തില്‍ കഥ കെട്ടിച്ചമച്ചതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. താക്കീത് ചെയ്ത ശേഷം പെണ്‍കുട്ടിയെ പോലീസ് വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications