കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയ സംവിധായകനെ കൊടകരയില്‍ കണ്ടെത്തി; വിശദമായ അന്വേഷണത്തിന് പോലീസ്

Google Oneindia Malayalam News

തൃശൂര്‍: മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയില്‍ നിന്നാണ് കണ്ടെത്തിയത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. നിഷാദ് ഹസനോട് മൊഴിയെടുക്കലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പേരാമംഗലം പോലീസ്.

Nishad

ബുധനാഴ്ച പുലര്‍ച്ചെ യാത്രയ്ക്കിടെയാണ് നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിര്‍മാതാവിനെ സംശയമുള്ളതായും അവര്‍ പറഞ്ഞു. തൃശൂര്‍ പാവറട്ടിയില്‍ വച്ചായിരുന്നു സംഭവം.

ബുധനാഴ്ച പുലര്‍ച്ചെ ഭാര്യയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു നിഷാദ് ഹസന്‍. ആക്രമണത്തിനിടെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഈ സിനിമയുടെ മുന്‍ നിര്‍മാതാവ് സിആര്‍ രണദേവിനെയാണ് സംശയമെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വഴിപാടുകള്‍ നടത്താന്‍ പാവറട്ടി പള്ളിയിലും ഗുരുവായൂരും പോയിവരാമെന്ന് കരുതിയാണ് വീട്ടിനിന്ന് സംവിധായകനും ഭാര്യയും ഇറങ്ങിയത്. ഈ സമയം മറ്റൊരു വണ്ടിയിലെത്തിയവര്‍ ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. വിപ്ലവം ജയിക്കാനുണ്ട് എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുണ്ടായിരുന്നുവത്രെ. മുന്‍ നിര്‍മാതാവുമായിട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് മറ്റൊരു നിര്‍മാതാവിന്റെ സഹായത്തോടെയാണ് സിനിമ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്.

English summary
Kidnapped Director Nishad Hassan Founded in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X