തലസ്ഥാനത്ത് പെണ്‍കുട്ടികളെ കടത്താന്‍ ശ്രമം
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയില്‍ പെണ്‍കുട്ടികളെ കടത്തികൊണ്ട് പോകാന്‍ ശ്രമം. പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെ കടത്തി കൊണ്ട് പോകാനാണ് ശ്രമം നടന്നത്. ഇന്നലെ (ജൂണ്‍ 22) രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകാനാണ് ശ്രമം.ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളുടെ പുനരധിവാസ കേന്ദ്രമാണ് നിര്‍ഭയ.
നിര്‍ഭയ കേന്ദ്രത്തിലെ ടെലിഫോണ്‍ ബന്ധവും വിച്ഛേദിയ്ക്കപ്പെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ പൂട്ടിയിട്ട ശേഷമായിരുന്നു സംഭവമെന്ന് ആരോപണം. പൂജപ്പുര പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. വാര്‍ഡന്‍റെ മുറിയും സുരക്ഷാ ജീവനക്കാരുടെ മുറിയും പുറത്ത് നിന്ന് പൂട്ടിയിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുന്പ്‍ മോഷണം പോയ ഒരു ഫോണും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പൊലീസ് ഫോണ്‍ പരിശോധിച്ച് വരികയാണ്.

കേസില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഇവിടെ എത്ര പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെന്നതും വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications