എ പ്ലസുകാരിയുടെ പഠിക്കാനുള്ള മോഹത്തിന് വിലങ്ങുതടിയായി കിഡ്നി രോഗം, ചികിത്സക്ക് വേണ്ടത് ലക്ഷങ്ങള്‍
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസുകാരിയുടെ പഠിക്കാനുള്ള മോഹത്തിന് വിലങ്ങുതടിയായി കിഡ്നി രോഗം, ചികിത്സക്ക് വേണ്ടത് ലക്ഷങ്ങള്‍. ചെറുപ്പത്തിലേ ബാധിച്ച വൃക്ക സംബന്ധമായ അസുഖങ്ങള്‍ കാരണം തുടര്‍ പഠനം സാധ്യമാവുമോ എന്ന ആശങ്കയിലാണ് ഈ പെണ്‍കുട്ടി.
കണ്ണമംഗലത്തു അണ് എയ്ഡഡ് സ്കൂളില്‍ അധ്യാപികയായ സോഫിയയുടെ മകള്‍ സൂസന് ആണ് വൃക്ക രോഗത്തെ തുടര്‍ന്ന് പഠനം തുടരാനാവാതെ ആശുപത്രിക്കിടക്കയില്‍ വീണു പോയത്. സൂസന്റെ നിര്‍ബന്ധത്തിനു വഴങ്ങി പ്ലസ് വണ്‍ പഠനത്തിനായി സ്കൂളില്‍ ചേര്‍ത്തെങ്കിലും അസുഖം കാരണം ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

വളരെ ചെറുപ്പത്തിലേ കിഡ്നി സംബന്ധമായ അസുഖം ബാധിച്ച സൂസന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സ നടത്തിയിരുന്നത്. അതിനിടയിലാണ് പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയതും. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെ കിഡ്നി മാറ്റി വെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു ഡോക്ടര്‍ വിധി എഴുതുകയായിരുന്നു.
ഇതോടെ തളര്‍ന്നു പോയ പെണ്‍കുട്ടിയുടെ കുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ചികിത്സാ ചെലവുകള്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടിയുള്ള സൂസന് കിഡ്നി മാറ്റി വെക്കുന്നതിനും അനുബന്ധ ചികിത്സകള്‍ക്കുമായി മുപ്പതു ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമ്മയുടെ ചെറിയ വരുമാനം കൊണ്ട് മാത്രം ചെലവുകള്‍ കഴിഞ്ഞു പോവുന്ന ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലേറെയാണ് ചികിത്സാ ചിലവുകള്‍.
പഠന രംഗത്ത് ഏറെ മുന്നേറാന്‍ കഴിയുന്ന ഈ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുന്നതിനായി സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ഈ കുടുംബം പ്രതീക്ഷിക്കുന്നു. ഭീമമായ തുക ചെലവ് വരുന്ന ഓപ്പറേഷന് വ്യക്തികളുടേയും സംഘടനകളുടെയും സഹായത്തിനു കൈ നീട്ടുകയാണ് സൂസനും അമ്മയും. അക്കൗണ്ട് നമ്പര്‍ :15110100195361, ഫെഡറല്‍ ബാങ്ക് കൊണ്ടോട്ടി, ഐ.എഫ്.എസ്.സി. കോഡ് : എഫ്.ഡി.ആര്.എല്‍ 0001511. ഫോണ്‍: 07559 864 021, 09645 087 542.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications